കൈരളി ടിവിയിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചത് വെള്ളകയറില്‍; കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ 204-ാം നമ്പര്‍ മുറിയില്‍ മരിച്ചത് കൈരളി ടിവി അസിസ്റ്റന്റ് ക്യാമറാമാനും പെണ്‍സുഹൃത്തുമെന്ന് പോലീസ് എഫ് ഐ ആര്‍; റൂമെടുത്തത് ശനിയാഴ്ച; പോലീസിനെ വിളിച്ചു വരുത്തിയത് അരുണ്‍ സ്റ്റീഫന്‍; തമ്പാനൂരില്‍ വില്ലനായതും കുമാറിന്റെ വിവാഹ മോചന ശേഷമുള്ള അവിഹിതം
തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കൊടിയില്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിലെ 204-ാം നമ്പര്‍ മുറിയില്‍ മരിച്ചു കിടന്നത് കൈരളി ടിവി അസിസ്റ്റന്റ് ക്യാമറാമാന്‍ കുമാറും പെണ്‍സുഹൃത്ത് ആശയുമെന്ന് പോലീസ് എഫ് ഐ ആര്‍. കുമാറിന്റെ സുഹൃത്ത് അരുണ്‍ സ്റ്റീഫനാണ് പോലീസിനെ ബന്ധപ്പെട്ടത്. റൂം മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ പോലീസിനെ വിളിച്ചു വരുത്തി. പോലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ചു. തുറന്നപ്പോള്‍ വെള്ള കളറുള്ള കയറില്‍ ഫാനില്‍ കെട്ടി തൂങ്ങി നില്‍ക്കുന്ന കുമാറിനെയാണ് കണ്ടത്. ഇതേ റൂമിന്റെ വാതിലിന് എതിര്‍വശത്തുള്ള ചുവരിനോട് മൂലയില്‍ തറയില്‍ മരിച്ചു കിടക്കുകയായിരുന്നു ആശ. രാവിലെ ഏഴു മണിയോട് അടുത്താണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തിയത്. എഫ് ഐ ആറില്‍ ക്യാമറാനാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൈരളി ടിവി പ്രോഗ്രാമിലെ ലൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്റാണ് കുമാര്‍. ഇയാള്‍ മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
പതിനൊന്നാം തീയതി മുതലാണ് കുമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പോലീസിനെ കാര്യം അറിയിച്ച അരുണ്‍ സ്റ്റീഫന്റെ സുഹൃത്താണെന്നും എഫ് ഐ ആറിലുണ്ട്. ആശയെ കാണാനില്ലെന്ന പരാതി വിളപ്പില്‍ശാല പോലീസിന് കിട്ടിയിരുന്നു. പതിനൊന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായി എന്നാണ് പരാതി. അങ്ങനെ വരുമ്പോള്‍ കുമാറും ആശയും ഒരുമിച്ചെത്തി തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തു എന്ന നിഗമനത്തില്‍ വേണം എഫ് ഐ ആറില്‍ നിന്നെത്താന്‍. കുമാറിന്റെ ദേഹത്തും മുറിവുണ്ട്. രണ്ടു കൊല്ലം മുമ്പ് വിവാഹ മോചനം നേടിയ വ്യക്തിയാണ് കുമാര്‍. ആശ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയും. കുമാറിനും ആദ്യ ഭാര്യയില്‍ മക്കളുണ്ട്. ആശയും കുമാറും കുറച്ചു കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് സൂചന. രണ്ടു പേരുടേയും വീട് ഒരേ മേഖലയിലെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരവും. ആശയുടെ കഴുത്തറത്താണ് കൊന്നിരിക്കുന്നത്. ഇതിന് ശേഷം കുമാറും മരിച്ചുവെന്നും വേണം കരുതാന്‍.
പോലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാറിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വിവാഹമോചിതനായതിനുശേഷമാണ് കുമാര്‍ ആശയുമായി അടുപ്പത്തിലായത്. പെണ്‍സുഹൃത്തിനെ കൊന്ന് ആത്മഹത്യ ചെയ്തത് കൈരളി ടിവിയിലെ പ്രോഗ്രാം വിഭാഗത്തില്‍ ലൈറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സി കുമാറാണ്. കൈരളി ടിവിയില്‍ അന്തര്‍മുഖനാണ് ഇയാള്‍. സുഹൃത്തുക്കളെയൊന്നും ഉണ്ടാക്കുന്ന സ്വഭാവവുമില്ല. കൈരളിയില്‍ ഇയാളോട് വലിയ ആത്മബന്ധമുള്ള ആരുമില്ല. പ്രോഗ്രാം സമയത്ത് വന്ന് ജോലി ചെയ്തു പോകുന്ന സ്വഭാവക്കാരനാണ് മരിച്ച സി കുമാര്‍. പെണ്‍സുഹൃത്തിനെ കഴുത്തുറത്തു കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇയാളുടെ മനസ്സില്‍ ഒരു ക്രിമിനലുണ്ടായിരുന്നുവെന്നത് കൈരളി ടിവിയിലെ ജീവനക്കാര്‍ക്കും ഞെട്ടലായി.
അതിനിടെ കുമാറിന്റെ മരണത്തിലെ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തെറ്റിധാരണയുണ്ടാക്കിയെന്നതാണ് മറ്റൊരു വസ്തുത. ഒരു ചാനല്‍ ക്യാമറാമാന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തു വന്ന സൂചന. ഐഡന്റിറ്റീ കാര്‍ഡില്‍ നിന്നും കിട്ടിയ പേരിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ ന്യൂസ് ക്യാമറാമാനാണ് മരിച്ചതെന്ന സംശയം പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിനുണ്ടായി. ഇത് മുകളിലേക്ക് റിപ്പോര്‍ട്ടായി പോവുകയും ചെയ്തു. ഇതോടെ മരിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത ക്യാമറാമാന്റെ ഫോണിലേക്ക് കോളുകള്‍ പോയി. അദ്ദേഹം എടുത്തതുമില്ല. തീര്‍ത്തും നല്ല പേരുള്ള ഈ മാധ്യമ പ്രവര്‍ത്തകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെ ആശങ്ക കൂടി. ഇതിനിടെ മറ്റൊരു ക്യാമറാമാന്റെ മരിച്ചെന്ന് തെറ്റായി പ്രചരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണില്‍ വിളിച്ചു. ഒന്നും അറിയാത്തതു പോലെ ഭര്‍ത്താവിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു. ഇതോടെയാണ് ആശങ്ക മാറിയത്. വീട്ടില്‍ സുഖ ഉറക്കത്തിലായിരുന്നു പേരിന്റെ സാമ്യമുള്ള ആ ക്യാമറാമാന്‍.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് കൊടിയില്‍ ലോഡ്ജ്. തമ്പാനൂര്‍ കോഫീ ഹൗസിന് ഉള്ളിലൂടെ പോകുന്ന ഇടവഴിയിലാണ് ലോഡ്ജ് കോപ്ലക്സ്. വിളപ്പില്‍ അരുവിപ്പുറം സ്വദേശിനിയാണ് 44 വയസ്സുള്ള ആശ. ശനിയാഴ്ച രാവിലെ അഞ്ചര മണിക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് സുനില്‍കുമാര്‍ വിളപ്പില്‍ പോലീസിന് നല്‍കിയത്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. ഫോണിലും മറ്റും കിട്ടാത്തതിനെ തുടര്‍ന്നാണ് ആശയെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് നല്‍കിയത്. ലോഡ്ജിലെത്തിയ ആശയും കുമാറും തമ്മില്‍ വഴക്കുണ്ടകാനും അതിന് ശേഷം കൊല നടക്കാനുമാണ് സാധ്യതയെന്നാണ് നിഗമനം.