ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സ്; സേവന രംഗത്തും സംഘടന രംഗത്തും ഒരുപോലെ തിളങ്ങിനിന്ന കോഴിക്കോട്ടുകാരി; ശ്വാസ കോശം മാറ്റിവച്ച ശേഷം ഉണ്ടായ ഹൃദയാഘാതം പ്രതീക്ഷ തകര്‍ത്തു; അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നിമ്മി ജോയിയുടെ വിയോഗം

Update: 2026-02-22 03:46 GMT

ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സും അയര്‍ലണ്ടിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം ഒന്നടങ്കം വിതുമ്പുന്നു. സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്.

ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്.

ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്) ചികിത്സയിലായിരുന്നു നിമ്മി. അയര്‍ലണ്ടില്‍ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്നെങ്കിലും, ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25-ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

അതിന് ശേഷം വിദഗ്ധ പരിചരണത്തില്‍ കഴിയവെ ആരോഗ്യനിലയില്‍ പുരോഗതി പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാവുകയും ചെയ്തു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമങ്ങള്‍ ഫലിക്കാതെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയര്‍ലണ്ടിലെ ലോയിസ് കൗണ്ടിയിലായിരുന്നു താമസം.

ഭര്‍ത്താവ് വിപിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. സേവന രംഗത്തും സംഘടന രംഗത്തും ഒരുപോലെ തിളങ്ങിനിന്ന നിമ്മിയുടെ അപ്രതീക്ഷിത വേര്‍പാട് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് വലിയ ആഘാതമായി മാറിയിരിക്കുകയാണ്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് യാത്രയായി. അവിടെ അവര്‍ക്കു അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്നങ്ങളും ഫലിക്കാതെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയാണ് നിമ്മി.

Tags:    

Similar News