സെക്സ് ലൈഫ് ഇല്ലെങ്കില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതല്‍ എന്ന് പഠന റിപ്പോര്‍ട്ട്; ആരോഗ്യം സംരക്ഷിക്കാന്‍ ആഴ്ച്ചയില്‍ മിനിമം എത്ര തവണ സെക്സ് വേണമെന്നറിയാമോ? ലൈംഗിക ജീവിതത്തിന്റെ ആരോഗ്യ വശങ്ങളെ അറിയാം

Update: 2025-04-29 05:43 GMT

ലൈംഗികതയും ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ പുറത്തു വരുന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ശരിയായ ലൈംഗിക ജീവിതം ഇല്ലെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ആരോഗ്യം സംരക്ഷിക്കാന്‍ ആഴ്ചയില്‍ മിനിമ എത്ര തവണ സെക്സില്‍ ഏര്‍പ്പെടണമെന്നും ലൈംഗിക ജീവിതത്തിന്റെ ആരോഗ്യവശങ്ങളെ കുറിച്ചും എല്ലാം ഈ പഠനം വെളിപ്പെടുത്തുന്നു.

പലപ്പോഴും ദീര്‍ഘകാല ബന്ധങ്ങളില്‍ പതിനഞ്ച് മുതല്‍ ഇരുപത് ശതമനാനം വരെ ലൈംഗികതക്ക് മുന്‍ഗണന കൊടുക്കാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് സെക്‌സ് തെറാപ്പിസ്റ്റും ലവ് വര്‍ത്ത് മേക്കിംഗ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ ഡോക്ടര്‍ സ്റ്റീഫന്‍ സ്‌നൈഡര്‍ പറയുന്നു. പലരും സെക്സ് വെറും ഒരു ചടങ്ങായിട്ടാണ് നടത്തുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിനെ മോശം ലൈംഗികത എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു കാരണവശാലും ഇത് നിങ്ങള്‍ക്ക് ഒരു നല്ല അനുഭവം ആയിരിക്കില്ല എന്നും സ്നൈഡര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മികച്ച രീതിയില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും നന്നായി ഉറങ്ങാനും ഇടുപ്പെല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും എല്ലാം ലൈംഗികത മികച്ച പരിഹാരമാര്‍ഗമാണ്. രതിമൂര്‍ഛ സ്ത്രീകളുടെ ഇടുപ്പെല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് വിഗദ്ധര്‍ പറയുന്നത്. പ്രസവത്തിന് ശേഷം ഇടുപ്പെല്ലിന്റെ ശക്തി കൂടുന്നതിന് മികച്ച ലൈംഗിക ബന്ധവും രതിമൂര്‍ഛയും ഗുണം ചെയ്യും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അമ്പത് വയസിന് ശേഷം ആര്‍ത്തവ വിരാമം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇതിനും ഏറ്റവും മികച്ച പരിഹാരം നല്ല ലൈംഗിക ബന്ധമാണ്. തുടര്‍ച്ചയായി മികച്ച ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഓര്‍മ്മാശക്തി ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് ന്യൂറോ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെ ഉത്ക്കണ്ഠ ഏറെ കുറയ്ക്കാനും സെക്സ് മികച്ച ഒറ്റമൂലിയാണ്. ലൈംഗിക ബന്ധം ശരീരത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ ഉത്ക്കണ്ഠ കുറയ്ക്കാനും സന്തോഷകരമായ ഒരവസ്ഥ ഉണ്ടാക്കാനും ഏറെ ഗുണം ചെയ്യും.

കൂടാതെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൃത്യമായ ലൈംഗിക ജീവിതം നമ്മുടെ ആയുസ് വര്‍ദ്ധിപ്പിക്കും എന്നതാണ്. 1997 ല്‍ നടത്തിയ ഒരു പഠനത്തില്‍ 45 നും 59 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ മികച്ച ലൈംഗിക ജീവിതം നയിക്കുന്നനവര്‍ക്ക്് ആയുസ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഓരോ വര്‍ഷവംു നിങ്ങള്‍ക്ക് നൂറ് രതിമൂര്‍ച്ഛ ഉണ്ടായാല്‍ നിങ്ങളുടെ ആയുസ് ഏഴ് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മികച്ച സെക്സ് ഹൃദ്രോഗം ഉണ്ടാകുന്നതിനെ തടയും എന്ന് തെളിയിക്കപ്പെട്ടില്ല.

എന്നാല്‍ ഉദ്ധാരണശേഷി കുറയുന്നത് ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രൊസ്ടേറ്റ് ക്യാന്‍സര്‍ വരാതിരിക്കാനും സെക്സ് മികച്ച ഒറ്റമൂലിയാണ്. രോഗപ്രതിരോധ ശേഷിയും സെക്സ് വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Similar News