അറബ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കന്നടക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ

Update: 2026-03-01 13:01 GMT

ശിവമോഗ: സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറബ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കന്നടക്കാരെ ഒരു പ്രശ്‌നവുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ശിവമോഗ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബെല്ലാരിയില്‍ നിന്നുള്ള 30 പേരെ തിരിച്ചുകൊണ്ടുവരുമെന്നും ദുബായിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങളില്‍ താമസിക്കുന്ന കന്നഡിഗരുടെ സുരക്ഷയെക്കുറിച്ച് ചീഫ് സെക്രട്ടറിയുമായും തദ്ദേശ കമ്മീഷണറുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം അടച്ചുപൂട്ടി, അത് തുറന്നുകഴിഞ്ഞാല്‍, അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഭോജേ ഗൗഡ ദുബായിലാണെന്നും ഹോട്ടലില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ഒരു ഫോണ്‍ കോളിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Similar News