പ്രവാചകന്റെ പേരക്കുട്ടിയാണത്രേ.....; ഗള്‍ഫുകാരന് ഭാര്യയെ നഷ്ടമാക്കി; പോവൂല്ലാ എന്ന് പറയുന്ന പിശാചിനേയും ഒഴിപ്പിക്കും; ഏത് രോഗവും മാറ്റും....; പാവപ്പെട്ട മുസ്ലീം സ്ത്രീകള്‍ മണ്ണാര്‍ക്കാട്ടേക്ക് ഒഴുകുന്നത് വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച്; ഹക്കിം സയ്യിദ് ഹാമീദ് ആറ്റക്കോയ തങ്ങളെ തളയ്ക്കാന്‍ ആരുമില്ലേ? അത്മീയ തട്ടിപ്പിന്റെ മറ്റൊരു വെര്‍ഷന്‍
പാലക്കാട്: മുത്തു നബിയുടെ പേരക്കുട്ടി... യഥാര്‍ത്ഥ തങ്ങള്‍...... ചികില്‍സയും മന്ത്രവാദവും എല്ലാം ചെയ്യും..... പാണക്കാട് തങ്ങള്‍ പോലും തള്ളി പറഞ്ഞിട്ടും വ്യാജ പ്രചാരണങ്ങളുമായി ഹക്കിം സയ്യിദ് ഹാമീദ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍കാട് സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കുകയാണ്. നബിയുടെ പരമ്പരയുമായി ഇയാള്‍ക്ക് ബന്ധമില്ലെങ്കിലും സ്ത്രീകളെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാക്കി തടിച്ചു കൊഴുക്കുകയാണ് ആറ്റക്കോയ.
സ്ത്രീകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നുണ്ട്. സലാത്ത് ചൊല്ലലിന്റെ പേരില്‍ തട്ടിപ്പാണ് നടക്കുന്നത്. സാമ്പത്തിക ചൂഷണം ചെയ്യുന്നു. അങ്ങനെ പലവിധ ആരോപണങ്ങള്‍. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയ്ക്ക് സ്വന്തം ഭാര്യയെ തിരിച്ചു കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകുന്നുണ്ട്. കോടികളാണ് സമ്പാദിക്കുന്നത്. നിരവധി സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മുസ്ലീം സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്ന കേന്ദ്രമാണ് ഇതെന്ന വാദം സോഷ്യല്‍ മീഡിയയില്‍ ശബ്ദമായി പ്രചരിക്കുന്നുണ്ട്.
മന്ത്രം ചെല്ലി തേന്‍ കൊടുക്കലാണ് പ്രധാന രീതി. മന്ത്രവാദവും നടത്തും. മന്ത്രം ചൊല്ലി തേന്‍ കൊടുക്കുന്നതിന് മൂന്നുറൂ രൂപയാണേ്രത വാങ്ങുന്നത്. മന്ത്രവാദത്തിന് ആയിരങ്ങളും. ഈ തട്ടിപ്പില്‍ വിശ്വസിച്ചാണ് സ്ത്രീകള്‍ ഇവിടേക്ക് എത്തുന്നത്. സ്ത്രീകളുടെ മുത്തുമണി എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതാണ് ആറ്റക്കോയ തങ്ങളുടെ രീതി. ഏതായാലും ഇത് മുസ്ലീം സമൂഹത്തിലും ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സ്ത്രീകളുടെ നമ്പര്‍ തേടി പിടിച്ച് ചൂഷണം ചെയ്യുന്ന സംഘം ഇവിടെയുണ്ടെന്ന ഓഡിയോ അടക്കം മറുനാടന് കിട്ടി.
സ്വയം പ്രഖ്യാപിത തങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. പാണക്കാട്ടെ യഥാര്‍ത്ഥ നബിയുടെ പരമ്പരയും ഇയാളെ അറിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമസ്തയും ഇയാളെ അംഗീകരിക്കുന്നില്ല. പക്ഷേ ആയിരക്കണക്കിന് സ്ത്രീകള്‍ വഞ്ചിക്കപ്പെടുകയാണ്. ദുബായില്‍ അടക്കം കമ്പനിയുണ്ട്. കോടികളുടെ ആസ്തിയുണ്ടാക്കി ലോകത്തിന്റെ പല ഭാഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. സമസ്തയുടെ നേതാവായ സത്താര്‍ പാന്തല്ലൂര്‍ തന്നെ ഇയാള്‍ക്കെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗള്‍ഫുകാരന് പറ്റിയ അമളിയാണ് ഇതിലുള്ളത്. എങ്ങനെയാണ് സ്ത്രീകളെ അടിമയാക്കുന്നതെന്നും ഇതില്‍ വ്യക്തമാണ്.
യുനാനി ചികില്‍സ അടക്കം നടത്തി രോഗ ശുശ്രൂഷയും ഹക്കിം സയ്യിദ ഹാമീദ് ആറ്റക്കോയ തങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു. ശാസ്ത്രീയമായി ഈ ചികില്‍സ നടത്താനുള്ള എന്ത് യോഗ്യതയാണ് തങ്ങള്‍ക്കുള്ളതെന്ന് ആര്‍ക്കും അറിയില്ല. അംഗീകാരമുള്ളവര്‍ക്ക് മാത്രം നടത്താനാകുന്ന ചികില്‍സയാണ് ഇത്. ഏത് രോഗവും ഇതിലൂടെ ചികില്‍സിച്ച് ഭേദമാക്കും. പിശാച് ബാധയും ഒഴിവാക്കും. ഇതു സംബന്ധിച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ പോവുല്ലാ... എന്ന് ആരോ പിന്നണിയില്‍ പറയുന്നു. അത് കേട്ട് മൈക്കിന് മുന്നില്‍ നിന്നും എഴുന്നേറ്റ് പോകുന്ന വ്യാജ തങ്ങള്‍. അതിന് ശേഷം തിരിച്ചു വന്ന് ബാധയെ ഒഴിപ്പിച്ചുവെന്ന് പറയുന്നു. ആരെയാണോ ഒഴിപ്പിച്ചതെന്നോ ആരാണോ പറയന്നതെന്നോ ഒന്നും ആ വീഡിയോയില്‍ ഇല്ല.
ഇത്തരം വീഡിയോകളിലൂടെയാണ് വിശ്വാസികളുടെ വിശ്വാസം തങ്ങള്‍ പിടിച്ചു പറ്റുന്നത്. അങ്ങനെ സ്ത്രീകള്‍ ആവോളം ഒഴുകിയെത്തുന്നു. ഇവിടെ എത്തുന്ന ബഹുഭൂരിഭാഗവും സ്ത്രീകളാണെന്നും എല്ലാവരും സൂക്ഷിക്കണമെന്നും മറ്റൊരു സ്ത്രീ പറയുന്ന ഓഡിയോയും സജീവമാണ്. സമസ്ത അടക്കമുള്ള പണ്ഡിത സമൂഹത്തിന്റെ ഇടപെടലും ആ സ്ത്രീ ആവശ്യപ്പെടുന്നു. താന്‍ ചൂഷണം ചെയ്യപ്പെട്ടുവെന്ന് തെളിച്ചു പറയുന്ന അവര്‍ പലയിടത്തും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. അതുകൊണ്ടാണ് വീഡിയോ ഇടുന്നതെന്നും വിശദീകരിക്കുന്നുണ്ട്
ഈ തട്ടിപ്പിന്റെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ