റാന്നി സ്വദേശിനിയായ നഴ്സ് സൗദി ജിസാനില്‍ അന്തരിച്ചു; മൃതദേഹം നാട്ടിലത്തിക്കാന്‍ നടപടി തുടങ്ങി

റാന്നി സ്വദേശിനിയായ നഴ്സ് സൗദി ജിസാനില്‍ അന്തരിച്ചു; മൃതദേഹം നാട്ടിലത്തിക്കാന്‍ നടപടി തുടങ്ങി

Update: 2026-03-22 17:18 GMT

ജിസാന്‍: അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ ഷെര്‍ളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷെര്‍ളി, ശ്വാസകോശരോഗം ഗുരുതരമായതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചു മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ ഹൃദയാഘാതമുണ്ടാകുകയും ആരോഗ്യനില കൂടുതല്‍ വഷളാകുകയും ചെയ്തു. വൈകിട്ട് നാലു മണിയോടെ അന്ത്യം. അബഹ അല്‍ഹയാത്ത് ആശുപത്രിയില്‍ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയില്‍ ഷെര്‍ലിക്കൊപ്പമുണ്ടായിരുന്നു. എട്ട് വര്‍ഷത്തിലധികമായി ജിസാനില്‍ ജോലിചെയ്യുകയായിരുന്നു.

അച്ഛന്‍: ഡേവിഡ് ജേക്കബ്. അമ്മ: ശാന്തമ്മ. ഭര്‍ത്താവ്: ജോബിന്‍. അബൂഅരീഷ് ഡിഫന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി സഹോദരി പറഞ്ഞു. ജിസാനിലെ വിവിധ പ്രവാസി സംഘടനകള്‍ ഷെര്‍ളിയുടെ വിയോഗത്തില്‍ അനുശോചിച്ചു.

Tags:    

Similar News