ഈ വർഷം ജൂൺ മാസത്തിൽ 4.1 ശതമാനം വർധന..; കുവൈറ്റ് തൊഴിൽ രംഗത്ത് പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു; ഏറ്റവും മുമ്പിൽ ഇന്ത്യക്കാർ എന്ന് റിപ്പോർട്ടുകൾ

Update: 2025-10-21 12:37 GMT

കുവൈത്ത് സിറ്റി: കുവൈത്ത് തൊഴിൽ വിപണിയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർധിച്ചു. 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം തൊഴിൽ പങ്കാളിത്തം 4.1 ശതമാനം ഉയർന്ന് 2,229,434 ആയി.

ഇത് 2024 ജൂണിലെ അപേക്ഷിച്ച് 88,414 പേരുടെ വർധനവാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് അനുസരിച്ച്, കുവൈത്തി തൊഴിലാളികളുടെ എണ്ണം 0.6 ശതമാനം കുറഞ്ഞ് 448,919 ആയി. അതേസമയം, പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 5.4 ശതമാനം വർധനവുണ്ടായി, ഇത് 1,780,515 ആയി ഉയർന്നു.

നിലവിൽ, കുവൈത്തിലെ ആകെ തൊഴിൽ ശക്തിയിൽ കുവൈത്തികളുടെ പങ്കാളിത്തം 20.1 ശതമാനം മാത്രമാണ്. ബാക്കി 79.9 ശതമാനവും പ്രവാസി തൊഴിലാളികളാണ്. ഏറ്റവും കൂടുതൽ തൊഴിലാളികളെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത് തുടരുന്നു. കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണം 578,244 ആണ്. ഈജിപ്തുകാർ 469,371 പേരുമായി രണ്ടാം സ്ഥാനത്തും, 448,919 തൊഴിലാളികളുമായി കുവൈത്തി പൗരന്മാർ മൂന്നാം സ്ഥാനത്തുമാണ്. ഈ കണക്കുകൾ കുവൈത്തിലെ തൊഴിൽ വിപണിയിലെ പ്രവാസികളുടെ വർധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു.

Tags:    

Similar News