കാലാവസ്ഥ ചെറുതായി മെച്ചപ്പെട്ടു; നിർത്തിവച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം പുനരാരംഭിച്ചതായി അധികൃതർ

Update: 2025-11-13 11:51 GMT

കുവൈറ്റ്: രാജ്യത്ത് അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ കാഴ്ചാപരിധി 50 മീറ്ററിൽ താഴെയായി കുറഞ്ഞതിനെത്തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്.

വിമാനത്താവളത്തിലെ ഓപ്പറേഷൻസ് ടീമുകളും എയർ ട്രാഫിക് കൺട്രോൾ ടീമുകളും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായി സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.

വിമാന കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് നിലവിൽ പതിവ് ഷെഡ്യൂളുകൾ അനുസരിച്ച് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങൾ ഉദ്യോഗസ്ഥർ തുടർച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കും.

Tags:    

Similar News