മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു; വിടപറഞ്ഞത് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍; വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയേവേ അന്ത്യം; മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടി തുടങ്ങി

മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു

Update: 2025-06-19 08:58 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ര്‍ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെക്കുകയായിരുന്നു.

തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവാന്‍ ഏക മകന്‍. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. മാതാവ്: റീജ. വര്‍ഷ സഹോദരിയാണ്. കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തില്‍ കെഇഎ കുവൈത്ത് അനുശോചിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Tags:    

Similar News