ഒരു മുറി മുഴുവൻ കത്തിച്ചാമ്പലാകുന്ന കാഴ്ച; ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീഅണച്ചതും നടുക്കം; കുവൈറ്റിലെ മരുഭൂമിയിൽ ഒരാൾ വെന്ത് മരിച്ചു

Update: 2026-02-05 12:30 GMT

കുവൈറ്റ്: കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലുള്ള ഒരു ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരണപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. താത്കാലികമായി നിർമ്മിച്ച ഒരു 'കിർബി' മുറിക്കാണ് തീപിടിച്ചത്.

തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജഹ്‌റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. അഗ്നിശമന സേന അതിവേഗം തീയണച്ചെങ്കിലും, കിർബി മുറി ഭാഗികമായി നശിക്കുകയും ഉള്ളിലുണ്ടായിരുന്നയാൾ മരണപ്പെടുകയുമായിരുന്നു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്ത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശൈത്യകാലമായതിനാൽ മരുഭൂമികളിലെ ക്യാമ്പുകളിൽ ഹീറ്ററുകളും മറ്റും ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

താമസസ്ഥലങ്ങളിൽ പുക കണ്ടെത്താനുള്ള അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും കരുതേണ്ടതിന്റെ പ്രാധാന്യവും ഫയർ ഫോഴ്‌സ് വീണ്ടും ഓർമ്മിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Tags:    

Similar News