ഉരുകി വരുന്ന ശർക്കരയിൽ കുറച്ച് നെയ്യ് ചേർത്ത് ഇളക്കണം..; നവരാത്രി സ്പെഷ്യൽ വിഭവം 'നവം' എളുപ്പം തയ്യാറാക്കാനുള്ള വിധം; കുക്കിങ്ങ് മെത്തേഡ് നോക്കാം...

Update: 2025-10-01 13:17 GMT

വരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് 'നവം'. എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന 'നവം' വിഭവത്തിന്റെ പാചകക്കുറിപ്പ് താഴെ നൽകുന്നു.

ചേരുവകൾ:

* അവിൽ (പോഹ): 1 കപ്പ്

* ഓട്സ്: 1/2 കപ്പ്

* ശർക്കര: 1/2 കപ്പ്

* തേങ്ങ ചിരകിയത്: 1/4 കപ്പ്

* ചെറിയ വാഴപ്പഴം: 1 എണ്ണം

* ഈന്തപ്പഴം: 4-5 എണ്ണം

* കശുവണ്ടി: 1/8 കപ്പ്

* ഉണക്കമുന്തിരി: 1/8 കപ്പ്

* എള്ള്: 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ ഓട്സ്, അവിൽ, തേങ്ങ, എള്ള്, ചതച്ച കശുവണ്ടി എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര ഉരുകാൻ വെച്ച്, ആവശ്യത്തിന് വെള്ളം ചേർത്ത് പാന പാകത്തിലാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ചെറുതായി അരിഞ്ഞ പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയും ചേർത്ത് യോജിപ്പിച്ചെടുക്കുക.

Tags:    

Similar News