ഒരു വയസുകാരിയുടെ വിരല്‍ വാതിലിനും കട്ടിളയ്ക്കും ഇടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

ഒരു വയസുകാരിയുടെ വിരല്‍ വാതിലിനും കട്ടിളയ്ക്കും ഇടയില്‍ കുടുങ്ങി

Update: 2024-11-14 13:20 GMT

പത്തനംതിട്ട: വാതിലിനും കട്ടിളയ്ക്കുമിടയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ വിരലുകള്‍ ഫയര്‍ഫോഴ്സ് സംഘം ഒരു പരുക്കും കൂടാതെ പുറത്തെടുത്തു. പ്രമാടം പഞ്ചായത്തിലെ പൂങ്കാവ്, അമ്മൂമ്മ തോട് വലിയവിളയില്‍ ഫ്ളാറ്റിലെ റൂമിലാണ് വാതിലിനും കട്ടിളക്കും ഇടയില്‍ ഒരു വയസും മൂന്നു മാസവും പ്രായമുള്ള അഭിജത് സാറാ അല്‍വിന്റെ കൈവിരലുകള്‍ കുടുങ്ങിയത്. വൈകിട്ട് 4.45 നായിരുന്നു സംഭവം. കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി.

പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ യാതൊരു പരുക്കും കൂടാതെ സുരക്ഷിതമായി കൈവിരല്‍ പുറത്തെടുത്തു. എസ്.ബി.ഐ കുമ്പഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂര്‍ സ്വദേശി ആല്‍വിന്‍ പി. കോശിയുടെയും അനീന അന്ന രാജന്റെയും മകളാണ് അഭിജത്.

പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. സാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്. രഞ്ജിത്ത്, ഓഫീസര്‍മാരായ ഇ. നൗഷാദ്, എസ്.ഫ്രാന്‍സിസ്, എ. രഞ്ജിത്ത്, വി.ഷൈജു, എന്‍.ആര്‍. തന്‍സീര്‍, കെ.ആര്‍. വിഷ്ണു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags:    

Similar News