നിങ്ങൾ പതിവായി പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നവരാണോ?; ഇത് ശരീരത്തിന് ഉണ്ടാക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം?; നിങ്ങളറിയേണ്ടത്
ദിവസവും പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ ഫലത്തിന്റെ അദ്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന 'ബ്രോംലൈൻ' എന്ന ദഹനസഹായിയായ എൻസൈം, ധാരാളമായി ലഭ്യമായ ഫൈബർ എന്നിവ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണശേഷം പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിനും പൈനാപ്പിൾ ജ്യൂസ് ഗുണകരമാണ്. പതിവായി ഇത് കുടിക്കുന്നത് കൊളസ്ട്രോൾ നിലയെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ, പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്സിഡന്റുകൾ ചിലതരം കാൻസറുകൾ വരാനുള്ള സാധ്യതയെ കുറയ്ക്കാൻ പ്രാപ്തമാണ്.
കണ്ണുകളുടെ ആരോഗ്യത്തിനും പൈനാപ്പിൾ ജ്യൂസ് സഹായകമാണ്. വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും അടങ്ങിയ ഇത് കാഴ്ചശക്തി സംരക്ഷിക്കാൻ സഹായിക്കുന്നു. എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ മാംഗനീസ്, കാൽസ്യം തുടങ്ങിയ ധാതുക്കളും പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിനും വിറ്റാമിൻ സി പ്രധാനം ചെയ്യുന്നു.
വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൈനാപ്പിൾ ജ്യൂസ്, സമീകൃതാഹാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഉത്തമമാണ്.