കോഴിക്കോട്ട് ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്ട് ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-02-14 12:37 GMT
കോഴിക്കോട്: ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടം . തച്ചംപൊയില്‍ സ്വദേശി ഉദയകുമാര്‍ ( 70) ആണ് മരിച്ചത്. ഉദയകുമാര്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടി റോഡില്‍ തെറിച്ച് വീണപ്പോള്‍ ദേഹത്ത് ലോറി കയറുകയായിരുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.