കുവൈറ്റിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച ഗാരേജുകൾ പൂട്ടിച്ചു; പരിശോധന ഇനിയും ശക്തമാക്കുമെന്ന് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2026-01-31 15:57 GMT
കുവൈറ്റ്: കുവൈറ്റിലെ വിപണികളിലെ നിയമലംഘനങ്ങൾ തടയുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. സൽമിയയിലെ രണ്ട് കടകളിൽ നിന്ന് ആയിരക്കണക്കിന് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും, അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗാരേജുകൾ പൂട്ടിക്കുകയും ചെയ്തു.
കൂടാതെ, കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സൂക്ഷിച്ച വൻ ഗോഡൗണും അന്വേഷണ സംഘം കണ്ടെത്തി. സൽമിയയിലെ കടകളിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പായ 1,828 ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.