ഡോക്ടറുടെ മകളെ മിന്നു കെട്ടിയത് ഓഗസ്റ്റില്‍; ഭാര്യയുടെ മരണം രണ്ടു മാസം കഴിഞ്ഞ് ഒക്ടോബറില്‍; ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നെടുമലയിലെ പാവം കര്‍ഷകനെ പച്ചയ്ക്ക് തീ കൊളുത്തി കത്തിച്ചു; ഇത് ബിനീഷ് കൊടിയേരിയുടെ 'നല്ല പുത്രന്റെ' വാഴക്കുളത്തെ 2023 നവംബര്‍ വെര്‍ഷന്‍; മറുനാടനെ തൊട്ട് വിലങ്ങണിഞ്ഞ വില്ലന്‍ ആര്?
കൊച്ചി: മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭാര്യ മരിച്ചത് 2022 ഒക്ടോബറിലാണ്. മാത്യൂസിന്റെ വിവാഹം നടന്നത് ആ വര്‍ഷം ഓഗസ്റ്റിലും. അതായത് രണ്ടു മാസം കൊണ്ട് ഭാര്യ മരിച്ചു. ഇതോടെ ഏത് ഭര്‍ത്താവും വിരഹത്തിലേക്ക് പോകും. പ്ലസ് ടുവിന് തുടങ്ങിയ പ്രണയമായിരുന്നു 2022 ഓഗസ്റ്റിലെ വിവാഹമായി മാറിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ ജീവിത സഖിയാക്കിയ അനുഷ. ഇതെല്ലാം നേരത്തെ തന്നെ മറുനാടന്‍ മലയാളി വാര്‍ത്തയാക്കിയതാണ്. അനുഷയുടെ മരണത്തിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിയാണെ ആരോപണവും എത്തി. പക്ഷേ പോലീസ് അങ്ങനെ കേസൊന്നും എടുത്തില്ല. എല്ലാ അര്‍ത്ഥത്തിലും ഡിവൈഎഫ് ഐയുടെ പ്രദേശിക നേതാവായിരുന്നു മാത്യൂസ് അന്ന്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച ആ മാത്യൂസ് കൊല്ലപ്പള്ളിയെ നല്ലപുള്ളിയാക്കാന്‍ കിണഞ്ഞ് ശ്രമിച്ചവര്‍ ഏറെയാണ്. ഇതില്‍ ബിനീഷ് കൊടിയേരിയും ഉണ്ടായിരുന്നു.
ചില ചാനലുകളും മറുനാടന്‍ മാത്യൂസ് കൊല്ലപ്പള്ളിക്കെതിരെ അപവാദം പ്രചരിപ്പിച്ചുവെന്ന് കള്ളവാര്‍ത്ത നല്‍കി. ഈ സാഹചര്യത്തിലാണ് വാഴക്കുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു കേസ് മറുനാടന്‍ പുറത്തു വിടുന്നത്. പോലീസില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് അന്നുണ്ടായിരുന്ന സ്വാധീനവും ഈ തെളിവുകളില്‍ വ്യക്തമാണ്. ഇത്തരം ക്രിമിനലുകളെ പിന്തുണയ്ക്കുന്ന ബിനീഷ് കൊടിയേരിയ്ക്ക് മുന്നില്‍ മറ്റൊരു കഥ സമര്‍പ്പിക്കുകയാണ് മറുനാടന്‍. ഡല്‍ഹിയില്‍ കേരളാ പ്രസ് ക്ലബ് എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ല്ക്ഷങ്ങള്‍ വീട്ടില്‍ കൊണ്ടു പോയ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കൊല്ലപ്പള്ളിയെ വെളുപ്പിക്കാന്‍ ചിലര്‍ രംഗത്തു വന്നത്. ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച പ്രതിയുടെ മറ്റൊരു ക്രൂരതയാണ് ഈ വാര്‍ത്ത. തെല്ലും മനസ്സാക്ഷിയില്ലാത്ത ക്രിമിനലാണ് മാത്യൂസ് കൊല്ലപ്പള്ളിയെന്ന് തെളിയിക്കുന്ന കേസ്.
ഒരു സാധാരണക്കാരനെ കത്തിച്ചു കൊല്ലാന്‍ കൊല്ലപ്പള്ളി ശ്രമിച്ചതാണ് 2023ല്‍ വാഴക്കുള്ളത്തെ കേസ്. അതും നവംബര്‍ മാസത്തില്‍. അതായത് ഭാര്യ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു മനുഷ്യനെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചു. ചരിത്ര പ്രാധാന്യമുള്ള പിരാളിമറ്റം നെടുമല ഗുഹാ സമുച്ചയം തകര്‍ക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലാണ് ഗുഹാ സമുച്ചയം. നരവംശ ശാസ്ത്രജ്ഞര്‍ അതീവപ്രാധാന്യത്തോടെ കണക്കാക്കുന്ന ഗുഹാസമുച്ചയം തകര്‍ക്കുന്നതിന് തടസ്സം നില്‍ക്കുന്ന നാട്ടുകാരുമായി പാറമട ലോബി സംഘര്‍ഷത്തിലായിരുന്നു. പലതവണ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാറമട ലോബിക്ക് നേതൃത്വം നല്‍കുന്നത് അച്ഛനും മകനുമായ തോമസ് ജോസഫ്, ജോസഫ് തോമസ് മനയാണിക്കല്‍ എന്നിവരാണെന്ന് പിരാളിമറ്റം പൗരസമിതി ആരോപിച്ചിരുന്നു.
ഇരുവരും നാട്ടുകാരെ ഗൂണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. ഈ മേഖലയിലേക്ക് റോഡ് പണിയാനും പാറ ഖനനത്തിനും എല്ലാം നിരോധനമുണ്ടായിരുന്നു. ഇത് മറികടന്ന് റോഡ് വെട്ടാന്‍ ശ്രമിച്ചു. അതും വയലിലൂടെ. ഇത് അറിഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാരെത്തി. മറുവശത്തുണ്ടായിരുന്നത് മാത്യൂസ് കൊല്ലപ്പള്ളയും കൂട്ടരുമായിരുന്നു. പ്രതിഷേധത്തിന് പുതിയ തലം നല്‍കാന്‍ സമരക്കാരില്‍ ഒരാളായ അനില്‍ കുമാര്‍ തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പ്രതിഷേധം വിജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. പക്ഷേ കൊല്ലപ്പള്ളി അവിടേയും വ്യത്യസ്തനായി. തന്റെ കൈയ്യിലുണ്ടായിരുന്ന ഗ്യാസ് ലൈറ്റര്‍ കത്തിച്ച് അനില്‍കൂമാറിന്റെ ദേഹത്തേക്ക് എറിഞ്ഞു.
തീ പിടിച്ച് അടുത്തുള്ള കനാലിലേക്ക് ചാടിയാണ് അനില്‍കുമാര്‍ രക്ഷപ്പെട്ടത്. അതായത് ക്വാറി മാഫിയയ്ക്ക് വേണ്ടി പച്ചയ്ക്ക് കത്തിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് കൊല്ലപ്പള്ളി. ഇത് നടക്കുമ്പോള്‍ ഡോക്ടറുടെ മകളായ ഭാര്യയുടെ മരണം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസമേ ആയിരുന്നുള്ളൂ. അതായത് എന്തും ചെയ്യാന്‍ മടിക്കാത്ത കൊല്ലപ്പള്ളിയുടെ കൈ കൊണ്ട് അനുഷയെന്ന ആ യുവതി കൊല്ലപ്പെടാന്‍ സാധ്യത ഏറെയാണ്. ഇതില്‍ അനുഷയുടെ വീട്ടുകാര്‍ക്ക് പരാതിയും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും പോലീസ് കാര്യമായെടുത്തില്ല. ഒരു മനുഷ്യനെ നാട്ടുകാരുടെ മുന്നിലിട്ട് പച്ചയ്ക്ക് കത്തിച്ച കേസിലും കൊല്ലപ്പള്ളിക്ക് ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് ഷാജന്‍ സ്‌കറിയയെ നടുറോഡില്‍ നാട്ടുകാരുടെ മുമ്പിലിട്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ച കൊടും കുറ്റവാളിയെ എന്നെന്നേക്കുമായി ജയിലില്‍ തളയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പ്രസക്തമാകുന്നത്.
ഇതു സംബന്ധിച്ച് പോലീസ് 2023ല്‍ ഇട്ട എഫ് ഐ ആര്‍ ചുവടെ
പിരാളിമറ്റം നെടുമല ഗുഹാ സമുച്ചയം തകര്‍ക്കുന്ന പാറമട ലോബി തങ്ങളുടെ സ്വാധീനമുപയോഗിച്ച് കോട്ടയത്തുള്ള നിരവധി ബാങ്കുകളില്‍ നിന്ന് പോലും ഇല്ലാത്ത ആധാരവും, മറ്റുള്ളവരുടെ പേരിലുള്ള ആധാരങ്ങളും ഉപയോഗിച്ച് കോടികള്‍ വായ്പ തരപ്പെടുത്തിയിട്ടുണ്ട് എന്നും പിരാളിമറ്റം പൗരസമിതി ആരോപിച്ചിരുന്നു. ആര്‍ക്കയോളജിക്കല്‍, ജിയോളജിക്കല്‍ പ്രാധാന്യം ഉള്ള സ്ഥലത്ത് ബന്ധപ്പെട്ട അധികാരികളുടെ എന്‍ ഒ സിയില്ലാതെ നെടുമല ഗുഹ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത് അടിയന്തരമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ജീവന്‍ പോയാലും നെടുമല ഗുഹാസമുച്ചയത്തിന്റെ സംരക്ഷണത്തിനായി ഒന്നിച്ചുപോരാടുമെന്ന് പിരാളിമറ്റം പൗര സമിതി മറുനാടനോട് പറഞ്ഞിരുന്നു.
2021ല്‍ പാറമട ലോബിയുടെ ഗൂണ്ടകളും നാട്ടുകാരുമായി സംഘര്‍ഷം ഉണ്ടാക്കുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നെടുമലയില്‍ ആരംഭിച്ച പാറമടക്കായി കദളിക്കാട് പിരളിമറ്റം ഭാഗത്ത് തണ്ണീര്‍തടം നികത്തി അനധികൃതമായി റോഡ് നിര്‍മ്മിച്ചതാണ് അന്ന് വിവാദമായത്. തണ്ണീര്‍ത്തടവും റോഡും നികത്തുന്നത് എതിര്‍ത്ത നാട്ടുകാരെ പാറമട ലോബിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു ഭാഗത്തു നിന്നുമായി എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ചരിത്രമുറങ്ങുന്ന നെടുമല ഗുഹകള്‍ പാറഖനനത്തിനായി തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംരക്ഷണ സമിതി സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പ്രതിഷേധത്തെ അടിച്ചൊതുക്കാനാണ് 2023ല്‍ കൊല്ലപ്പള്ളിയും സംഘവും ക്വട്ടേഷന്‍ എടുത്തത്. ഒരു പ്രധാനപ്പെട്ട നേതാവിന് വേണ്ടി കൂടിയായിരുന്നു ഇത്.
നെടുമല ഗുഹാസമുച്ചയത്തിന്റെ പ്രാധാന്യം
പിരളിമറ്റത്തെ നെടുമലയില്‍ മൂന്ന് ഗുഹകളാണുള്ളത്. ഇതില്‍ ഒന്നില്‍ നിന്ന് ശിലായുഗ മനുഷ്യരുടെ വെള്ളാരംകല്ല് കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളും ശിലാചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൂറു മീറ്ററിലേറെ ദൈര്‍ഘ്യമുള്ള പുരാതന ഗുഹയും ഇവിടെയുണ്ട്. നാലായിരം ബി സിയില്‍ നവീന ശിലായുഗ കാലത്ത് മനുഷ്യര്‍ അധിവസിച്ചിരുന്നതാണ് ഈ ഗുഹകളെന്നാണ് ഇവിടെ ഗവേഷണം നടത്തിയ നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ നിര്‍മ്മിതമായ ഗുഹകളാണ് ഇവയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. താമസിക്കാന്‍ വേണ്ടിയാണ് ഇത്തരം ഗുഹകള്‍ നിര്‍മ്മിക്കുന്നത്. ഇടുക്കിയിലെ മറ്റു സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുള്ള മുനിയറകളുമായി ഇത്തരം ഗുഹകള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഗുഹയ്ക്കുള്ളില്‍ ലിഖിതങ്ങളും രൂപങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കാണാം. കല്ലുകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഗുഹഭിത്തിയുടെ പ്രതലങ്ങള്‍ മിനുസപ്പെടുത്തിയതും ഗുഹയ്ക്കുള്ളില്‍ കാണാം. പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ.പി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നെടുമലയിലെ ഇരട്ട ഗുഹകള്‍ പരിശോധിച്ച ശേഷമാണു ഗുഹകളിലെ അപൂര്‍വ ശിലാരൂപങ്ങളെ കുറിച്ചും ഇവിടെ കണ്ട കപ്യൂള്‍സ് (ചരിത്രാതീത കാലത്തു ശിലയില്‍ കുഴിയായും മുഴയായും തീര്‍ത്ത കലാരൂപങ്ങള്‍), ഓവല്‍ ഷാലോ ഗ്രെയിന്‍ഡിങ് ഉപരിതലത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
കൊല്ലം കടയ്ക്കല്‍ മാറ്റിടാം പാറകളില്‍ കണ്ടെത്തിയതു പോലുള്ള കപ്യൂള്‍സും കല്‍മഴു പോളിഷ് ചെയ്യാന്‍ തയാറാക്കിയ ഗുഹകളിലെ പാറയുടെ ഉപരിതലങ്ങളും ബിസി 4,000നു മുന്‍പുള്ളത് ആയിരിക്കാമെന്നും കേരളത്തില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ കണ്ടുപിടിത്തം ആണ് നെടുമല ഗുഹയിലേത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രദേശത്ത് ഉത്ഖനനം നടത്തിയാല്‍ കൂടുതല്‍ ചരിത്രാവശിഷ്ടങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഗവേഷണസംഘം പ്രകടിപ്പിച്ചിരുന്നു.
ഒരു ഗുഹയില്‍ ഇരിപ്പിടങ്ങള്‍ക്കു സമാനമായി പാറക്കഷണങ്ങള്‍ കൊണ്ട് ഒരുക്കിയ ശിലാരൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഗുഹകളും തമ്മില്‍ അകലമുണ്ടെങ്കിലും ഒന്നില്‍ തീ കത്തിച്ചാല്‍ മറ്റൊന്നില്‍ നിന്നു പുക ഉയരുന്നതും അപൂര്‍വ പ്രതിഭാസമാണെന്നും രാജേന്ദ്രന്‍ എഴുതിയ അണ്‍റാവലിങ് ദ് പാസ്റ്റ് എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.