വൈകിട്ടായാൽ ഭയങ്കര ശല്യം; മൂളൽ ശബ്ദത്തിൽ ചെവിയ്ക്ക് ചുറ്റും പറന്ന് കടിക്കും; വീട്ടിൽ 'കൊതുക്' ശല്യമുണ്ടോ?; അവയെ അകറ്റാൻ ഇതാ..കുറച്ച് വഴികൾ; അറിയാം..
മഴക്കാലത്ത് കൊതുകുശല്യം വർധിക്കുന്നത് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരാൻ കാരണമാകുന്നു. വീടിന് പുറത്തുള്ള കൊതുകുകളെ നിയന്ത്രിക്കാൻ സാധ്യമല്ലെങ്കിലും, വീടിനുള്ളിൽ കൊതുകു കയറുന്നത് തടയാൻ ഫലപ്രദമായ മാർഗ്ഗങ്ങളുണ്ട്.
ജനലുകളിലൂടെയും വാതിലുകളിലൂടെയുമാണ് കൊതുകുകൾ വീടിനുള്ളിൽ പ്രവേശിക്കുന്നത്. കൊതുകുവലകൾ ഉപയോഗിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ തടയാം. മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന തുണികളിലും കൊതുകുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
കൊതുകുകളെ അകറ്റാൻ വിപണിയിൽ ലഭ്യമായ റിപ്പല്ലന്റുകൾ ഉപയോഗിക്കാം. കൂടാതെ, ലാവണ്ടർ, സിട്രോണെല്ല, യൂക്കാലിപ്റ്റസ് തുടങ്ങിയ സുഗന്ധതൈലങ്ങളും കൊതുകിനെ തുരത്താൻ സഹായിക്കും. ഇഞ്ചിപ്പുല്ല്, ജമന്തി ചെടി, തുളസി തുടങ്ങിയ ചെടികളും വീടിനുള്ളിൽ കൊതുകുശല്യം കുറയ്ക്കാൻ ഉപകരിക്കും.
വീടിനുള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നത് കൊതുകുകളെ ആകർഷിക്കാനുള്ള പ്രധാന കാരണമാണ്. അതിനാൽ, വീടിനുള്ളിലെ ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ കൊതുകുശല്യം ഒരു പരിധി വരെ ലഘൂകരിക്കാനാകും.