നിങ്ങള്‍ കൈവിരലുകളിലെ മാറ്റം ശ്രദ്ധിക്കാറുണ്ടോ? അത്രപെട്ടന്ന് ശ്രദ്ധിക്കാത്ത ആ മാറ്റം മാരകമായ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാം; ശ്രദ്ധ വേണമെന്ന് ഗവേഷകര്‍ ചില കാര്യങ്ങള്‍ അറിയാം

നിങ്ങള്‍ കൈവിരലുകളിലെ മാറ്റം ശ്രദ്ധിക്കാറുണ്ടോ?

Update: 2025-05-17 12:33 GMT

നിങ്ങള്‍ നിങ്ങളുടെ കൈവിരലുകള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടോ?. അവിടെ എന്തെങ്കിലും മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇവിടെ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ശ്വാസകോശാര്‍ബുദത്തിന്റേതാകാം എന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സ്ഥിരമായ ചുമയും ശ്വാസതടസ്സവും ഈ മാരകമായ രോഗത്തിന്റെ അറിയപ്പെടുന്ന ലക്ഷണങ്ങളാണ്. എന്നാല്‍ വിരലുകളെ ബാധിക്കുന്ന അത്ര അറിയപ്പെടാത്തതും അസാധാരണവുമായ ഒരു ലക്ഷണം ആണ് ഇപ്പോള്‍ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്.

വിരല്‍ത്തുമ്പില്‍ ഉണ്ടാകുന്ന വീക്കം ഇതില്‍ പ്രധാനമാണ്. ഫിംഗര്‍ ക്ലബ്ബിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്വാസകോശത്തിലെ മുഴകള്‍ പുറത്തു വിടുന്ന വസ്തുക്കളാണ് വിരലുകളിലെ അസ്ഥികളില്‍ ഈ വീക്കത്തിന് കാരണമായി മാറുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്യാന്‍സര്‍ വളര്‍ച്ച്ക്ക് ഇന്ധനമായി മാറാവുന്ന ചില രാസവസ്തുക്കളാണ് ഇതിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പോലെം തന്നെ നഖത്തിന്റെ ആകൃതിയിലും മാറ്റങ്ങള്‍ സംഭവിക്കാം. വിരല്‍ത്തുമ്പില്‍ ഇത്തരം വീക്കം ഉണ്ടായാല്‍ അടിയന്തരമായി ഡോക്ടറെ കാണണം എന്നാണ് ഇപ്പോള്‍ പലരും നിര്‍ദ്ദേശിക്കുന്നത്.

ശ്വാസകോശാര്‍ബുദം ബാധിച്ച ചിലര്‍ തങ്ങള്‍ക്ക് ചുമയില്ലാതിരുന്നു എന്ന കാര്യവും ഓര്‍മ്മിപ്പിക്കുന്നു. തനിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നു എന്നും ചുമച്ചപ്പോള്‍ രക്തം വരികയോ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയോ ചെയ്തില്ലെന്നും വിരലുകളില്‍ വീക്കം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ചില ശ്വാസകോശാര്‍ബുദം ബാധിച്ചവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ ഡോക്ടര്‍ക്ക് കാര്യം മനസിലായെന്നും അടിയന്തരമാിയ തന്നെ വിശദമായ പരിശോധനകള്‍ നടത്തി രോഗം കണ്ടെത്തിയെന്നും ഈ രോഗി പറയുന്നു.

ഇപ്പോള്‍ ഇദ്ദേഹം ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദ വിദഗ്ധനായ ഡോ. മലായ് സര്‍ക്കാര്‍ 2012-ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് വിരല്‍ത്തുമ്പില്‍ ഇത്തരം തടിപ്പുകള്‍ ഉണ്ടാകുന്നത് 90 ശതമാനം കേസുകളിലും ശ്വാസകോശ അര്‍ബുദം കാരണമാണ് എന്നാണ് കണ്ടെത്തിയത്. ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍ 5-15 ശതമാനം പേര്‍ക്ക് നഖങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്്. നഖങ്ങളുടെ അടിഭാഗം തീരെ മൃദുലമായി പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. രണ്ട് കൈകളേയും

ഇത് ബാധിക്കും.

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മവും ചുവപ്പ് നിറമായി മാറും. ഇതിനെ എറിത്തേമ എന്നാണ് അറിയപ്പെടുന്നത്. നഖം കൂടുതലായി ഈ ഘട്ടത്തില്‍ വളയാനും തുടങ്ങും. ചിലര്‍ ഇതിനെ ആര്‍ത്രൈററീസ് രോഗമായും തെറ്റിദ്ധരിക്കാറുണ്ട്. അതേ സമയം വിരലിന്റെ തുമ്പില്‍ ഉണ്ടാകുന്ന എല്ലാ തടിപ്പുകളും ക്യാന്‍സറായി കരുതരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ കാണുകയാണ് വേണ്ടത്.

മൂന്ന് ആഴ്ചകള്‍ക്കുശേഷവും മാറാത്ത തുടര്‍ച്ചയായ ചുമ, ആവര്‍ത്തിച്ചുള്ള നെഞ്ചുവേദന, ചുമയ്ക്കുമ്പോള്‍ രക്തം വരിക, ശ്വസിക്കുമ്പോള്‍ വേദന, ശ്വാസതടസ്സം, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍. ശ്വാസകോശ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളില്‍ വിരലുകളുടെ രൂപത്തിലുള്ള മാറ്റം, ശബ്ദത്തിലെ മാറ്റം മുഖത്തോ കഴുത്തിലോ ഉള്ള വീക്കം എന്നിവയും ഉള്‍പ്പെടുന്നു.

Tags:    

Similar News