ബ്രാൻഡഡ് വാച്ചുകൾ, പഴ്സുകൾ ഹാൻഡ് ബാഗുകൾ; കണ്ടാൽ എല്ലാം ഒറിജിനൽ തന്നെ; ഒടുവിൽ പരിശോധനയിൽ ഞെട്ടൽ; 381 വസ്തുക്കൾ പിടികൂടി

Update: 2025-09-16 09:21 GMT

കുവൈറ്റ്: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിച്ചിരുന്ന 381 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാജ വാച്ചുകൾ, പഴ്സുകൾ, വനിതാ ഹാൻഡ്ബാഗുകൾ, തൊപ്പികൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. നിയമലംഘനങ്ങൾക്ക് നേരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന നടത്തിയതെന്ന് കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു.

വിപണിയിലെ വിലനിലവാരം ഉറപ്പാക്കുക, കൃത്രിമമായി വില വർദ്ധിപ്പിക്കുന്നത് തടയുക, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, നിർമ്മാണ രാജ്യം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും മന്ത്രാലയത്തിന്റെ പരിശോധനകളുടെ ഭാഗമാണ്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും കുവൈത്തിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വിപണി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അൽ അൻസാരി വ്യക്തമാക്കി.

Tags:    

Similar News