പണികിട്ടിയത് മുടി വളരാന്‍ മിനോക്സിഡില്‍ ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങള്‍ക്ക്; ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരം മുഴുവന്‍ തിങ്ങി രോമങ്ങള്‍; വെര്‍വോള്‍ഫ് സിന്‍ഡ്രോമിന് കാരണം തേടിയപ്പോള്‍

പണികിട്ടിയത് മുടി വളരാന്‍ മിനോക്സിഡില്‍ ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങള്‍ക്ക്;

Update: 2024-12-04 07:30 GMT

മുടികൊഴിച്ചിലിനുള്ള മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. മിനോക്സിഡില്‍ എ്ന് ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അവരുടെ ശരീരം മുഴുവന്‍ രോമനിബിഡമാണ്. വെര്‍വോള്‍േഫ് സിന്‍ഡ്രോം എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മിനോക്സിഡില്‍ തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും അതുവഴി രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മെച്ചപ്പെടുത്തിയ രക്തയോട്ടം രോമകൂപങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആരോഗ്യകരവും ശക്തവുമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ് ഇത് ഉപയോഗിച്ചവരെ ഞെട്ടിച്ചിരിക്കുന്നത്. സ്പെയിനിലെ ആരോഗ്യ വിദഗ്ധരാണ് ഇത് സംബന്ധിച്ച മു്ന്നറിയിപ്പ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരത്തില്‍ ഒരു ഡസനോളം പരാതികളാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

വെര്‍വോള്‍ഫ് സിന്‍ഡ്രോം ബാധിച്ചവരുടെ ശരീരത്തില്‍ വന്‍തോതിലാണ് രോമവളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്നമുള്ള ആളുകളുടെ മുഖത്തും ശരീരത്തിലും എല്ലാം അഞ്ച് സെന്റീമീറ്റര്‍ വരെ നീളത്തിലാണ് രോമം വളരുന്നത്. ഹൈപ്പര്‍ട്രിക്കോസിസ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. ഇതിന് ചികിത്സയില്ല എന്നതാണ് വലിയൊരു പ്രശ്നം. ഈ പ്രശ്നമുള്ളവര്‍ രോമം ഷേവ് ചെയ്യുകയോ വാക്സ് ചെയ്യുകയോ

വെട്ടിക്കളയുകയോ ചെയ്യേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് സ്പെയിനിലെ വടക്കന്‍ പ്രവിശ്യയിലാണ് ഒരു കുട്ടിയില്‍ ഈ ആരോഗ്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്നീടാണ്് ഈ കുട്ടിയുടെ അച്ഛന്‍ നേരത്തേ മുടി കൊഴിച്ചില്‍ തടയാനായി മിനോക്സിഡില്‍ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തുന്നത്.

ഇതേ മരുന്ന് തന്നെ ബ്രിട്ടനില്‍ റീഗെയിന്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇത് വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പടിയും ആവശ്യമില്ല. യൂറോപ്പില്‍ തന്നെ പത്തോളം കുട്ടികളില്‍ ഇത്തരത്തിലുള്ള അമിത രോമ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ച് കുട്ടികളില്‍ മുടികൊഴിച്ചില്‍ മാറ്റുന്നതിനായി മിനോക്സിഡില്‍ ഉപയോഗിക്കുന്നത് അവരുടെ ഹൃദയത്തിനും വൃക്കകകള്‍ക്കും തകരാറ് ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പലപ്പോഴും അച്ഛനമ്മമാര്‍ ഈ മരുന്ന് മുടിയില്‍ പുരട്ടിയിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ തലയില്‍ കുട്ടികള്‍ തൊടുകയും തുടര്‍ന്ന് ഈ കൈ കൊണ്ട് എന്തെങ്കിലും കഴിക്കുകയോ മറ്റോ ചെയ്താല്‍ ഈ മരുന്ന് വളരെ പെട്ടെന്ന് തന്നെ അവരുടെ ശരീരത്തില്‍ കടന്നു കയറാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇനി മുതല്‍ മിനോക്സിഡിലിന്റെ പാക്കറ്റില്‍ ഈ മരുന്ന് കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

Tags:    

Similar News