'ലവ് യു മോസാന്‍...മൊഹസാനില്‍ നിന്നും അകന്നാല്‍ അന്ന് മരിക്കും; ആറുമാസത്തിനുള്ളില്‍ പോലീസ് കുപ്പായം അഴിച്ചുവെക്കും; ആള്‍ദൈവ തട്ടിപ്പുകാരന്റെ വലംകൈയായി വേഷം കെട്ടുന്ന വനിതാ ഓഫീസര്‍; അനൗണ്‍സ്‌മെന്റിലും 'മോസാന്‍' വിളി; അമ്പലത്തിലെ പാട്ട് കേള്‍ക്കുമ്പോള്‍ പുച്ഛം; സര്‍വീസിനെ വെല്ലുവിളിച്ച് റീന ജീവന്റെ ശബ്ദരേഖ പുറത്ത്

റീന ജീവന്റെ റീന ജീവന്റെ ശബ്ദരേഖ പുറത്ത്

Update: 2026-01-03 16:45 GMT

ആര്‍.പീയൂഷ്‌

കൊച്ചി: ദൈവമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ മുഹമ്മദ് സനീബിന്റെ (മൊഹസാന്‍) വലംകൈയായി പ്രവര്‍ത്തിക്കുന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ. ഞെട്ടിക്കുന്ന ഈ വിവരമാണ് മറുനാടന്‍ മലയാളി പുറത്തുവിടുന്നത്. റീനാ ജീവന്‍ എന്ന പോലീസ് ഓഫീസര്‍ മുഹസിനോടുള്ള തന്റെ അമിതമായ ആരാധന വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തായതോടെ പോലീസ് സേനയ്ക്കാകെ ഇത് നാണക്കേടായി മാറിയിരിക്കുകയാണ്.

മൊഹസാന്റെ ഏറ്റവും അടുത്ത അനുയായിയും ആരാധകയുമാണ് പോലീസ് ഉദ്യോഗസ്ഥയായ റീന ജീവന്‍. പുറത്തുവന്ന ഓഡിയോയില്‍ ഇവര്‍ മൊഹസാനോടുള്ള തന്റെ ഭ്രാന്തമായ ആരാധന വെളിപ്പെടുത്തുന്നു. റീന ജീവന്റെ ശബ്ദരേഖയിലാതെ തട്ടിപ്പുകാരനോടുള്ള ആരാധന കരകവിഞ്ഞൊഴുകുകയാണ്.



തട്ടിപ്പുകാരന്‍ 'ദൈവമായ'പ്പോള്‍

ദൈവമാണെന്ന് സ്വയം വിശ്വസിപ്പിച്ച് നൂറുകണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വ്യക്തിയാണ് മൊഹ്‌സാന്‍ എന്ന മുഹമ്മദ് സനീബ്. പണം നല്‍കിയാല്‍ അത് അദ്ഭുതകരമായി ഇരട്ടിക്കുമെന്നും ജീവിതത്തില്‍ വലിയ ഐശ്വര്യം വരുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. മൊഹ്‌സാന്‍ നടത്തിയ ഒരു വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സത്യദാസ് എന്ന പരാതിക്കാരന്‍ വെളിപ്പെടുത്തിയതോടെയാണ് ഈ കഥയിലെ പോലീസ് ബന്ധം പുറത്തുവരുന്നത്.

https://youtu.be/L5CvjkZKbgo

ശബ്ദരേഖയിലെ പ്രധാന വിവരങ്ങള്‍:

അന്ധമായ ആരാധന

'ലവ് യു മോസാന്‍, ഐ ലവ് യു സോ മച്ച്' എന്ന് തുടങ്ങുന്ന ശബ്ദരേഖയില്‍, മൊഹ്‌സാന്‍ തന്നെ വലിയ ആപത്തുകളില്‍ നിന്ന് സംരക്ഷിച്ചുവെന്നും ഇനി ഒരു ശക്തിക്കും തന്നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും റീന പറയുന്നു.

മതനിന്ദയും പുച്ഛവും

അമ്പലങ്ങളിലെ പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് പുച്ഛം തോന്നുന്നുവെന്നും മുമ്പ് വിശ്വസിച്ചിരുന്ന കാര്യങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ഇവര്‍ പറയുന്നു. മൊഹ്‌സാന്‍ ഇല്ലാത്ത ലോകത്ത് തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അങ്ങനെയൊന്ന് സംഭവിച്ചാല്‍ അന്ന് തന്റെ മരണം നടന്നിരിക്കുമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.ഡ്യൂട്ടി സമയത്ത് പോലും ഹെഡ്‌സെറ്റ് വഴി മൊഹസാന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

പോലീസ് അനൗണ്‍സ്‌മെന്റിലും 'മോസാന്‍'

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന അനൗണ്‍സ്‌മെന്റിനിടെ പോലും അറിയാതെ മൊഹ്‌സാന്റെ പേര് വിളിച്ചുപോയതായി ഇവര്‍ സമ്മതിക്കുന്നു. ആറുമാസത്തിനുള്ളില്‍ പോലീസ് ജോലി രാജിവെച്ച് മൊഹ്‌സനാടൊപ്പം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ താനും ഭര്‍ത്താവും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഓഡിയോയില്‍ പറയുന്നുണ്ട്.

സര്‍വീസ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം

ഈ പോലീസ് ഉദ്യോഗസ്ഥ തട്ടിപ്പിന് കുടപിടിക്കുകയാണെന്ന് പരാതിക്കാരനായ സത്യദാസ് ആരോപിക്കുന്നു. പോലീസ് യൂണിഫോമിലുള്ള റീനയുടെ സാന്നിധ്യമാണ് പലരെയും ഈ തട്ടിപ്പ് ഗ്രൂപ്പില്‍ വിശ്വസിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. മകളുടെ വിവാഹത്തിന് പണം തികയാതെ വന്ന ആളോട്, 'മൊഹ്‌സാന്‍ തരും' എന്ന് വിശ്വസിപ്പിച്ച് പലിശയ്ക്ക് പണമെടുത്ത് നല്‍കാന്‍ ഇവര്‍ പ്രേരിപ്പിച്ചു.

തട്ടിപ്പിന്റെ രീതി

സത്യദാസ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ആറിലധികം കോടി രൂപ വരുമെന്ന് മോഹിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് വന്‍തുകകള്‍ വാങ്ങി തട്ടിപ്പ് നടത്തുകയാണ് സംഘം ചെയ്യുന്നത്. കടക്കെണിയിലായവരോട് കൂടുതല്‍ പണം മൊഹ്‌സാന്റെ പക്കല്‍ നിക്ഷേപിക്കാന്‍ റീന പ്രേരിപ്പിക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു നിയമപാലക അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പുകാരന് ഒത്താശ ചെയ്യുകയും ചെയ്യുന്നത് കേരള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു ഔദ്യോഗിക യൂണിഫോമില്‍ ഇരുന്നുകൊണ്ട് പോലും ഇവര്‍ തട്ടിപ്പ് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ റീനാ ജീവനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നുമാണ് നിലവിലുയരുന്ന ആവശ്യം.

Tags:    

Similar News