ചുമ്മാ..ഇരിക്കുമ്പോൾ വാങ്ങിച്ച് ചവയ്ക്കാൻ തോന്നും..; നിങ്ങൾ അഡിക്റ്റ് ആണെങ്കിൽ സൂക്ഷിക്കണം..; ഓരോ 'ച്യൂയിങ് ഗം' ശരീരത്തിൽ പ്രവേശിക്കുമ്പോൾ സംഭവിക്കുന്നത്

Update: 2025-09-26 14:09 GMT

ച്യൂയിങ് ഗം ചവയ്ക്കുമ്പോൾ ആയിരക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നുവെന്ന് പഠനങ്ങൾ. ഇത് നാഡീവ്യവസ്ഥയെ ബാധിക്കാനും മറവിരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ അവബോധം വളർത്തുന്നതിനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 'ച്യൂയിങ് ഗം സുയിപ്പാണ്' എന്ന പേരിൽ രണ്ടാംഘട്ട മൈക്രോപ്ലാസ്റ്റിക് ബോധവത്കരണ പദ്ധതി ആരംഭിച്ചു.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ. സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി ഈ പഠനം നടത്തുന്നത്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ, മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യരിലും പ്രകൃതിയിലും ചെലുത്തുന്ന ആഘാതങ്ങളെക്കുറിച്ചാണ് ഊന്നൽ നൽകിയത്.

പോളി എത്തിലിൻ, പോളി വിനെയിൽ അസറ്റേറ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ അടങ്ങിയ ച്യൂയിങ് ഗം ശാരീരിക പ്രശ്നങ്ങൾക്കൊപ്പം പ്രകൃതിക്കും ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. ച്യൂയിങ് ഗമ്മിലെ മൈക്രോപ്ലാസ്റ്റിക്കുകളും നിറത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉമിനീരിലൂടെ ആമാശയത്തിലെത്തി മാരകമായ രോഗങ്ങൾക്ക് ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ച്യൂയിങ് ഗം അവശിഷ്ടങ്ങൾ പരിസ്ഥിതിക്കും ജലത്തിനും ദോഷകരമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.

Tags:    

Similar News