സാധാരണ ജലദോഷത്തിന് പോലും പാരസെറ്റമോള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ! കൂടുതല്‍ ഡോസ് കഴിച്ചാല്‍ അപകടം
നമ്മളില്‍ പലരും ചെറിയ ജലദോഷപ്പനി വന്നാല്‍ പോലും പാരസെറ്റമോള്‍ ധാരാളമായി കഴിക്കുന്ന ശീലമുള്ളവരാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല എന്നതാണ് വാസ്തവം. സ്‌ക്കോട്ട്ലന്‍ഡിലെ അഹദ് ഹിരാ ഉല്‍ ഹസന്‍ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് അമിതമായ തോതില്‍ ആശുപത്രി അധികൃതര്‍ പാരസെറ്റമോള്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, അന്ന് എട്ട് ആഴ്ച മാത്രം പ്രായമുള്ള ഇവരുടെ മകനായ സോഹാന് വയറിന്റെ വലതുവശത്തുള്ള ഒരു ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ നടത്തി. ആഴ്ചകള്‍ക്ക് മുമ്പ്, ഇടതുവശത്തുള്ള ഒരു ഹെര്‍ണിയയ്ക്കും സങ്കീര്‍ണതകളൊന്നുമില്ലാതെ അതേ ശസ്ത്രക്രിയയ്ക്ക് കുട്ടി വിധേയനായിരുന്നു. എന്നാല്‍ ഇത്തവണ ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലെ ഡോക്ടര്‍മാര്‍ സോഹന്റെ ആരോഗ്യത്തെ ജീവിതകാലം മുഴുവന്‍ നശിപ്പിക്കാന്‍ സാധ്യതയുള്ള ഒരു വിനാശകരമായ അബദ്ധം ചെയ്തിരുന്നു.
ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കുന്നതിന് 2 മില്ലി പാരസെറ്റമോള്‍ കുത്തിവയ്ക്കുന്നതിനുപകരം, അവര്‍ കുഞ്ഞിന് 20 മില്ലി നല്‍കുകയായിരുന്നു. അഹദിന് ഡോക്ടറില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. അദ്ദേഹം തന്റെ മകന് അബദ്ധത്തില്‍ പാരസെറ്റമോള്‍ ഡോസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു. ആശുപത്രിയില്‍ എത്തിയ അഹദ്സ കണ്ടത് സംസാരിക്കാന്‍ പോലും കഴിയാതിരിക്കുന്ന ഭാര്യയേയാണ്. എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ അബദ്ധം മനസിലാക്കിയ ഡോക്ടര്‍മാര്‍ കുട്ടിക്ക് അസറ്റൈല്‍സിസ്റ്റൈന്‍ നല്‍കി.
ഇത് പാരസെറ്റമോള്‍ കാരണം കരളില്‍ ഉണ്ടാകുന്ന വിഷാംശത്തെ തടയുന്നതാണ്. കൂടാതെ കുട്ടിയുടെ രക്ത സാമ്പിളുകള്‍ പതിവായി പരിശോധിച്ചിരുന്നു. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും ഡോക്ടര്‍മാര്‍ കാട്ടിയ അശ്രദ്ധ കുട്ടിക്ക് ദോഷം വരുത്തി എന്നാണ് കരുതപ്പെടുന്നത്. സോഹന് ഇതുവരെ അറിയപ്പെടാത്ത ശാരീരികമോ മാനസികമോ ആയ ദീര്‍ഘകാല പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അഹാദിനും ഹിരയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ ആഘാതം അവന്‍ പ്രായമാകുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
ഇഴയുക, ഇരിക്കുക അല്ലെങ്കില്‍ ആദ്യ വാക്കുകള്‍ പറയുക തുടങ്ങിയ കാര്യങ്ങളില്‍ കുട്ടിക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഒമ്പത് മാസം പ്രായമുള്ളപ്പോള്‍, അവന്‍ ഇഴയുകയോ ഇരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നും അവന്റെ കാഴ്ചശക്തിയെക്കുറിച്ച് ചില ആശങ്കകളുണ്ട് എന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സ്‌ക്കോട്ട്ലന്‍ഡില്‍ ഒരു 72 കാരി ആശുപത്രി ജീവനക്കാര്‍ അമിതമായ തോതില്‍ പാരസെറ്റമോള്‍ നല്‍കിയതിനെ തുടര്‍ന്ന് മരിച്ച സംഭവം വന്‍ വിവാദമായിരുന്നു.
പാരസെറ്റമോള്‍ ഫലപ്രദമാ വേദനാസംഹാരി ആണെങ്കിലും ഇത് വലിയ തോതില്‍ കരളില്‍ വിഷാംശം ഉണ്ടാക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഇത് കരള്‍ കലകളുടെ ഘടനാപരമായ സമഗ്രതയെ നശിപ്പിക്കുകയും കരള്‍ കോശങ്ങളെ വേഗത്തില്‍ കൊല്ലുകയും ചെയ്യുന്നു എന്നാണ് അവര്‍ പറയുന്നത്. ഏതായാലും സോഹന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നിയമപോരാട്ടത്തിലാണ്.
