ഹര്‍കിഷന്‍ സുര്‍ജിത്തിന്റെ ബന്ധു വഴിയേ സമ്മേളന പ്രതിനിധിയായി; അറിഞ്ഞതും ആദ്യം ബന്ധപ്പെട്ടത് ബേബിയെ; കോടിയേരിയുടെ ചികില്‍സാ സമയത്ത് പരിചയപ്പെട്ട തമിഴ്‌നാട്ടിലെ സഖാക്കളിലൂടെ ധാവ്‌ളയില്‍ എത്തി; ആ രേഖകള്‍ കണ്ട് മഹരാഷ്ട്രയിലെ സഖാവിന്റെ കണ്ണു തള്ളി; മധുരയില്‍ പറന്നിറങ്ങിയതും കേന്ദ്ര കമ്മറ്റി വിളിച്ചു; ഇപിയും ബേബിയും ഒരുമിച്ചെതിര്‍ത്തു; ഗോവിന്ദന്‍ വാ തുറന്നില്ല; രാജേഷ് കൃഷ്ണ ഇനി സിപിഎം പ്രതിനിധിയില്ല; ഇത് ഷര്‍ഷാദിന്റെ വിജയഗാഥ

Update: 2025-04-02 07:58 GMT

കൊച്ചി: കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനിടെ അടികൊണ്ടു മടങ്ങിയ മുഹമ്മദ് ഷര്‍ഷാദ്. രാജേഷ് കൃഷ്ണയ്‌ക്കെതിരെ പിന്നീട് നടത്തിയ സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. ബിനാമി പണത്തിന്റെ വഴിയേ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും കണ്ണുകളെത്തിച്ചു. ഇതിനിടെയാണ് മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിനിമയുടെ മറവില്‍ സിപിഎമ്മിലെ പല പ്രമുഖരുടേയും സുഹൃത്തായി കൂടെ കൂടിയ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്തുന്നത് ഷര്‍ഷാദ് അറിഞ്ഞത്. ഇതോടെ ഇതിന്റെ വസ്തുകള്‍ തേടി യാത്രയായി. എംഎ ബേബിയില്‍ തുടങ്ങി പലരുമായും ബന്ധപ്പെട്ടു. ഒടുവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ എല്ലാം കേട്ടു. മധുരയില്‍ എത്തിയ ഉടന്‍ ധാവ്‌ളെ ഷര്‍ഷാദിന്റെ പരാതി ഗൗരവത്തില്‍ അവതരിപ്പിച്ചു. അങ്ങനെ സിപിഎം രാജേഷ് കൃഷ്ണയെ പുറത്താക്കി. ഭാവിയില്‍ സിപിഎം കേന്ദ്ര കമ്മറ്റിയും കേരളത്തില്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുക തുടങ്ങിയ രാജേഷ് കൃഷ്ണയുടെ സ്വപ്‌നങ്ങളാണ് തകര്‍ന്ന് വീഴുന്നത്. കണ്ണൂരില്‍ തന്നെ തല്ലിയവനോട് മധുര പ്രതികാരം വീട്ടുകായണ് ഷര്‍ഷാദ്.

ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും ചൂണ്ടികാട്ടിയാണ് അവസാന നിമിഷം പ്രതിനിധി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയില്‍ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎം നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമാണ് രാജേഷ് കൃഷ്ണക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ അടുത്തു കൂട്ടുകാരനാണ് എന്ന പ്രചരണവും രാജേഷ് കൃഷ്ണക്കെതിരെ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവു കൂടിയാണ് രജേഷ് കൃഷ്ണ. ചിത്രത്തിന്റെ സംവിധായികയായ പിടി രതീനയുടെ ഭര്‍ത്താവാണ് ഷര്‍ഷാദ്. ഈ സിനിമയ്ക്ക് ശേഷമാണ് രാജേഷ് കൃഷ്ണയുടെ യഥാര്‍ത്ഥ മുഖം ഷര്‍ഷാദ് അറിയുന്നത്. അന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. പക്ഷേ എല്ലാവരും രാജേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് നിന്നത്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ് അന്നും ഷര്‍ഷാദിന് മാനസിക പിന്തുണ നല്‍കിയത്. അതുകൊണ്ട് തന്നെ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായത് ബേബിയെയാണ് ആദ്യം അറിയിച്ചത്. പക്ഷേ യുകെയിലെ സമ്മേളനത്തിന് പോയത് ധാവ്‌ളെയാണെന്നും തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ബേബി മറുപടി നല്‍കി. പിന്നീട് കരുതലോടെ നിങ്ങിയാണ് രാജേഷ് കൃഷ്ണയുടെ യഥാര്‍ത്ഥ മുഖം സിപിഎം കേന്ദ്ര നേതൃത്വത്തെ ഷര്‍ഷാദ് ബോധ്യപ്പെടുത്തിയത്.

ബേബിയില്‍ നിന്നും യുകെയിലെ സമ്മേളനം നടത്തിയ നേതാവിനെ തിരിച്ചറിഞ്ഞതോടെ തമിഴ്‌നാട്ടിലെ സിപിഎം നേതാക്കളെ ബന്ധപ്പെട്ടു ഷര്‍ഷാദ്. കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവിടെ എന്തിനും ഏതിനും നിന്ന തമിഴ്‌നാട്ടിലെ രണ്ടു ജില്ലാ സെക്രട്ടറിമാരെയാണ് ഷര്‍ഷാദ് ആദ്യം ബന്ധപ്പെട്ടത്. കോടിയേരി ചികില്‍സയ്ക്ക് കിടന്നപ്പോള്‍ ഉണ്ടായ പരിചയമായിരുന്നു അത്. ഈ നേതാക്കളില്‍ നിന്നും തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നു. അവരും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് അവരിലൂടെ ധാവ്‌ളയെ ബന്ധപ്പെട്ടു. ധാവ്‌ളയെ എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. ഹര്‍കിഷന്‍ സിംഗ് സുര്‍ജിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പക്കാരനായാണ് യുകെ പ്രതിനിധിയെന്ന നിലയിലെ രാജേഷ് കൃഷ്ണയുടെ വരവെന്ന് ഇതോടെ ഷര്‍ഷാദിന് മനസ്സിലായി. ധാവ്‌ളെയെ കാര്യങ്ങളെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും തെളിവുകളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍ നല്‍കിയ റിട്ടും അതിലേക്ക് ഇഡി അന്വേഷണം നീണ്ടതിനുമൊപ്പം കൈയ്യിലുള്ള എല്ലാ തെളിവും ധാവ്‌ളയ്ക്ക് കൈമാറി. ആലുവയിലെ കേസില്‍ ഖത്തര്‍ വ്യവസായിയെ രക്ഷിച്ചെടുത്ത ഇടനില അടക്കം എല്ലാം സിപിഎം പോളിറ്റ് ബ്യൂറോ അംഗം തിരിച്ചറിഞ്ഞു. ഇതിനൊപ്പം സെക്യൂരിറ്റ് സ്ഥാപന നടത്തിപ്പ് തട്ടിപ്പും തമിഴ്‌നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടലും തെളിവായി എത്തി. എല്ലാം മനസ്സിലാക്കി ധാവ്‌ളെ ഞെട്ടിത്തരിച്ചു. വേണ്ടത് ചെയ്യാമെന്ന് ഷര്‍ഷാദിന് ഉറപ്പും നല്‍കി.

പാര്‍ട്ടി കോണ്‍ഗ്രസിന് തലേദിവസം മധുരയില്‍ എത്തിയ ധാവ്‌ളെയുടെ ആവശ്യ പ്രകാരം അടിയന്തര കേന്ദ്ര കമ്മറ്റി ചേര്‍ന്നു. ഈ വിഷയം ധാവ്‌ള തന്നെ ഉയര്‍ത്തി. ഇതിനെ എംഎ ബേബി എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. തനിക്ക് ഇതെല്ലാം നേരത്തെ അറിയാമെന്നും ബേബി പറഞ്ഞു. ഇപി ജയരാജനും ഇത്തരം രീതികളെ വിമര്‍ശിച്ചു. എംവി ഗോവിന്ദന്‍ ഇതോടെ നിശബ്ദനായി. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പ്രവാസിയെ പുറത്താക്കാനും തീരുമാനിച്ചു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണില്‍ നിന്നുള്ള ഹര്‍സേവ് ബെയിന്‍സിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

1967 ല്‍ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയര്‍ലന്‍ഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അടുത്ത ബന്ധുവാണ് ഹര്‍സേവ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവില്‍ ബ്രിട്ടണ്‍, അയര്‍ലണ്ട് സമ്മേളനവും നടന്നിരുന്നു. ഈ സമ്മേളനത്തില്‍ ധാവ്‌ളെയാണ് പങ്കെടുത്തതത്. രാജേഷിനെ പാര്‍ട്ടി സമ്മേളന പ്രതിനിധിയാക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇപി പക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത്. വിവാദങ്ങള്‍ വേണ്ട എന്ന ധാരണയിലാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഷര്‍ഷാദിന്റെ പോരാട്ടം ജയിക്കുകയാണ്.

2024 മേയില്‍ രാജേഷ് കൃഷ്ണയ്‌ക്കെതിരെ തുറന്ന അഭിപ്രായ പ്രകടനം ഷര്‍ഷാദ് മറുനാടനിലൂടെ നടത്തിയിരുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ്, പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭര്‍ത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ്. കണ്ണൂര്‍ ന്യൂമാഹി സ്വദേശിയായ ഈ സിപിഎം സഹയാത്രികന്‍, പാര്‍ട്ടിയില്‍ എങ്ങനെയാണ് യുകെയിലെ വിവാദ നായകന്‍ രാജേഷ് കൃഷ്ണയെപ്പോലുള്ള ദല്ലാളുകള്‍ പിടിമുറുക്കിയത് എന്നതിന്റെ വിശീദകരണമാണ്, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായുള്ള അഭിമുഖത്തില്‍ നല്‍കിയത്. പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷര്‍ഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാള്‍, ഇപ്പോള്‍, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാര്‍ട്ടിയില്‍ തിരിച്ചുവന്നിരിക്കയാണ്. സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷര്‍ഷാദ് പറയുന്നു. പി ശശിയും, പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കള്‍ രാജേഷിന്റെ ട്രാപ്പിലാണ്. എന്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പോലും രാജേഷിന്റെ സ്വാധീനത്തിലാണോ എന്ന സംശയവും, അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വേദിക്കരികില്‍ വെച്ച് രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചിട്ടും, പൊലീസ് ഒരു എഫ്‌ഐആര്‍ ഇട്ടിട്ടുപോലുമില്ലെന്ന് ഷര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ സര്‍വാധിപത്യകാലത്ത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതിന്റെ നേര്‍ ചിത്രമാണ് ഷര്‍ഷാദിന്റെ ജീവിതം. ഷാജന്‍ സ്‌കറിയയുമായി ഷര്‍ഷാദ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് രാജേഷ് കൃഷ്ണയുടെ ചതിയായിരുന്നു.

ആ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

ഒരു വ്യാജ വിവാഹമോചനം

തനിക്കെതിരെ രാജേഷ് കൃഷ്ണയുടെ പ്രേരണയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഷര്‍ഷാദ് തുടര്‍ന്ന് പറയുന്നത്. '2018-ല്‍ എന്റെ ബര്‍ത്ത് ഡേക്ക് എന്റെ ഭാര്യയുടെ സ്വന്തം ജ്യേഷ്ടത്തി എഴുതിയ കാര്യമുണ്ട്. ഭാര്യ എനിക്കെതിരായ കാര്യങ്ങള്‍ ഇന്‍ബോക്‌സില്‍ പറയുന്ന സമയത്ത്, കുറച്ചാളുകള്‍ അത് സ്‌ക്രീന്‍ഷോട്ട് എടുത്ത്, എനിക്ക് അയച്ചുതന്നു. അവര്‍ എന്റെ ബര്‍ത്ത്‌ഡേക്ക് വിഷ് ചെയ്യുന്നത് 'നിന്നെ പോലെ ഒരു ബ്രദര്‍ ഇന്‍ ലോവിനെ നമ്മുടെ കുടുംബത്തില്‍ കിട്ടിയത്, ദൈവം അനുഗ്രഹിച്ചതുകൊണ്ടാണെ'ന്നാണ്. അതിന്റെ സക്രീന്‍ഷോട്ട് എന്റെ കൈയിലുണ്ട്. 2018-ല്‍ പറഞ്ഞതാണിത്. ഇവര്‍ ഇപ്പോള്‍ ഡൊമസ്റ്റിക്ക് വയന്‍ലന്‍സ് കേസില്‍ പറയുന്നത്, മദ്രാസില്‍ കൊണ്ടുപോയി അടിച്ചു, ദ്രോഹിച്ചു എന്നൊക്കെയാണ്, അതൊന്നും തെളിയിക്കാന്‍ പറ്റിയിട്ടില്ല. കേസ് ഫൈനല്‍ സ്റ്റേജിലാണ് ഉള്ളത്. ഈ പോസ്റ്റ് ഇട്ട് കുറച്ച് കാലത്തിനുശേഷമാണ് എന്റെ ഫാമിലി കൊച്ചിയിലേക്ക് മാറുന്നത്. പിന്നെ ഞാന്‍ ചെന്നൈയിലും, കുടുംബം കൊച്ചിയിലുമാണ്. പിന്നെ എപ്പോഴാണ് ഡൊമസ്റ്റിക്ക് വയലന്‍സ് നടന്നതെന്ന് അവര്‍ പറയണമെല്ലോ?

എന്റെ ഭാര്യ ഒരു 'കുല' ഡിക്ലയര്‍ ചെയ്തിട്ടുണ്ട്. ഈ കുല എന്നാല്‍ ഇസ്ലാമില്‍ തലാഖ് പോലെത്തെ ഒരു സംഭവമാണ്. തലാഖ് പുരുഷന്മാര്‍ക്ക് സ്ത്രീകളെ ഒഴിവാക്കാനാണെങ്കില്‍, ഇത് സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഒഴിവാക്കാനാണ്. ഇത് അതാത് മഹല്ലില്‍ പോയിട്ട്, ആ മഹല്ല് രണ്ടുപേരെയും വിളിച്ചു വരുത്തി സംസാരിച്ചിട്ടാണ് കുല കൊടുക്കുന്നത്. സ്ത്രീ വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. അതില്‍ വേറെ അപ്പീലില്ല. നമ്മുടെ കോടതിപോലെ ഇങ്ങനെ നെഗോസിയേഷനുമായി നടക്കേണ്ട കാര്യമില്ല. പക്ഷേ അത് മഹല്ല് വിളിച്ചുവരുത്തണം. ഇവര്‍ താന്‍ കുല കൊടുത്തുവെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ ബാക്ക് ഗ്രൗണ്ട് അന്വേഷിച്ചപ്പോള്‍ അത് തെറ്റാണെന്ന് തെളിഞ്ഞു.

കാരണം ആ മഹല്ല് ഇപ്പോള്‍ വഖഫ് ബോര്‍ഡിന്റെ കണ്‍ട്രോളിലാണ്. ബാലുശ്ശേരിയിലെ മുജാഹിദ് വിഭാഗക്കാര്‍ തമ്മില്‍ തല്ലാവുകയും കേസ് ആയതിനെ തുടര്‍ന്ന് അവിടെ റസീവര്‍ ഭരണമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് അധികാരം ഇല്ലാത്ത പ്രസിഡന്റിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചിട്ടാണ്, ഇവര്‍ കുല കൊടുത്തുവെന്ന് പറഞ്ഞ് ഒരു വ്യാജ ഡോക്യൂമെന്റ് കോടതിയില്‍ കൊടുത്തിരിക്കുന്നത്. അത് ഭയങ്കര ക്രിമിനല്‍ സംഗതിയാണ്. ഞങ്ങള്‍ കോടതിയില്‍ ഒബ്ജക്റ്റ് ചെയ്തിട്ടുണ്ട്. അതിലും അവര്‍ പെടുമെന്ന് ഉറപ്പാണ്. പക്കാ ഫ്രോഡാണ് ചെയ്തിരിക്കുന്നത്.'- ഷര്‍ഷാദ് പറയുന്നു.

പി ശശി വഴി പൊലീസ് എത്തുന്നു

സിപിഎമ്മിന്റെ സര്‍വാധിപത്യകാലത്ത് രാജേഷ്‌കൃഷ്ണയെപ്പോലുള്ള ഇടനിലക്കാര്‍ക്ക് പൊലീസില്‍ എത്ര ശക്തിയുണ്ടെന്ന് കാണിക്കുന്ന ചില അനുഭവങ്ങളാണ് ഷര്‍ഷാദ് പിന്നീട് പറയുന്നത്. 'അന്ന് ഞാന്‍ വിദേശത്ത് പോകുന്നുണ്ടെങ്കില്‍, കൊച്ചിയില്‍ വന്ന് പിള്ളേരെ കണ്ട് ഇവിടെനിന്ന് കേറിപ്പോകുകയാണ് ചെയ്യാറ്. അപ്പോള്‍ ഞാന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള പ്രധാന രേഖകള്‍ ഒക്കെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് കൊണ്ടുവന്ന് വെച്ചത്. കോടതി വിധി വന്ന ശേഷം അവിടെ കയറാന്‍ പറ്റില്ലല്ലോ. എന്റെ പാസ്‌പോര്‍ട്ട് റിന്യൂവല്‍ ആയി. എനിക്ക് അത് എടുക്കണം. എന്റെ ഒരു എല്‍ഐസി പോളിസി മച്ച്വേഡ് ആയി. അതിന്റെ ഡോക്യുമെന്‍സും ഫ്‌ളാറ്റിലാണ്. അതും എടുക്കണം. ഞാന്‍ എന്റെ മൂത്തമകനോട് ഇത് പലതവണ ആവശ്യപ്പെട്ടു. പക്ഷേ ഒരു രീതിയിലും ഇവര്‍ തരാന്‍ തയ്യാറല്ല. അവസാനം എല്‍ഐസിയില്‍ നിന്ന് വാണിങ് വന്നു. നിങ്ങള്‍ ഇത് സറണ്ടര്‍ ചെയ്തില്ലെങ്കില്‍ കാശുപോവുമെന്ന്. ഞാന്‍ ഫ്‌ളാറ്റിലേക്ക് പോയി, മേശ തുറന്ന് എന്റെ ഈ സാധനങ്ങള്‍ എടുത്തുപോന്നു. അപ്പോള്‍ വൈഫ് അവിടെയുണ്ട്. അവര്‍ ഒച്ചയും ബഹളവും വെച്ചു. ഈ രാജേഷ് കൃഷ്ണയുടെ കൂടി കോമണ്‍ ഫ്രണ്ട് ആയ ഒരു ലേഡി സുഹൃത്തും അവിടെയുണ്ട്. എന്റെ കുട്ടികളും ഉണ്ടായിരുന്നു. എന്റെ ഡോക്യൂമെന്റ്‌സ് മാത്രം എടുത്ത് ഞാന്‍ പോന്നു.

അന്ന് കുട്ടികളും വരുന്നുണ്ട് എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ റമദയില്‍ റും എടുത്തു. അവിടെ ചെക്കിന്‍ ചെയ്ത് കുറച്ച് കഴിഞ്ഞതിനുശേഷം ഫ്രണ്ട് ഓഫീസില്‍നിന്ന് കോള്‍ വരുന്നു. സാറിനെ കാണാന്‍ വേണ്ടി വൈറ്റില പൊലീസ് വന്നിട്ടുണ്ടെന്ന്. പിള്ളേര്‍ അപ്പോള്‍ സ്വിമിങ്ങ് പൂളില്‍ കുളിച്ചോണ്ടിരിക്കയാണ്. അപ്പോള്‍ എസ് ഐ ലോണിലേക്ക് നടന്നുവന്ന് കാര്യം പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ വീട്ടില്‍ അതിക്രമിച്ച് കടന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ട്. അന്നേരം രാജേഷ് കൃഷ്ണ പത്തനംതിട്ടയിലുണ്ട്. ഞാന്‍ പൊലീസുകാരോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. എന്റെ ഒരു പെറ്റീഷന്‍ ഓള്‍റെഡി കടവന്ത്രയില്‍ കിടക്കുന്നുണ്ട്. അതില്‍ എഫ്‌ഐആര്‍ ആയിട്ടില്ല. കാര്യങ്ങള്‍ കേട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. അതിനുശേഷം എസ്‌ഐ മൂത്തമകനെ വിളിച്ചു, എന്താണ് വീട്ടില്‍ നടന്നത് എന്ന് ചോദിച്ചു. പ്രശ്‌നം ഒന്നുമില്ലല്ലോ, പപ്പയുടെ ഡോക്യുമെന്‍സ് പപ്പ കുറേ ആയി ചോദിക്കുന്നു. മമ്മി തരാത്തതുകൊണ്ട് അത് എടുക്കാനായിട്ടില്ല. ഇപ്പോള്‍ പപ്പ വന്ന് എടുത്തുപോയതാണ്. പോവുമ്പോള്‍ മമ്മി പിറകില്‍ നിന്ന് വന്ന് കൈപിടിച്ചുവെച്ചിരുന്നു, പപ്പ കൈ തട്ടിമാറ്റി കടന്നുപോയി എന്നും മകന്‍ പറഞ്ഞു.

അതോടെ എസ്‌ഐക്ക് കാര്യം മനസ്സിലായി. അദ്ദേഹം ഒരു കാര്യം എന്റെ അടുത്ത് ചോദിച്ചു. ഇത് നടന്നത് വൈറ്റില. പക്ഷേ പ്രഷര്‍ വരുന്നത് പത്തനംതിട്ടയില്‍ നിന്നാണെല്ലോ. ഇത്രയും ചെറിയ ഇഷ്യൂവിന് പത്തനതിട്ട എസ്പി തലത്തില്‍ പ്രഷര്‍ വന്നിരിക്കയാണ്. ഞങ്ങള്‍ അതാണ് ഓടിപ്പിടിച്ച് വന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിലും വലിയ ഇഷ്യൂസ് അവിടെയുണ്ടെന്ന് പറഞ്ഞ് പൊലീസ് പോയി. നിങ്ങള്‍ പിള്ളേരെ വീട്ടില്‍ കൊണ്ടാക്കൂ, അല്ലെങ്കില്‍ അവരെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് അടുത്ത പരാതിയുണ്ടാവും. ഞാന്‍ ഡിന്നര്‍ കഴിച്ച് കുട്ടികളെ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. ഫ്‌ളാറ്റിലേക്ക് ഇനി പോവണ്ട എന്ന് പൊലീസ് പറഞ്ഞതാണ്്. പക്ഷേ രാജേഷിന്റെ സുഹൃത്തായ സ്ത്രീ, അവരെ പുഷ് ചെയ്തുവെന്നൊക്കെ പൊലീസില്‍ പറഞ്ഞ് സീന്‍ ഉണ്ടാക്കാന്‍ നോക്കിയിരുന്നു. ഇവര്‍ ചോരത്തിളപ്പുള്ള പുത്തന്‍ സഖാക്കളാണ്. പക്ഷേ പൊലീസ് ഞങ്ങള്‍ അതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ പറഞ്ഞു. പൊലീസുകാര്‍ കുറേ കഥകള്‍ ഇങ്ങോട്ട് പറയുകയാണ്. ഇത്തരക്കാരെകൊണ്ട് ഞങ്ങള്‍ക്ക് മര്യാദക്ക് ജോലിചെയ്യാന്‍ പറ്റുന്നില്ല എന്ന കാര്യം.

അങ്ങനെ ഞാന്‍ തിരിച്ച് ഹോട്ടലിലെത്തി കിടക്കാന്‍ നേരം അതില്‍ ഒരു കോണ്‍സ്റ്റബിള്‍ എന്നെ വിളിക്കുന്നു. കൃത്യം പത്തുമണിക്ക്. എസ്‌ഐ സാര്‍ ഒരു കാര്യം പറയാന്‍ എല്‍പ്പിച്ചട്ടുണ്ട്. നിങ്ങള്‍ക്കെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇടാന്‍ പ്രഷര്‍ ഉണ്ട്. അത്് നോണ്‍ ബെയിലബിള്‍ ആയിരിക്കും. നിങ്ങളെ കണ്ടപ്പോള്‍ നിങ്ങളുടെ ജെനുവിനിറ്റി മനസ്സിലായിട്ടുണ്ട്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു രണ്ടുമണിക്കൂര്‍ സമയം തരാം എന്നായിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത്, രാജേഷ് കൃഷ്ണ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ്, പത്തനംതിട്ട എസ്പിയുടെ അടുത്ത് ഇത് എഫ്‌ഐആര്‍ ഇടാന്‍ വിളിച്ചു പറഞ്ഞതെന്ന്. '- ഷര്‍ഷാദ് പറയുന്നു.


കോടിയേരി ഞെട്ടുന്നു

ഇനി അങ്ങോട്ട് ഷര്‍ഷാദ് പറയുന്നത് രാജേഷ് കൃഷ്ണയെ എക്സ്പോസ്‌ചെയ്യാന്‍ അദ്ദേഹം പാര്‍ട്ടിക്ക് അകത്ത് നടത്തിയ ശ്രമങ്ങളാണ്. 'അതുവരെ ഞാന്‍ ഒന്നും റിയാക്റ്റ് ചെയ്തിരുന്നില്ല. അതിനുശേഷമാണ് ഞാന്‍ പ്രതികരിച്ചത്. ഞാന്‍ ചെന്നൈയ്ക്ക് പോകുന്നതിനുപകരം കാര്‍ നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. അവിടെ ഒരു ഹോട്ടലില്‍ റൂമെടുത്ത് പിറ്റേന്ന്, പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ പ്രൈവറ്റ് സെക്രട്ടറി റിജുവിനെ കണ്ട് അപ്പോയിമെന്റ് എടുത്തു. അങ്ങനെ കോടിയേരിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. കോടിയേരിയെ അതിനുമുമ്പും എനിക്ക് പരിചയമുണ്ട്. നമ്മുടെ നാട്ടിലെ പാര്‍ട്ടി ബന്ധം വെച്ച്. പുള്ളിയും കാര്യങ്ങള്‍ കേട്ടപ്പോള്‍ ഷോക്ക്ഡ് ആയി. ഡീറ്റേയല്‍ഡായി ഒരു പരാതി എഴുതിത്ത്ത്ത്തരാന്‍ കോടിയേരി പറഞ്ഞു. പിന്നീട് ഞാന്‍ പരാതി ഡ്രാഫ്റ്റ് ചെയ്ത് കോടിയേരിക്ക് കൊടുത്തു. 36 പേജോളം ഉണ്ടായിരുന്നു. ഇത് സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്കുവന്നു. പി കെ ബിജു, എം ബി രാജേഷ്, ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് ഇവരൊക്കെപറ്റിയാണ് പറയുന്നത്. ഇവരില്‍ പലരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

എം ബി രാജേഷ് എന്ന് സ്പീക്കറാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് പുള്ളിയെ കാണണം എന്ന് പറഞ്ഞ്, എനിക്ക് മെസേജ് വന്നു. പോയി രാജേഷിനെ കണ്ടു. അപ്പോള്‍ അദ്ദേഹം കുറേ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് അവനുമായി ബന്ധമില്ലെന്ന്, സത്യസന്ധമായി പറഞ്ഞു. അതിന്റെ വാട്‌സാപ്പ് മെസേജുകളൊക്കെ എന്റെ കൈയിലുണ്ട്. അതില്‍ വ്യക്തമായ മറുപടി തരാത്ത ഒരാളേയുള്ളൂ, അത് എ എ റഹീമാണ്. അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. കോടിയേരി ചെന്നൈയില്‍ അഡ്മിറ്റായിരുന്ന സമയത്ത്, എം സ്വരാജിനെ കണ്ടിരുന്നു. ഞാന്‍ രാജേഷ് കൃഷ്ണയുടെ വലയില്‍ പെട്ടിട്ടില്ല, കാരണം അവന്‍ ഫ്രോഡ് ആണെന്ന് എനിക്ക് ആദ്യമേ അറിയാമെന്നും, ഞാന്‍ അവന്റെ ഏഴ് അയലത്ത്‌പോയില്ലെന്നും പറഞ്ഞു.

ആ സമയത്ത് ഇവന്റെ വലയില്‍ നിന്നും വേറൊരാള്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. അത് ഇപ്പോഴത്തെ ധനമന്ത്രി കെ എം ബാലഗോപാലാണത്. പുള്ളിയുടെ മകനോ, മകള്‍ക്കോ യുകെയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍, ഈ രാജേഷ് കൃഷ്ണയായിരുന്നു എല്ലാ ഏര്‍പ്പാടുകളും ചെയ്തത്. ഇവന്റെ വീട്ടില്‍ താമസിച്ച് പഠിക്കാമെന്ന ധാരണയിലാണ് അത് ചെയ്തത്. ആ സമയത്താണ് ഈ ലെറ്റര്‍ കിട്ടുന്നത്. അതോടെ ആ അഡ്മിഷനേ ബാലഗോപാല്‍ വേണ്ടെന്ന് വെച്ചു. ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള ബാക്കിയുള്ളവര്‍ എല്ലാം, അവരുടെ ന്യായീകരണങ്ങളാണ് നിരത്തിയത്. ശ്രീരാമകൃഷ്ണനാണ് രാജേഷ്‌കൃഷ്ണയെ, ലോക കേരള സഭയിലൊക്കെ കേറ്റുന്നത്്. യു കെയില്‍നിന്നുതന്നെ രാജേഷ് കൃഷ്ണക്കെതിരെ ഒരുപാട് ഇന്‍ഫര്‍മേഷന്‍ എനിക്ക് കിട്ടിയിട്ടുണ്ട്. പല പ്രോഗ്രാമുകളും പ്ലാന്‍ ചെയ്ത നേതാക്കള്‍ യുകെയില്‍ വരും, പക്ഷേ ഇവന്റെ കൂടെ കറങ്ങാന്‍ പോവും. അങ്ങനെ ഒരുപാട് പരാതികള്‍ സഖാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.'- ഷര്‍ഷാദ് പറയുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ മര്‍ദനം

'അവസാനമായി എനിക്ക് പാര്‍ട്ടിയില്‍ നിന്ന് വന്ന വിളി എം എ ബേബി സാറിന്റെതാണ്. ബേബി ഇതില്‍ ഇടപെടാന്‍ കാരണം പാര്‍ട്ടിയുടെ യുകെ ചാര്‍ജുള്ള ആള്‍ എന്ന നിലയ്ക്കാണ്. ഇവനെപ്പറ്റി മുമ്പും പരാതികള്‍ വന്നിട്ടുണ്ട് എന്ന് ബേബി പറഞ്ഞു. പക്ഷേ ഇത്ര ഡീറ്റേലായിട്ടുള്ള ഒരു സംഗതി ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് കൂടുതല്‍ അറിയണമെന്ന് ബേബി പറഞ്ഞു. മറ്റന്നാള്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുകയാണ്, നിങ്ങള്‍ കണ്ണൂര്‍ക്കാരനല്ലേ, അവിടെ വന്നോളു, നമുക്ക് വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ബേബി സാറിനെ കണ്ടു. പയ്യാമ്പലം ഗസ്റ്റ് ഹൗസിലായിരുന്നു ബേബി താമസിച്ചിരുന്നത്. പുള്ളിയുടെ പിറന്നാള്‍ ആണ് അന്ന്. അതിനാല്‍ ഒന്നിച്ച് ഭക്ഷണവും കഴിച്ചു. എന്നിട്ടും ബേബി പൂര്‍ണ്ണമായും കഥകള്‍ കേട്ടു. പയ്യാമ്പലത്തുനിന്ന് കാറില്‍ വരെവേ എന്നോടുപറഞ്ഞു, യുകെയിലെ പാര്‍ട്ടി പ്രതിനിധി ഹര്‍സേവ് ഉണ്ട് സമ്മേളനം നടക്കുന്ന പന്തലില്‍. അദ്ദേഹത്തെ കാണാന്‍ പറഞ്ഞു. ഞാന്‍ ഡ്രൈവറെ കൂടെ വിടാം. അദ്ദേഹത്തെയും ഒന്ന് കണ്ട് കാര്യം പറഞ്ഞേക്ക്. അദ്ദേഹത്തിന് മലയാളം അറിയില്ല. നിങ്ങള്‍ ഇംഗ്ലീഷില്‍ കാര്യം പറയണം. എന്നിട്ട് ഈ പരാതിയുടെ ഒരു കോപ്പി ട്രാന്‍സിലേറ്റ് ചെയ്ത് യെച്ചൂരിക്കും കൊടുക്കണമെന്നും ബേബി സാര്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തി ഹര്‍സേവിനെ കണ്ടു. അപ്പോഴേക്കും എംഎ ബേബി സാര്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരാള്‍ കാണാന്‍ വരുന്നുണ്ടെന്ന്. ഹര്‍സേവും ഭാര്യയും ഒപ്പമുണ്ട്. ഭാര്യക്ക് രാജേഷ് കൃഷ്ണയെപ്പറ്റി കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവരുടെയൊക്കെ മൂന്‍പില്‍ ഇവന്‍ അങ്ങനെയാണ്.

ഞാന്‍ ഹര്‍സേവിനെ കണ്ട് ഇറങ്ങിവരുമ്പോഴാണ്, രാജേഷ്‌കൃഷ്ണയും കുറച്ച് ടീമും പന്തലിലേക്ക് കയറിവരുന്നത്. അവിടെവച്ചാണ് എന്നെ കണ്ടപ്പോള്‍ അവന്‍ എന്നെ ആക്രമിച്ചു. ആദ്യം അവന്‍ വന്ന് കോളറിന് പിടിച്ചു. എന്നിട്ട് ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ കൂടെ വന്നവര്‍ 'രാജേഷേ' എന്ന് വിളിച്ചു. കാരണം അത് ഒരു വലിയ ഇവന്റ് നടക്കുന്ന സ്ഥലമാണ്. സിഎം ഒക്കെ എത്താനുള്ള സമയം ആയിരിക്കയാണ്. അവിടെ സിസിടിവിയും കാര്യങ്ങളുമൊക്കെയുണ്ട്. ആ വിളികേട്ടതോടെ അവന്‍ അലേര്‍ട്ടായി. പിന്നെ ഞാന്‍ ഓടാതിരിക്കാനായി, കാലിന്റെ വിരല്‍ ചവിട്ടിപ്പിടിച്ചു. എന്നിട്ട് ഒരുപാട് എന്നെ തെറിവിളിച്ചു. ഇവിടെ പറയാന്‍ പറ്റാത്ത തെറിയാണ്. 'നീ തകര്‍ന്ന്, നിന്റെ കുടുംബം തകര്‍ന്നു. നീ കണ്ടോ ഇനി എന്തൊക്കെയാണ് വരാന്‍ പോകുന്നത്' എന്നെല്ലാം ഭീഷണിപ്പെടുത്തി. അപ്പോഴേക്കും എന്റെ കാലില്‍നിന്ന് ബ്ലഡ് വരാന്‍ തുടങ്ങി. ഞാന്‍ നേരെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടി പൊലീസില്‍ പരാതി കൊടുത്തു. ആ പരാതിയിലും ഇതുവരെ എഫ്‌ഐആര്‍ ആയിട്ടില്ല.'- ഷര്‍ഷാദ് പറയുന്നു.

ഗോവിന്ദന്‍ കാലത്ത് നല്ലകാലം

ഈ പരാതിയോടെ പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട രാജേഷ് കൃഷ്ണ പാര്‍ട്ടിയില്‍ തിരിച്ചുവന്ന കഥയാണ് പിന്നീട് ഷര്‍ഷാദ് പറയുന്നത്. 'ആ സമയത്ത് രാജേഷ് കൃഷ്ണ കംപ്ലീറ്റായി ലോക്കായിരുന്നു. എല്ലാവരും ചേര്‍ന്ന് അവനെ ഒതുക്കി. യുകെയില്‍ നിന്നുവരെ പലരും വിളിച്ചിട്ടു പറഞ്ഞു, അവന്റെ ഭരണം നിന്നു. അവിടുത്തെ സമീക്ഷ എന്ന ഗ്രൂപ്പിനെതിരെ ഇവന്‍ കൈരളി എന്ന ഗ്രൂപ്പുണ്ടാക്കിയിരുന്നു. അവരൊക്കെ എന്നെ വിളിച്ചിട്ട് പറഞ്ഞു, നിങ്ങളുടെ കാര്യം ഏറ്റിട്ടുണ്ട്. ഇവന്‍ കംപ്ലീറ്റ് ഒതുങ്ങിയെന്ന്.

പക്ഷേ ആ ഒതുങ്ങല്‍ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. കോടിയേരിയുടെ മരണത്തിനുശേഷം, ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടറിയായപ്പോള്‍, മാഷിന്റെ മകന്റെ പോരായ്മകള്‍ വെച്ചിട്ട്, ഇവന്‍ ഉള്ളില്‍ കയറി. പാര്‍ട്ടിയില്‍നിന്ന് ഒരു വിലക്ക് പറഞ്ഞാല്‍ പി ശശിയല്ല ആരായാലും ഒരു അകലം ഇടുമല്ലോ. ഗോവിന്ദന്‍ മാഷ് ഇപ്പോള്‍ യുകെയില്‍ പോയ സമയത്ത് അവന്റെ വീട്ടില്‍ അടക്കംപോയി. മാഷിന്റെ മകന്റെ അടുത്ത് ഞാന്‍ എല്ലാകാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്. അവന്‍ അത് മാഷിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ച് എനിക്ക് പറയാന്‍ പറ്റുന്ന രീതിയില്‍ ഞാനും മാഷിനോട് പറഞ്ഞിട്ടുണ്ട്. കോടിയേരി അസുഖബാധിതനായി കിടക്കുമ്പോള്‍, ഞാന്‍ അവിടെ ഫുള്‍ ടൈം ഉണ്ടായിരുന്നു. ഒരുവിധം ആളുകളോടൊക്കെ ഞാന്‍ ഇക്കാര്യം പറയുന്നത് അവിടെ നിന്നാണ്. എന്നിട്ടും മാഷ് ഇവന്റെ വീട്ടില്‍പോയി താമസിച്ചിട്ട്, ആ ഫോട്ടോ ഇവന്‍ തന്നെ എഫ്.ബിയില്‍ ഇടുകയാണ്. ഗോവിന്ദന്‍ മാഷ്‌ക്ക് ഒരിക്കലും രാജേഷ് കൃഷ്ണയെ തള്ളിപ്പറയാന്‍ കഴിയില്ല. കാരണം മാഷിന്റെ മകന്‍ ഇവരുടെ ട്രാപ്പിലാണ്. രത്തീന എങ്ങനെയാണോ ട്രാപ്പ് ചെയ്യപ്പെട്ടത് അതുപോലെ മാഷിന്റെ മകനും ട്രാപ്പിലാണ്. ഗോവിന്ദന്‍ മാഷിന്റെ മകന്‍ അഴിമതിക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉദാഹരണമല്ലേ വ്യവസായിയോട് പണം വാങ്ങിയ സംഭവം. അതുമാത്രമല്ല അവനിപ്പോള്‍ ഷൂക്കുര്‍ കേസിലും പെട്ടിരിക്കയാണ്.

എന്റെ ചെന്നൈയിലെ കമ്പനി പൂട്ടി. പക്ഷേ എന്നെ വിശ്വസിച്ച് കുടെ നിന്നവര്‍ക്കും കൂടി വേണ്ടി ഞാന്‍ ഉടനെ എന്റെ പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ അത് 200-ല്‍ കൂടുതല്‍ ജീവനക്കാരുമായി നന്നായി പോവുന്നു. രാജേഷ് കൃഷണയുടെ കമ്പനിക്കെതിരെ ഇ ഡിക്ക് പരാതി കൊടുത്തിട്ടുണ്ട്. അതില്‍ നടപടി ഒന്നും ഇല്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് കൊടുത്തിരിക്കയാണ്. ഇവനെതിരെ കൊടുത്ത രണ്ട് പരാതികളില്‍ എഫ്‌ഐആര്‍ ആയിട്ടില്ല. ഡിജിപിക്ക് പരാതി കൊടുത്തിരുന്നു. ഇന്‍കം ടാക്‌സിന് പരാതി കൊടുത്തിരുന്നു. അവന്റെ എന്‍ആര്‍ഐ സ്റ്റാറ്റസും പരിശോധിക്കേണ്ടതാണ്. കോടതി എല്ലാവരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനുശേഷം അത് ബെഞ്ചില്‍ വന്നിട്ടില്ല.'- ഷര്‍ഷാദ് പറഞ്ഞു.

രാജേഷിന്റേത് ഹവാലപ്പണം?

സിപിഎം നേതാക്കളുടെ ബിനാമിയായി നിന്നുകൊണ്ട് ഹവാലപ്പണമിടപാടുവരെ രാജേഷ് കൃഷണ്ക്ക് ഉണ്ടെന്ന് അതിഗുരുതരമായ ആരോപണവും ഷര്‍ഷാദ് ഉന്നയിക്കുന്നുണ്ട്. 'രാജേഷ് കൃഷ്ണ നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് നൂറു ശതമാനവും തെളിവുണ്ട്. 2016-ല്‍ ഒന്നാം, പിണറായി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് എവിടെയും കേട്ടിട്ടില്ലാത്ത ഇവന്‍, ഒരുജോലിയും ഇല്ലാത്ത ഇയാള്‍ക്ക്, ഇത്രയും സ്ഥലത്ത് നിക്ഷേപവും, ആര്‍ഭാട ജീവിതവും, നയിക്കാനുള്ള പണം എവിടെനിന്ന് വരുന്നു. പന്ത്രണ്ടായിരം, പതിമൂന്നായിരം രൂപ മിനിമം ദിവസ വാടകയുള്ള സ്റ്റാര്‍ ഹോട്ടലുകളിലാണ് രാജേഷ് ആഴ്ചകളോളം താമസിക്കാറുള്ളത്. ഇതിനുള്ള പണം എവിടെ നിന്നാണ്? സെറ്റില്‍മെന്റിലുടെയും ഇവന് പണം കിട്ടുന്നുണ്ട്. പല ഡീലുകളിലുടെയും കിട്ടുന്ന കാശ് യുകെയിലെത്തിച്ച് അവിടെനിന്ന് ഇങ്ങോട്ട് റിവേഴ്‌സ് അടിക്കയാണ്. ഹവാലയാണ്. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇവനാണ്. രാജേഷ് കൃഷ്ണ കണ്ണുരില്‍, പാര്‍ട്ടികോണ്‍ഗ്രസിന്റെ പന്തലില്‍ വെച്ച് എന്നോട് പറഞ്ഞകാര്യം, 'നീ പാര്‍ട്ടിയില്‍ ഒരു കംപ്ലയിന്റ് കൊടുത്തിട്ടും ഒരു കാര്യമില്ല. അവരൊക്കെ ആരാണ്, എന്താണ്, എങ്ങനത്തെ ആളുകളാണ് എന്നതിന്റെ എല്ലാ സംഗതിയും എന്റെ കൈയിലുണ്ട്. അങ്ങനത്തെ സ്ഥലത്ത് കംപ്ലയിന്റ് കൊടുത്തിട്ട് നിനക്ക് എന്തുചെയ്യാന്‍ കഴിയും. '- ഇങ്ങനെയാണ് ഇവന്‍ ചോദിച്ചത്.

അതുതന്നെയാണ് എന്റെ അനുഭവവും. കോടിയേരിക്ക് ചെയ്യാന്‍ പറ്റുന്നത് അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് എനിക്ക് പാര്‍ട്ടിയുമായി നല്ല ബന്ധമല്ല. നാട്ടിലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. നാട്ടില്‍ നീ എത്തുമ്പോള്‍ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും നീക്കമുണ്ട് എന്ന്. പി ശശിയുടെയൊക്കെ ആള്‍ക്കാരെ വച്ചാണ് നീക്കം. ഞാന്‍ നാട്ടില്‍ പാര്‍ട്ടിക്കാരുമായി നല്ല ബന്ധത്തിലാണ്. 90-കളില്‍ ഡിവൈഎഫ്‌ഐയുടെ മേഖലാ ജോയിന്റ് സെക്രട്ടിവരെ ആയിട്ടുണ്ട്. പക്ഷേ എന്റെ നാട്ടുകാര്‍ ആരും അത്തരം പണിക്ക് പോയില്ല. അവനെ ഞങ്ങള്‍ക്ക് നന്നായി അറിയാം എന്നായിരുന്നു, പറഞ്ഞവരോടുള്ള നാട്ടുകാരുടെ മറുപടി. അതും രാജേഷ് കൃഷ്ണയുടെ കളിയായിരുന്നു. പക്ഷേ അത് ഏശിയില്ല. ഈ വിഷയത്തില്‍ എന്റെ ഫാദര്‍ ഇന്‍ ലോയൊക്കെ എന്നോട് അടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. വൈഫിന്റെ പാര്‍ന്‍സ് എന്റെ അടുത്ത് ഫോണ്‍ വിളിക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി. അപ്പോള്‍ രാജേഷ്, രത്തീനയുടെ അടുത്തുനിന്ന് പാരന്‍സിന്റെ നമ്പര്‍ വാങ്ങിച്ചിട്ട്, അവരെ വിളിച്ച്് ഭീഷണിപ്പെടുത്തി. അവന്റെ കമ്പനിയില്‍ നിങ്ങളുടെ പ്രോപ്പര്‍ട്ടിയൊക്കെ കിടക്കയല്ലേ, അത് ബാങ്കിലാണ്, മൊത്തം പ്രശ്‌നമാവും. അതുകൊണ്ട് ഞങ്ങള്‍ പറയുന്നതുപോലെ നിന്നോളൂവെന്ന്. അല്ലെങ്കില്‍ നിങ്ങളുടെ പ്രോപ്പര്‍ട്ടിയും ഒന്നും ഉണ്ടാകില്ല എന്ന്. അതോടെ ഞാനുമായുള്ള അവരുടെ സംസാരവും ഇല്ലാതായി. പിന്നെ അവരെ സ്വാധീനിച്ച് ലോണ്‍ അടച്ചു തീര്‍ത്ത്, ആ പ്രോപ്പര്‍ട്ടിയുടെ ഒരു ഭാഗം അവന്‍ കൈക്കലാക്കിയെന്നാണ് അറിയാന്‍ കഴിയുന്നത്.

നേരത്തെ എന്റെ കൈയില്‍ നിന്ന് ഗ്യാരണ്ടി ചെക്ക് രാജേഷ് കൃഷ്ണ വാങ്ങിയെന്ന് പറഞ്ഞില്ലേ. അതുവെച്ചും അവന്‍ കളിച്ചു. എനിക്കെതിരെ പി ശശിയെക്കൊണ്ട് കേസ് കൊടുപ്പിച്ചു. പി ശശി അഡ്വക്കേറ്റാണെല്ലോ. അദ്ദേഹത്തിന് തലശ്ശേരിയില്‍ ഒരു ഓഫീസ് ഉണ്ട്. ആ ഓഫീസിലുടെയാണ് കേസ് കൊടുത്തത്. ഞാന്‍ എന്റെ വക്കീലിനെവെച്ച് കാശ് തന്നതിന്റെ എവിഡന്‍സ് ചോദിച്ച് മറുപടി കൊടുത്തിട്ടുണ്ട്. അതിനുശേഷം ആ കേസ് ഹിയറിങ്ങിന് വിളിച്ചിട്ടില്ല. എന്റെ അന്വേഷണത്തില്‍ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്‌നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാന്‍ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ പുസ്തകത്തിന്റെ പണി പൂര്‍ത്തിയാവും.'- ഷര്‍ഷാദ് പറയുന്നു. എന്റെ അന്വേഷണത്തില്‍ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്‌നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാന്‍ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ പുസ്തകത്തിന്റെ പണി പൂര്‍ത്തിയാവും.'- ഷര്‍ഷാദ് പറയുന്നു. എന്റെ അന്വേഷണത്തില്‍ മനസ്സിലായത് എന്റെ ഫാമിലി മാത്രമല്ല, വേറെ രണ്ട് ഫാമിലി കൂടി രാജേഷ് കൃഷ്ണ കാരണം പ്രശ്‌നത്തിലായിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം ഞാന്‍ വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിന്റെ ഡാറ്റാശേഖരണമൊക്കെ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ പുസ്തകത്തിന്റെ പണി പൂര്‍ത്തിയാവും.'- ഷര്‍ഷാദ് പറയുന്നു.

മമ്മൂട്ടിക്ക് വ്യക്തമായ റോള്‍ ഉണ്ട്

രത്തീനയും രജേഷ് കൃഷ്ണയുമായുള്ള തന്റെ പ്രശ്‌നത്തില്‍ മമ്മൂട്ടിക്ക് വ്യക്തമായ റോള്‍ ഉണ്ടെന്നാണ് ഷര്‍ഷാദിന്റെ ആരോപണം. ഇതിന്റെ കടുതല്‍ കാര്യങ്ങള്‍ താന്‍ എഴുതുന്ന പുസ്തകത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. 'ഞാന്‍ ചെയ്ത തെറ്റ്, കല്യാണം കഴിച്ചിട്ട് ഇവരെ വെറുമൊരു ഹൗസ് വൈഫാക്കി നിര്‍ത്തിയില്ല എന്നതാണ്. സാധാരണ നമ്മുടെ സമുദായത്തില്‍ എല്ലാവരും ചെയ്യുന്നത് അതാണ്. എല്ലാം മുസ്ലിം ഫാമിലികളിലും എക്‌സ്ട്രീമിസ്റ്റുകളും സോഷ്യലൈസ്ഡ് ആയിട്ടുള്ള ആളുകളും ഉണ്ടാവും. ഞാന്‍ ഭാര്യയുടെ സിനിമാ സ്വപ്നങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍, എക്‌സ്ട്രീമിസ്റ്റായി ആളുകള്‍ ഭയങ്കരമായി എതിരായിരുന്നു. പക്ഷേ ഞാന്‍ നോക്കിയത് അവളുടെ കഴിവ് മാത്രമാണ്. ഇപ്പോള്‍ അന്ന് പ്രശ്‌നമുണ്ടാക്കിയ ഈ എക്‌സ്ട്രീമിസ്റ്റുകളൊക്കെ എന്റെ തലയുടെ മുകളിലാണ്. എനിക്ക് നാട്ടില്‍ ഒരു കല്യാണത്തിനുപോലും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാക്കി. എല്ലാവരും വന്നിട്ട് ശവത്തില്‍ കുത്തുകയാണ്. ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ, നീ കേട്ടോ, നീ ധിക്കരിച്ചില്ലേ എന്ന്. ഞാന്‍ സമുദായത്തിന് എതിരേ എന്തോ ചെയ്ത് ഭാര്യയെ സിനിമയിലേക്ക് വിട്ട്, അവള്‍ വെറേ ഒരാള്‍ക്ക് ഒപ്പം പോയി എന്നുള്ള രീതിയിലാണ്, എന്തിന് എന്റെ സപ്പോര്‍ട്ടുകൂടിയാണ് അവള്‍ പോയത് എന്നുള്ള രീതിയിലാണ് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നത്. ഇതിനൊക്കെ കാരണക്കാരാന്‍ ആരാണ്, ഈ രാജേഷ് കൃഷ്ണയാണ്.

മമ്മുക്കക്ക് ഇതിനകത്ത് എന്തൊക്കെയോ വളരെ വ്യക്തിപരമായി ഇന്‍വോള്‍വ്‌മെന്റ് ഉണ്ട് എന്നതിന് വ്യക്തമായ എവിഡന്‍സുകള്‍ കിട്ടിയിട്ടുണ്ട്. മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു പ്രൊജക്റ്റ് എന്ന കാരണത്താലാണ് ഞാന്‍ കുടുംബത്തെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ഈ രാജേഷ് തന്നെ കുറേക്കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുണ്ട്. 'മമ്മൂട്ടിയുടെ അടുത്ത് നീ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മമ്മൂട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല'. അതായത് എങ്ങനെയാണോ സിപിഎം നേതാക്കളെ പറ്റി പറയുന്നത് അതുപോലെ മമ്മൂട്ടിയെപ്പറ്റിയും പറയുകയാണ്. മമ്മൂട്ടിയുടെ പ്രോജകറ്റ് ഇനിയും വരും. രത്തീന സംവിധാനം ചെയ്യും, എന്നൊക്കെ. രത്തീന സംവിധാനം ചെയ്‌തോട്ടെ. എനിക്ക് അതില്‍ സന്തോഷമേയുള്ളൂ. ഞാന്‍ സപ്പോര്‍ട്ട് ചെയ്ത് വളര്‍ത്തിക്കൊണ്ടുവന്ന അവര്‍ എത്ര സിനിമ ചെയ്താലും അതിന്റെ ക്രഡിറ്റ് എനിക്ക് കൂടിയാണ്. അത് ആര്‍ക്കും മാറ്റിവക്കാന്‍ കഴിയില്ല. എത്രമാത്രം കാശും സമയവും ചെലവാക്കിയാണ് ഞാന്‍ അവരെ ഈ നിലയില്‍ എത്തിച്ചതെന്ന് എനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും അറിയാം. അവര്‍ സിനിമചെയ്യുന്നതിന് ഞാന്‍ ഒരിക്കലും തടസം നില്‍ക്കില്ല.

പക്ഷേ മമ്മൂട്ടി എന്തിനാണ് ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഞാന്‍ പലരീതിയിലും അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അതുവരെ എന്നോട് വാട്‌സാപ്പില്‍ ബന്ധപ്പെട്ടിരുന്ന മമ്മൂട്ടി, എന്തുകൊണ്ട് സൈലന്റായി. പുള്ളിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറയുന്നത്, സിനിമാമേഖലയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിക്കുന്ന ആളാണെന്നാണ്. ഈ കേസില്‍ ഇത്രയും എവിഡന്‍സ് കൊടുത്തിട്ടും ഇന്നുവരെയും എന്റെ അടുത്ത് ഒരു കാര്യവും പറയാന്‍ പുള്ളി തയ്യാറായിട്ടില്ല. രാജേഷ് ഇപ്പോള്‍ പറയുന്നത്, 'മമ്മൂട്ടിക്ക് അത് ചെയ്യാന്‍ പറ്റില്ല, വേറെ കുറേ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന്. അവന്റെ അടുത്ത പറഞ്ഞ് മനസ്സിലാക്കികൊടുത്തേക്ക് മമ്മൂട്ടിയുടെ അടുത്ത് പോയിട്ട് ഒരു കാര്യവുമില്ല എന്ന്'. അത് എന്താണെന്ന് മമ്മൂക്ക പറയണം. അദ്ദേഹത്തെപോലെ ഒരാളില്‍നിന്ന് നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത സംഗതിയാണ്. ഞാന്‍ അക്കാര്യവും അന്വേഷിക്കുന്നുണ്ട്. ഞാനെഴുതുന്ന ബുക്കില്‍ എവിഡന്‍സ് കിട്ടിയാല്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. ഞാന്‍ അതിന്റെ പണിയിലാണ്. രത്തീനയുടെ കുടെ പഠിച്ച ഒരു ക്ലാസ്‌മേറ്റ് അമേരിക്കയിലുണ്ട്. അവരും ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. അവരും മമ്മൂക്കയുമായി വെല്‍ കണക്റ്റഡ് ആണ്. അത് അന്വേഷിക്കുന്നുണ്ട്. ഞാന്‍ എഴുതുന്ന പുസ്തകത്തില്‍ അതല്ലോം ഉണ്ടാവും.

ഇതെല്ലാം തെളിവോടുകൂടിയാണ് ഞാന്‍ പറയുന്നത്. അവര്‍ എന്ത് കേസിനുപോയാലും എനിക്ക് പേടിയില്ല. എനിക്ക് എന്തിനും തെളിവുണ്ട്. എന്താണ് മമ്മൂട്ടിയുടെ റോള്‍ എന്നതിന്റെ തെളിവും ദൈവം എനിക്ക് മുന്നില്‍കൊണ്ടുതരും. ഡൊമിസ്റ്റിക്ക് വയലന്‍സ് തൊട്ട് അങ്ങോട്ട് ഫയല്‍ ചെയ്ത രത്തീനയുടെ കേസുകള്‍, മമ്മൂക്ക റെക്കമന്‍ഡ് ചെയ്ത അഡ്വക്കേറ്റാണ് നടത്തുന്നത്. എവിഡന്‍സ് ഇല്ലാതെ കേസ് വാദിക്കുമ്പോള്‍ ജഡ്ജി വല്ലാതെ പറഞ്ഞു. അപ്പോള്‍ അവര്‍ ജഡ്ജിന്റെ അടുത്ത് പറഞ്ഞത് 'ഞാന്‍ ഇത് കൂടുതല്‍ പഠിക്കാതെ വന്ന കേസാണ്. മമ്മൂക്ക വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ കേസ് എടുത്തതെന്നാണ്'. ഇതു കേട്ട എന്റെ വക്കീലാണ് വിവരം പറയുന്നത്. രാജേഷ് കൃഷണയെ തുറന്ന് കാണിക്കയാണ് ഇനിയുള്ള എന്റെ ലക്ഷ്യം. അതിനുള്ള പോരാട്ടത്തിലാണ് ഞാന്‍. തോമസ് ഐസക്ക് ഒക്കെയാണ് ഇവന്റെ റെറ്റ് ഹാന്‍ഡ്. അവരൊക്കെ കാര്യം മനസ്സിലാക്കി ഇവനെ തള്ളിപ്പറാന്‍ തയ്യാറാവണം. എനിക്ക് നഷ്ടമായത് നഷ്ടമായി. ഇനി ഒരാളും ഇതുപോലെ വലയില്‍ പെടരുത്. മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയെപ്പോലുള്ളവര്‍ എന്തിന് ഇത്തരം ക്രമിനലുകളെ സപ്പോര്‍ട്ട് ചെയ്യണം.'- ഷര്‍ഷാദിന്റെ ചോദിക്കുന്നു.

Tags:    

Similar News