നടന്‍ മേഘനാഥന്‍ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ: വിടവാങ്ങിയത് അഭിനയിച്ച സിനിമകളിലെല്ലാം തിളങ്ങിയ വില്ലന്‍
നടന്‍ മേഘനാഥന്‍ അന്തരിച്ചു
Update: 2024-11-21 00:19 GMT
പ്രമുഖ നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടന്‍ ബാലന്‍ കെ.നായരുടെ മകനാണ്.
ചെങ്കോല്‍, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.