ഒരൊറ്റ ഇടിയിൽ കാർ മുഴുവൻ തകർന്ന് തരിപ്പണമായി; കുവൈറ്റിനെ നടുക്കി വാഹനാപകടം; ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2026-01-10 09:28 GMT

കുവൈറ്റ്: കുവൈറ്റിലെ സെവൻത് റിംഗ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും ജീവൻ നഷ്ടപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനറൽ ഫയർ ഫോഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, സെവൻത് റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ അൽ-ബൈറാഖ് ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അപകടത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തതിന് പിന്നാലെ, ഒരു സ്ത്രീയും കുട്ടിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റയാൾക്ക് നിലവിൽ അടിയന്തര ചികിത്സ നൽകി വരികയാണ്.

രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, അപകടസ്ഥലം സുരക്ഷിതമാക്കുകയും കൂടുതൽ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News