ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ അന്ത്യം; കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു; വേദനയോടെ കുടുംബം

Update: 2026-02-03 15:52 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ പ്രവാസി മലയാളി ഡി വി ആലിക്കോയ അന്തരിച്ചു. കുവൈത്തിലെ ജാബർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിൻ്റെ മരണം.

പരേതരായ സി.പി കുഞ്ഞായിന്റെയും പള്ളിയാളി സൈനബയുടെയും മകനാണ്. റോസ്‌ന മണ്ണാലത്ത് (മാളിക്കടവ്) ആണ് ഭാര്യ. അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ, മുഹമ്മദ് ബസീം എന്നിവർ മക്കളാണ്.

പരേതരായ ബീരാൻ കോയ, മമ്മു, ഇസ്‌മായിൽ എന്നിവരും മറിയംബി, മൊയ്തീൻ കോയ, മുസ്തഫ, അബൂബക്കർ, ഇബ്രാഹിം, സെൽമാബി, സുഹറാബി, ഗഫൂർ, മുജീബ്, നൂർജഹാൻ, കദീജ എന്നിവരും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

Tags:    

Similar News