മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു; വിട പറഞ്ഞത് ആകാശ വാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവത്തിച്ച മാധ്യമപ്രവര്‍ത്തകന്‍; ദേശീയ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചയായ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന വ്യക്തി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ആകാശ വാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചയായ ന്യൂസ് സ്റ്റോറികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്ത് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടി.എന്‍. ശേശന്റെ ജീവിതകഥയായ 'An Intimate Story', മലയാളത്തിലെ 'കാലക്ഷേപം (Time Pass)', ബിസ്‌ക്കറ്റ് വ്യവസായിയായിരുന്ന രാജന്‍ പിള്ള, കെ.എം. മാണി, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മാധ്യമ രംഗത്തെ പ്രമുഖരായ പ്രമുഖരുടെയും ഗുരുകൂടിയാണ് വിട പറഞ്ഞ ഗോവിന്ദന്‍ കുട്ടി.