ദുബായില്‍ ഡിജെ സംഘം; പെണ്‍ സുഹൃത്തിനെ സംശയിച്ചപ്പോള്‍ വാട്സാപ്പ് വെബ്ബിന്റെ സാധ്യതയില്‍ ചോര്‍ത്തല്‍; ആശുപത്രിയില്‍ മറഞ്ഞിരുന്ന് ആക്രമിച്ചത് പഴയ കൂട്ടുകാരനെ; ഫോണ്‍ പിടിച്ചു വാങ്ങി 'ഫോറന്‍സിക്' പരിശോധനയും ഷൂവില്‍ നക്കലും; ഗള്‍ഫിലേക്ക് മുങ്ങി അന്ന് അറസ്റ്റ് ഒഴിവാക്കിയ എയര്‍പോര്‍ട്ട് സാജന്റെ മകന്‍; ഓംപ്രകാശിനെ വെല്ലുവിളിക്കുന്ന 'ഡാനി'യുടെ അധോലോക കഥ

Update: 2024-12-16 12:03 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം വാര്‍ത്തകളില്‍ എത്തുമ്പോള്‍ പ്രതിസ്ഥാനത്ത് എയര്‍പോര്‍ട്ട് സാജന്റെ മകന്‍. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നത് ഒരു വര്‍ഷം മുമ്പാണ്. ഗുണ്ടാനേതാവ് ഡാനിയും ഇയാളുടെ കൂട്ടാളികളുമാണ് യുവാവിനെ വിളിച്ചുവരുത്തി കാലില്‍ ചുംബിപ്പിച്ചത്. എര്‍പോര്‍ട്ട് സാജന്റെ മകനാണ് ഡാനി.

ഇതിന് തൊട്ടു മുമ്പുള്ള ദിവസം വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഡാനിയും സംഘവും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ തുമ്പ കരിമണല്‍ മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. ഫോണ്‍ വാങ്ങാനായി രാത്രി ബൈക്കിലെത്തിയ യുവാവിനെ ഡാനി ഭീഷണിപ്പെടുത്തുന്നതായിരുന്നു പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. തീരദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എയര്‍പോര്‍ട്ട് സാജന്‍. ദുബായില്‍ അടക്കം ബിനസിനസ്സ് ബന്ധങ്ങളുണ്ട് സാജന്. പാറ്റൂരിലെ ഓംപ്രകാശുമായുള്ള അടിപിടിക്കേസിനിടെ സാജന്റെ സംഘവും ചര്‍ച്ചകളില്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ വലിയതുറ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐയടക്കം രണ്ട് പൊലീസുകാരെ അടിച്ച കേസില്‍ അടക്കം ഈ ഗ്രൂപ്പിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ പൊലീസ് കാര്യമായ ഇടപെടലൊന്നും നടത്താറില്ല. ഈ സംഘമാണ് ഈഞ്ചയ്ക്കലിലെ ബാര്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത്. അവിടേയും ഓംപ്രകാശ് പ്രതിസന്ഥാനത്തുണ്ട്.

കാല്‍ പിടിച്ചു ചുംബിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഫോണ്‍ വേണമെങ്കില്‍ കാലുപിടിക്കണമെന്നായിരുന്നു ഡാനിയുടെ ആദ്യത്തെ ആവശ്യം. ഇതനുസരിച്ച് യുവാവ് കാലില്‍ തൊട്ടപ്പോള്‍ അത് പോര, കാലില്‍ പിടിച്ചുനില്‍ക്കണമെന്നായി. ഒപ്പം കാലില്‍ ചുംബിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ചുംബിപ്പിച്ചശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്. ഇതിനിടെ ഡാനിയുടെ കൂട്ടാളികള്‍ യുവാവിനെ മര്‍ദിക്കാന്‍ തുനിയുന്നുണ്ടെങ്കിലും ഡാനി ഇവരെ തടഞ്ഞുനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഡാനിക്ക് സഹായിയായി ബൈക്കുകളില്‍ എത്തിയ പത്തംഗ സംഘത്തെയും ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ കാണാം. ഈ വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായി. ഈ കേസ് ഒത്തുതീര്‍പ്പായെന്നും സൂചനയുണ്ട്. ഈ കേസില്‍ എസ് സി എസ് ടി വകുപ്പ് അടക്കം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോലീസ് പിടിക്കാതിരിക്കാന്‍ ഡാനി വിദേശത്തേക്ക് മുങ്ങുകയും ചെയ്തു. പിന്നീട് കേസില്‍ ഒത്തൂതീര്‍പ്പുണ്ടാക്കി നാട്ടില്‍ മടങ്ങിയെത്തി. അതിന് ശേഷം തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടി തുടങ്ങി.

മുംബൈ വിമാനത്താവളംവഴിയാണ് ഡാനി അന്ന് ദുബായിലേക്ക് പോയത്. മുംബൈ വിമാനത്താവളത്തിലെത്തിയ പൊലീസ് സംഘം തെളിവുകള്‍ ശേഖരിക്കുകയും ഡാനിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ഏറെ ഞെട്ടലായി പോലീസിന് മാറിയിരുന്നു. മുന്‍ വൈരാഗ്യത്തില്‍ ഇയാള്‍ മലയിന്‍കീഴ് സ്വദേശിയെയാണ് കരിമണലില്‍ വിളിച്ചുവരുത്തി കാലില്‍ ചുംബിപ്പിച്ചത്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഡാനിക്കും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്തത്. പെണ്‍ സുഹൃത്തിന്റെ സുഹൃത്തിനെയാണ് ഡാനി പീഡിപ്പിച്ചത്. പെണ്‍ സുഹൃത്തിന്റെ വാട്സാപ്പ് ചോര്‍ത്തിയായിരുന്നു പദ്ധതികള്‍ തയ്യാറാക്കിയത്. ദുബായില്‍ നിന്ന് എത്തിയ ഡാനി സുഖമില്ലാതെ ചികില്‍സയിലായിരുന്ന കുട്ടിയെ കാണാനെത്തി. പെണ്‍ സുഹൃത്തിന്റെ സുഹൃത്ത് ഇവിടെ എത്തുമെന്ന് മനസ്സിലാക്കി കൂടിയായിരുന്നു ഇത്. വാട്സാപ്പിലെ സന്ദേശം വായിച്ചാണ് ഇത് മനസ്സിലാക്കിയത്. പെണ്‍ സുഹൃത്തിന്റെ വാട്സാപ്പ് വെബ്ബ് മറ്റൊരു കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്താണ് ഡാനി ചോര്‍ത്തല്‍ നടത്തിയത്. പ്രതീക്ഷിച്ച പോലെ സുഹൃത്ത് എത്തി. ഈ സമയം ആക്രമിക്കുകയും ഫോണ്‍ തട്ടിപറിക്കുകയുമായിരുന്നു. ഈ ഫോണ്‍ വിട്ടുകിട്ടാനാണ് കാലില്‍ നക്കിച്ചത്. ദളിത് യുവാവ് ആയതു കൊണ്ട് തന്നെ പട്ടിക ജാതി പീഡന വകുപ്പ് വന്നു. പക്ഷേ ഡാനിയെ പോലീസിന് അറസ്റ്റു ചെയ്യാനും കഴിഞ്ഞില്ല.

ഡാനിയുടെ പെണ്‍സുഹൃത്തുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തതാണ് പ്രകോപനമായത്. ഇത് ഡാനി കണ്ടെത്തിയത് ആകട്ടെ,ഫോണ്‍ ചോര്‍ത്തിയത് വഴിയാണെന്നും വ്യക്തമായി. ഗുണ്ടാ പണിയുടെ ഇടവേളകളില്‍ ദുബായില്‍ പോയിവരാറുള്ള എയര്‍പോര്‍ട്ട് ഡാനി എന്ന് വിളിപ്പേരുള്ള ഡാനി സ്റ്റെഫാന് അവിടെ ഡിജെ സംഘത്തില്‍ ജോലിയുണ്ടായിരുന്നു. നാട്ടിലുള്ള പെണ്‍സുഹൃത്തില്‍ സംശയരോഗം ഉണ്ടായതോടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി. ഇതിനിടെയാണ് കുഞ്ഞിന് സുഖമില്ലാതെ ചാക്കയിലെ സ്വകാര്യ ആശൂപത്രിയില്‍ ചികില്‍സയില്‍ ആയത്. കുഞ്ഞുമായി ആശൂപത്രില്‍ കഴിയുന്ന സുഹൃത്തിനോട് സംസാരിക്കാന്‍ 2023 ജൂലൈ 12ന് രാത്രിയോടെ ഡാനി എത്തുന്നു. ശേഷം പുറത്തേക്ക് പോകുന്നു എന്ന മട്ടില്‍ മാറിനില്‍ക്കുന്നൂ. ഈ സമയം സുഖമില്ലാത്ത കുഞ്ഞിനെ കാണാന്‍ ഡാനിയുടെ സുഹൃത്ത് എത്തുന്നു. ചാടിവീണ ഡാനി അയാളെ ആക്രമിക്കുന്നു. കത്തിക്കുത്തില്‍ എല്ലാവര്‍ക്കും പരുക്ക് എല്‍ക്കുന്നൂ. ഒടിയിറങ്ങാന്‍ ശ്രമിച്ച സുഹൃത്തിനെ ലിഫ്റ്റില്‍ വച്ചും താഴെ റോഡില്‍ വച്ചും ഡാനിയും കൂട്ടാളികളും ആക്രമിക്കുന്നു. ഇതിനിടെ ഫോണ്‍ ഡാനി കൈക്കലാക്കുന്നു. ഈ ഫോണ്‍ തിരികെ കൊടുക്കാനെന്ന പേരില്‍ നാല് ദിവസത്തിന് ശേഷം ജൂലൈ 16ന് വിളിച്ചു വരുത്തി നടത്തിയ അതിക്രമം ആണ് പുറത്തുവന്ന ദൃശ്യത്തില്‍ ഉണ്ടായിരുന്നത്.

സുഹൃത്തിന്റെ വാട്സ്ആപ് ആണ് ഡാനി ചോര്‍ത്തി കൊണ്ടിരുന്നത്. വാട്ട്സ്ആപ്പ് വെബ് മുഖേന മറ്റൊരു സിസ്റ്റത്തില്‍ കൂടി ഫോണ്‍ കണക്ട് ചെയ്തിട്ടിരുന്ന ഡാനി അതിലേക്ക് വരുന്ന മെസേജുകള്‍ നോക്കിയീരിക്കുകയായിരുന്നൂ. അങ്ങനെയാണ് സുഹൃത്ത് ആശൂപത്രിയിലേക്ക് എത്തുന്ന വിവരം അറിഞ്ഞതും പതിയിരുന്ന് ആക്രമിച്ചതും. തന്റെ പെണ്‍സുഹൃത്തുമായി വാട്സാപ്പില്‍ ബന്ധപ്പെട്ടത് ചതി ആണെന്ന് ആരോപിച്ചാണ് സുഹൃത്തിനെ ആക്രമിക്കുന്നതും പിന്നിട് കാലുപിടിച്ചു മാപ്പ് പറയിക്കുന്നതും. എയര്‍പോര്‍ട്ട് ഡാനി എന്ന സ്റ്റെഫാനും വലിയ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്റ്റെഫാന് ഡിവൈഎഫ്‌ഐയില്‍ പദവികളുണ്ടെന്ന് ആരോപണം നേരത്തേ തന്നെയുള്ളതാണ്. ഇതുവരെ ഡിവൈഎഫ്‌ഐ ഇക്കാര്യം നിഷേധിച്ചിട്ടില്ല. കോവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ഡാനിയെയും സംഘത്തെയും രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമം നടത്തിയെന്നും എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്‍വലിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഡാനിക്കു വേണ്ടി പിന്നീട് ശ്രമം നടന്നത് പൊലീസിന്റെ ഉന്നതങ്ങളില്‍ നിന്നായിരുന്നുവെന്നാണ് മറ്റൊരു ആരോപണം.

എയര്‍പോര്‍ട്ട് സാജന്‍ എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍. എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയായിരുന്നു. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്ര,മണങ്ങളെല്ലാം സംഘം ചേര്‍ന്നാണെന്നാണ് ആരോപണം.

Tags:    

Similar News