സ്ത്രീകൾക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും 'സ്തനാർബുദ'ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങൾ സ്വയം പരിശോധിക്കുക; വിദഗ്ധർ പറയുന്നത്

Update: 2025-10-31 11:29 GMT

രാജ്യത്ത് പ്രത്യേകിച്ച് നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളിൽ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്പ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.

മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നത് പോലും ഈ രോഗസാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൂട്ടുകയും കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിച്ച് കാൻസറിന് വഴിതെളിയിക്കുകയും ചെയ്യുന്നു. ഓരോ 10 ഗ്രാം മദ്യ ഉപഭോഗവും സ്തനാർബുദ സാധ്യത 7-10% വരെ വർദ്ധിപ്പിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. റെഡ് വൈനിലെ റെസ്വെറാട്രോൾ പോലുള്ള ആൻ്റിഓക്സിഡൻ്റുകൾ സംരക്ഷണം നൽകുമെന്ന ധാരണ തെറ്റാണെന്നും, മദ്യപാനം പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയുമാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്നും വിദഗ്ധർ പറയുന്നു.

പുകയിലയിലെ രാസവസ്തുക്കൾ അർബുദകാരികളാണെന്നും സ്തനകോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്താൻ ഇവ കാരണമാകുമെന്നും പറയുന്നു. പുകവലി തുടരുന്നത് കാൻസർ ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുകയും ശസ്ത്രക്രിയ, റേഡിയേഷൻ എന്നിവയ്ക്ക് ശേഷമുള്ള സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. സ്തനാർബുദത്തെ അതിജീവിച്ചവരിൽ പുകവലി തുടർന്നാൽ രോഗം വീണ്ടും വരാനുള്ള സാധ്യതയും കൂടും. അതിനാൽ, നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി, കൗൺസിലിംഗ്, പിന്തുണ ഗ്രൂപ്പുകൾ എന്നിവയിലൂടെ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

സ്തനാർബുദം നേരത്തെ കണ്ടെത്താൻ പതിവായ സ്ക്രീനിംഗ്, പ്രത്യേകിച്ച് മാമോഗ്രാഫി, അനിവാര്യമാണ്. രോഗം തുടക്കത്തിലേ കണ്ടെത്തുന്നതിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും. എല്ലാ മാസവും സ്ത്രീകൾ സ്തനങ്ങൾ സ്വയം പരിശോധിക്കുന്നത് രോഗനിർണയത്തിൽ നിർണായക പങ്കുവഹിക്കും.

Tags:    

Similar News