വണ്ടി മോഷണവും കൊള്ളയടിക്കാനും ശ്രമം; കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് കഠിന തടവ്; എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-12-10 13:58 GMT
കുവൈറ്റ്: വാഹന മോഷണം, സായുധ കവർച്ചാ ശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ വിരമിച്ച ഉദ്യോഗസ്ഥന് അപ്പീൽ കോടതി അഞ്ച് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു.
പ്രതി ഒരു ടാക്സി മോഷ്ടിച്ച ശേഷം ഫിൻ്റാസിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ ആയുധവുമായി അതിക്രമിച്ച് കയറി കവർച്ച നടത്താൻ ശ്രമിച്ചതായി കോടതി കണ്ടെത്തി. എന്നാൽ, ഇയാൾ ഉപയോഗിച്ച ആയുധം തകരാറിലായതിനെ തുടർന്ന് കവർച്ചാ ശ്രമം പരാജയപ്പെടുകയായിരുന്നു. പൊതുസുരക്ഷയ്ക്ക് നേരെയുള്ള ലംഘനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് അപ്പീൽ കോടതി കഠിന തടവ് ശിക്ഷ ശരിവെച്ചത്.