അറിയപ്പെടുന്ന പ്രഫഷനല്‍ നാടക രചയിതാവ്; സംസ്ഥാന നാടക അവാര്‍ഡ് ജേതാവ്: അന്തരിച്ച നാടക രചയിതാവ് കെ.സി ജോര്‍ജിന് ആദരാഞ്ജലികള്‍: അന്ത്യം രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

അന്തരിച്ച നാടക രചയിതാവ് കെ.സി ജോര്‍ജിന് ആദരാഞ്ജലികള്‍

Update: 2024-09-24 00:09 GMT

കട്ടപ്പന: അന്തരിച്ച സംസ്ഥാന നാടക അവാര്‍ഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ.സി.ജോര്‍ജിന് (51) കലാലോകത്തിന്റെ അന്ത്യാഞ്ജലി. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10.30 ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കട്ടപ്പന ഇരുപതേക്കര്‍ സ്വദേശിയാണ്. ഭാര്യ : ബീന. സംസ്‌കാരം പിന്നീട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പ്രഫഷനല്‍ നാടകം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ കെ.സി.ജോര്‍ജ് മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാ വസന്തം' എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്.

2010ല്‍ കോഴിക്കോട് സാഗര്‍ കമ്യൂണിക്കേഷന്റെ 'കുമാരന്‍ ഒരു കുടുംബനാഥന്‍' എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. അന്തരിച്ച നാടക നടന്‍ എം.സി.കട്ടപ്പനയാണ് നാടകത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. ഭാര്യ: ബീന. മക്കള്‍: ജറോം, ജറിറ്റ്.

Tags:    

Similar News