യുവതിയില്‍ നിന്നും ലാഭവിഹിതം വാഗ്ദാനം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങി; യുവാവ് അറസ്റ്റില്‍

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍

Update: 2024-09-30 18:02 GMT

തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ ചെണ്ടയാട് കുന്നുമ്മല്‍ സ്വദേശി മൊട്ടപ്പറമ്പത്ത് വീട്ടില്‍ ടി.കെ. മഷ്ഹൂദിനെയാണ് (30) കോഴിക്കോടുനിന്ന് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.

നിട്ടൂര്‍ കുന്നോത്ത് ഗുംട്ടിയിലെ പൂക്കോടന്‍ വീട്ടില്‍ ഷഹസാദി സലീം ഷെയ്ഖിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയില്‍ നിന്ന് നിക്ഷേപമായി 35 പവന്‍ സ്വര്‍ണമാണ് തട്ടിയെടുത്തത്. ആകെ ആറ് പ്രതികളുള്ള കേസില്‍ ആറാമനാണ് അറസ്റ്റിലായ മഷ്ഹൂദ്.

2021 ജൂണ്‍ 24നാണ് ധര്‍മടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷമായി ബംഗളൂരുവിലും കോഴിക്കോടുമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി മഷ്ഹൂദ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ധര്‍മടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട്ടെത്തി പ്രതിയെ പിടികൂടിയത്

Tags:    

Similar News