'ഞാൻ മനഃപൂര്‍വ്വം..ചെയ്തതല്ല..അറിയാതെ പറ്റിപ്പോയത്..'; റോഡ് ക്രോസ് ചെയ്യവേ ഒരാൾ വണ്ടി ഇടിച്ച് മരിച്ചു; പോലീസിനെ കണ്ട് ഡ്രൈവർ വിരണ്ട്‍ ഓടി; നിമിഷങ്ങൾക്കകം അഫ്‌ഗാൻ വംശജൻ കുടുങ്ങിയത് ഇങ്ങനെ
കുവൈത്ത് സിറ്റി: വാഹനാപകടമുണ്ടാക്കി രക്ഷപ്പെട്ട പ്രവാസി ഡ്രൈവറെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് ആണ് ഡ്രൈവറെ പിടികൂടിയത്.
അൽഖസർ പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച അടിയന്തര ഫോൺ സന്ദേശത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. എന്നാൽ, അപകടം നടന്നയുടൻ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫിർദൗസ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന അഫ്ഗാൻ വംശജനായ ഡ്രൈവറെ പൊലീസ് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ, അപകടം മനഃപൂർവമായിരുന്നില്ലെന്നും നിയമപരമായ പ്രശ്നങ്ങളെ ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നും പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി ഡ്രൈവറെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.