മാളയില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; കൊലപാതകം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന്

മാളയില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു

Update: 2025-01-13 18:23 GMT

മാള: മാള കുരുവിലശ്ശേരിയില്‍ മധ്യവയസ്‌കനെ മരപ്പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കുരുവിലശ്ശേരി ചക്കാട്ടില്‍ തോമ എന്ന തോമസാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി വാടാശ്ശേരി സ്വദേശി പ്രമോദിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നതിങ്ങനെ: തോമയും പ്രമോദും തര്‍ക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രമോദ് തോമയുടെ വീട്ടിലെത്തുകയും വീട്ടുമുറ്റത്തുവെച്ച് ഇരുവരും തര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രകോപിതനായ പ്രമോദ് സ്ഥലത്ത് കിടന്ന മരപ്പലക ഉപയോഗിച്ച് കാലുകളും ഒരു കൈയും തല്ലിയൊടിക്കുകയും തുടര്‍ന്ന് വീട്ടുമുറ്റത്തു കിടന്ന കോണ്‍ക്രീറ്റ് പാളി തലയിലേക്ക് എടുത്തിടുകയും ചെയ്തു. തലയില്‍ ഗുരുതര പരിക്കേറ്റാണ് തോമ മരിച്ചത്.

കാപ്പ കേസ് പ്രതിയായ പ്രമോദിന്റെ പേരില്‍ ഒരു ഡസന്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വധശ്രമത്തില്‍ ഒരു വര്‍ഷം കണ്ണൂര്‍ ജയിലിലായിരുന്നു

Tags:    

Similar News