കീം 2025 അനുബന്ധ കോഴ്സുകള്‍ കൂട്ടിചേര്‍ക്കുന്നതിന് അവസരം
തിരുവനന്തപുരം: കീം 2025 മുഖേന എന്‍ജിനീയറിംഗ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് ആവശ്യമുള്ള പക്ഷം എന്‍ജിനീയറിംഗ്/ഫാര്‍മസി ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവ പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്‍.എ.ടി.എ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ എന്‍.ടി.എ നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. കീം 2025 അപേക്ഷിച്ചവര്‍ക്ക് കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മാര്‍ച്ച് 7 മുതല്‍ 12 വൈകിട്ട് 5 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300.