നാട്ടുകാരെ കബളിപ്പിച്ചതുപോലെ അറബ് വനിതയെയും പറ്റിച്ചു; അര്‍മാനി വെല്‍നസ് ഹോസ്പിറ്റലില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെ അടപടലം പൂട്ടി; മലബാര്‍ സ്വദേശിയെ പറ്റിച്ച് മൂന്ന് ലക്ഷം ദിര്‍ഹം തട്ടിയ കേസിലും ഊരാക്കുടുക്ക്; ഷിഹാബ് ഷാക്കും ഗാനവിജയനുമെതിരെ നിയമ നടപടി കടുപ്പിച്ച് ദുബായ് സര്‍ക്കാര്‍; നിത്യ ചിലവിന് പോലും പണമില്ലാതെ ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍
നിത്യ ചിലവിന് പോലും പണമില്ലാതെ ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍
തിരുവനന്തപുരം: കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കും ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ഗാനവിജയനും എതിരെ കുരുക്ക് മുറുക്കി ദുബായിലും കേസ്. നാട്ടുകാരെ കബളിപ്പിച്ചതിന് സമാനമായി യുഎഇയിലെ അറബ് വനിതയെയും തട്ടിപ്പില്‍ പെടുത്തിയതോടെ ആണ് ഇനിയൊരിക്കലും രക്ഷപ്പെടാനാകാത്ത വിധം നിയമ നടപടികളില്‍ കുരുങ്ങിയത്. അതോടൊപ്പം കേന്‍സ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരും ദിനപ്രതി കേസുകളുമായി മുന്നോട്ട് വന്നതോടെ ഷിഹാബ് ഷായും സംഘവും മാളത്തില്‍പെട്ടുപോയെ എലിയുടെ അവസ്ഥയിലാണ്. ട്രാവല്‍ ബാന്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇയില്‍ കുടുങ്ങി. ദുബായ് മുനിസിപ്പാലിറ്റി ഈയടുത്തു അര്‍മാനിയ ക്ലിനിക്കിന് ഒരു ലക്ഷം ദിര്‍ഹം ഫൈന്‍ അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കേന്‍സ വെല്‍നെസ്സ് ഹോസ്പിറ്റല്‍ പോലെ അര്‍മാനി ക്ലിനിക്കും അടച്ചു പൂട്ടപ്പെടുന്ന ദിനം വിദൂരമല്ലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്.
ഒരു മലബാര്‍ സ്വദേശിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം തടിച്ച കേസില്‍ ഷിഹാബ് ഷായ്ക്ക് എതിരെ ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. മറ്റു നിരവധി നിക്ഷേപകരുടെ കേസിന്റെ ഫയലിംഗ് നടപടികള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ കോടതി അറ്റാച്ചഡ് ചെയ്തതോടെ നിത്യചിലവിന് പോലും പണം കൈവശമില്ലാതെ ഷിഹാബ് കഷ്ടപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പണം കടം നല്കാന്‍ അടുത്ത പരിചയക്കാര്‍ ആരും തയ്യാറാകുന്നില്ല, പലരും ഷിഹാബിന്റെ ഫോണ്‍കോള്‍ പോലും എടുക്കുന്നില്ല. പതിനൊന്നു ലക്ഷുറി കാറുകള്‍ ഉണ്ടായിരുന്നതില്‍ നിന്നും ഏഴോളം വാഹനങ്ങളും എട്ടോളം നമ്പര്‍ പ്ലേറ്റ് കളും വിറ്റു. ശിഹാബിന്റെ ബിസിനസ് അക്കൗണ്ടുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പേര്‍സണല്‍ അക്കൗണ്ടില്‍ കാശു നന്നേ കുറവ്. ബുര്‍ജ് ഖലീഫയിലെ ഫ്‌ളാറ്റാണെങ്കില്‍ (Flat No. 7109, Floor 71) സ്വന്തം പേരില്‍ അല്ലെന്നാണ് വിവരം.
ഇതിലുപരി ഷിഹാബ് മറ്റു പല കേസിലും പെട്ട് ട്രാവല്‍ ബാന്‍ നേരിടുകയാണ്. യുഎഇ വിട്ടു പോകാന്‍ കഴിയാത്ത വിധം നിയമ നടപടികള്‍ നേരിടുകയാണ്. ദിവസം പ്രതി പുതിയ കേസുകള്‍ ദുബായ് കോടതിയില്‍ രജിസ്റ്റര്‍ ആയി കൊണ്ടിരിക്കുന്നു. ഷിഹാബിന്റെ തട്ടിപ്പുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരിക്കുന്നത് മാഹിക്കാരിയായ മാര്‍ക്കറ്റിംഗ് ഹെഡ് ഗാന വിജയന്‍ ആണ്. ശിഹാബിന്റെ കമ്പനികളുടെയെല്ലാം Marketing Director & Head of operations ആണ് ഗാന വിജയന്‍. ഷിഹാബിനും ഗാനവിജയനും എതിരെ നിരവധി പരാതികള്‍ ആണ് അനുദിനം മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പഴയ കേന്‍സ ഇന്റര്‍നാഷണല്‍ അടച്ചു പൂട്ടുകയും അതേ ലൈസന്‍സ് നമ്പറില്‍ (license No. 737754). Armani Invest in Healthcare enterprises & development LLC. എന്ന ഒരു സിംഗിള്‍ പാര്‍ട്ണര്‍ഷിപ് കമ്പനി തുടങ്ങുകയും ചെയ്തിരുന്നു. അതിലൂടെയാണ് തട്ടിപ്പു തുടരുന്നത്. ഇതിന്റെയും മാര്‍ക്കറ്റിംഗ് ഹെഡ് ഗാന വിജയന്‍ തന്നെയാണ്. എത്രയും വേഗം ഇവിടം വിട്ടു യുകെയിലേക്ക് കുടിയേറാനാണ് ഷിഹാബിന്റെയും ഗാനയുടെയും ലക്ഷ്യമെങ്കിലും യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ രക്ഷപ്പെടാന്‍ എളുപ്പമല്ല. ദുബായില്‍ നിലനില്‍ക്കുന്ന കേസുകളാണ് ഇപ്പൊ ഇതിനു തടസമായി നില്‍ക്കുന്നത്. യുകെയില്‍ എത്തിപ്പെട്ടാല്‍ നിയമനടപടികളില്‍ നിന്നും തല്ക്കാലം രക്ഷപ്പെടാം എന്നാണ് ഷിഹാബിന്റെ കണക്കുകൂട്ടല്‍. യുഎഇയില്‍ നിന്നും തിരികെ നാട്ടിലേക്ക് പോകാന്‍ കഴിയില്ല, കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ നിരവധി കേസുകള്‍ നില നില്‍ക്കുന്നു. പോലീസ് ഷിഹാബിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനാല്‍ ഏതു എയര്‍ പോര്‍ട്ടിലോ സീ പോര്‍ട്ടിലോ ചെന്നാലും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
വയനാട് വൈത്തിരിയില്‍ വില്ലാ പദ്ധതിയായി തുടങ്ങിയ ശിഹാബ് ഇരുപതോളം രാജ്യങ്ങളില്‍ ടൂറിസ്റ്റ് പ്രോജക്ടുകളാണ് വിഭാവനം ചെയ്തിരുന്നത് . അതിനു ശേഷം വെല്‍നെസ്സ് ടൂറിസം (കേന്‍സ വെല്‍നെസ് ഹോസ്പിറ്റല്‍) ആരംഭിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ അറിയാതെ റോയല്‍ മെഡോസ് എന്ന വില്ലാ പ്രൊജക്റ്റ് മാറ്റി തന്റെ വെല്‍നെസ്സ് സെന്റര്‍ എന്ന പ്രൊജക്റ്റ് സ്ഥാപിച്ചു. നൂറോളം വെല്‍നെസ്സ് ഹോസ്പിറ്റലുകളും ആയിരം ക്ലിനിക്കുകളും എന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നവുമായി നടന്ന ഷിഹാബിനു എതിരെ നിരവധി കേസുകള്‍ പോലീസിലും നിരവധി കോടതികളും ഫയല്‍ ചെയ്യപ്പെടുന്നത്.
അതോടെ ശിഹാബ് സ്വപ്നം കണ്ട കേന്‍സ സാമ്രാജ്യം വെന്തു വെണ്ണീറായിക്കഴിഞ്ഞു. ഏതാണ്ട് അതേ അവസ്ഥയില്‍ ആണ് ഇപ്പൊ അര്‍മാനിയ ഹോസ്പിറ്റലും എത്തിപ്പെട്ടിരിക്കുന്നതു. അര്‍മനിയില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന ഒരു ലോക്കല്‍ അറബ് ലേഡി ആണ് ഷിഹാബിനെ അടപടലം പൂട്ടിയത്. ഷിഹാബിനു ഫാമിലിയുടെ വിസ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ വിദ്യാഭാസം പോലും നിലച്ച അവസ്ഥയിലാണെന്നാണ് വിവരം. കബളിപ്പിക്കപ്പെട്ടവര്‍ എത്രയും വേഗം നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ അറ്റാച്ച് ചെയ്ത വസ്തു വാഹന വകകള്‍ വിറ്റു കിട്ടുന്നതില്‍ നിന്നും കുറച്ചെങ്കിലും കാശു തിരികെ കിട്ടാന്‍ സാധ്യതയുള്ളുവെന്നാണ് വിവരം.
പിണറായിക്ക് ഒപ്പമുള്ള ചിത്രം കാണിച്ചും തട്ടിപ്പ്
കൈരളി ചാനലില്‍ മമ്മൂട്ടിയെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം ഷിഹാബ് ഷായ്ക്ക് പുരസ്‌കാരം നല്‍കിയത്. ആ ചിത്രം വച്ചുകൊണ്ട് ആയിരക്കണക്കിന് പേരുടെ പോക്കറ്റിലിരിക്കുന്ന പണം അടിച്ചുമാറ്റി. ആ പണം കൊണ്ട് വിസയെടുത്ത് യുഎഇയില്‍ പോയി അനേകം അത്യാഢംമ്പര കാറുകളില്‍ കറങ്ങി നടന്നു. ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ് തന്റേതാണെന്ന് നാട്ടുകാരോട് നുണ പറഞ്ഞ് അവിടെ വാസം ഉറപ്പിച്ചു. കോടിക്കണക്കിന് രൂപയാണ് ഈ പ്രചാരണ കോലങ്ങലങ്ങള്‍ വിശ്വസിച്ചവര്‍ക്ക് നഷ്ടമായത്.
വയനാട്ടിലെ വൈത്തിരിയില്‍ ബാണാസുര സാഗര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കേന്‍സ വില്ല പ്രോജക്ട് എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നു എന്ന് പറഞ്ഞാണ് പ്രവാസികള്‍ അടക്കമുള്ളവരുടെ പണം കൈപ്പറ്റിയത്. മമ്മൂട്ടിയും ബോളിവുഡ് താരങ്ങളുമൊക്കെ ആ വില്ല പ്രോജക്ടിന്റെ ഭാഗമായി വാസമുറപ്പിക്കാന്‍ പോകുന്നു എന്നായിരുന്നു പ്രചാരണം. അത് വിശ്വസിച്ച് നിരവധി പേര്‍ അയാള്‍ക്ക് പണം കൊടുത്തു. അവിടെയൊരു സ്ഥലം വാങ്ങിയിട്ടു എന്നതല്ലാതെ ഒന്നും ചെയ്തില്ല. ആ പണം ഉപയോഗിച്ച് ദുബായില്‍ ആഡംബര ജീവിതം നടത്തിവരികയായിരുന്നു.
അതേ സ്ഥലം കാണിച്ച് അര്‍മാനി വെല്‍നസ് പ്രോജക്ട് എന്ന പേരില്‍ മറ്റൊരു തട്ടിപ്പുമായി രംഗത്ത് ഇറങ്ങി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി വെല്‍നസ് സെന്റുകളും ക്ലിനിക്കുകളും എന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും അയാള്‍ പണം കൈപ്പറ്റി. എന്നിട്ട് അതിന്റെ ആസ്ഥാനമായി കാണിച്ചത് വില്ല പ്രോജക്ട് നടത്തുമെന്ന് പറഞ്ഞ വൈത്തിരിയിലെ ഇതേ സ്ഥലമായിരുന്നു.
കേസുകള്‍ വന്നിട്ടും 'സുരക്ഷിതന്‍'
വില്ല പ്രോജക്ടിന് പണം മുടക്കിയവര്‍ കേസുമായി രംഗത്ത് ഇറങ്ങി. മാധ്യമങ്ങളൊക്കെ ആ വാര്‍ത്ത മറച്ചുവച്ചപ്പോള്‍ മറുനാടന്‍ മാത്രം ആ വാര്‍ത്ത നല്‍കി ഇരകള്‍ക്ക് ഒപ്പം നിന്നു. ആ സ്ഥലവും കെട്ടിടവും എല്ലാം ഇപ്പോള്‍ അറ്റാച്ച് ചെയ്തിരിക്കുകയാണ്. അതായത് ഒരേ സ്ഥലവും സ്ഥാപനങ്ങളും കാണിച്ച് രണ്ട്് തരത്തില്‍ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ച് സുഖജീവിതം നയിച്ച ഷിഹാബ് ഷാ എന്ന തട്ടിപ്പുകാരനിപ്പോള്‍ സുഖമായി ജീവിക്കുന്നു,
അയാള്‍ക്ക് ഒത്താശ പാടി അയാളുടേതാണ് ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അവിടെ പോയി വിരുന്നുണ്ട് ബ്ലോഗര്‍ ഷെരിഫിനെ പോലുള്ളവര്‍ക്കും സുഖജീവിതം. പക്ഷെ ഈ രണ്ട് പദ്ധതികളിലും പണം മുടക്കിയ നിരവധി പേര്‍ വഴിയാധാരമായി. അനേകം തട്ടിപ്പു കേസുകളില്‍ പ്രതിയായ ഷിഹാബ് ഷായെ പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. കേരളത്തില്‍ എത്തിയാല്‍ പിടികൂടും. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അര്‍മാനി ക്ലിനിക് എന്ന പേരില്‍ ഒരു വെല്‍നസ് ക്ലിനിക്ക് യുഎഇയില്‍ തുടങ്ങുകയും അതിലേക്ക് നിക്ഷേപം സ്വീകരിക്കുകയുമായിരുന്നു. അതിന് ഗാന വിജയന്‍ എന്ന മാഹിക്കാരിയായ യുവതിയുടെ സഹായം തേടി. ഈ യുവതിയുടെ പഞ്ചാര വാക്കില്‍ വീണ മലബാര്‍ മേഖലയിലെ അനേകം പേര്‍ക്കാണ് പണം നഷ്ടമായത്. ഇവരില്‍ പലരും യുവതിയെ വിശ്വസിച്ച് അവരുടെ വ്യക്തിപരമായ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം തിരിച്ചു ചോദിക്കുമ്പോള്‍ പീഡനക്കേസ് കൊടുക്കുമെന്ന ഭീഷണി മുഴക്കുന്ന സാഹചര്യം പോലും ഉണ്ടായി. അങ്ങനെ ഒരു സ്ത്രീയ മുന്നില്‍ നിര്‍ത്തിയും ഷാ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു. ഗാന വിജയന്‍ വഴി അനേകം പേരുടെ പണം അടിച്ചുമാറ്റാനായി.
കബളിപ്പിച്ചതിന്റെ രേഖകള്‍ പുറത്ത്
ഗാന വിജയനെ വിശ്വസിച്ച് പണം കൈമാറിയ, കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടയാളുമായി നേരിട്ട് സംസാരിച്ചതിന്റെ ശബ്ദരേഖയും ചാറ്റുകളും ശേഖരിച്ച് വച്ചിട്ടാണ് ഈ പേര് തെളിവുകളോട് മറുനാടന്‍ മലയാളി പുറത്തുവിടുന്നത്. ഈ ഒരാളെ മാത്രമല്ല, അനേകം പേരെ തന്ത്രപൂര്‍വം കുടുക്കിയതിന്റെ മുഴുവന്‍ വിശദാംശങ്ങളും മറുനാടന് ലഭിച്ചു. കേരള പൊലീസിന്റെ ലുക്കൗട്ട് നോട്ടീസോ, കേരളത്തിലെ കോടതിയുടെ ഉത്തരവുകളോ ബാധകല്ലെന്ന് കരുതിയിരുന്ന ഷിഹാബ് ഷായ്ക്ക് എതിരെ ദുബായിലും ഇപ്പോള്‍ കേസ് എടുത്തിരിക്കുകയാണ്.
അര്‍മാനിയ ക്ലിനിക്കിന്റെ പേരില്‍ ഒരു അറബ് സ്ത്രീയെ പറ്റിച്ചതിന്റെ പേരില്‍ നേരത്തെ നടപടിയുണ്ടാകുകയും കേരളത്തിലേക്ക് അടക്കം മടങ്ങാന്‍ കഴിയാത്ത വിധം ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തിയിരുന്നു. അഷറഫ് എന്ന പേരുള്ളയാളെ കബളിപ്പിച്ചതിന്റെ പേരില്‍ യുഎഇ പോലീസ് കേസെടുത്തിരിക്കുന്നു. ഇതോടുകൂടി അര്‍മാനിയ ക്ലിനിക്കിന്റെയും ഇതിന് മുമ്പ് ആരംഭിച്ച നിരവധി സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാട്ടുകാരെ കബളിപ്പിച്ചുണ്ടാക്കിയ കോടികള്‍ യുഎഇ പൊലീസ് മരവിപ്പിച്ചതോടെ ഒരു രൂപ പോലും എടുക്കാനില്ലാതെ ബുര്‍ജ് ഖലീഫയിലെ അത്യാഢംബര ഫ്‌ലാറ്റില്‍ എലിയെപ്പോലെ കഴിയുകയാണ. കുട്ടികളെ സ്‌കൂളില്‍ പോലും വിടാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി, പണം കടം കൊടുത്തവരോക്കെ പണം ചോദിക്കുന്നു
കെന്‍സ ഇന്‍ര്‍നാഷണല്‍ എന്ന പേരില്‍ തട്ടിപ്പ് സ്ഥാപനം തുടങ്ങി അതിന്റെ ലൈസന്‍സ് നമ്പറായ 737754 ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയ ശേഷം അതേ നമ്പര്‍ ഉപയോഗിച്ച് പൂട്ടിയിട്ട് മറ്റൊരു നമ്പറില്‍ സ്ഥാപനം തുടങ്ങിയാണ് അര്‍മാനി ക്ലിനിക്കിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. അര്‍മാനിക് ക്ലിനിക്ക് നിയമവിരുദ്ധമെന്ന് പറഞ്ഞ് ദുബായ് മുന്‍സിപ്പാലിറ്റി പിഴ ഈടാക്കാന്‍ നോട്ടീസ് അയച്ചിരുന്നു. മൂന്ന് ലക്ഷം ദിര്‍ഹം കബളിപ്പിച്ചതിന്റെ പേരിലാണ് അഷ്‌റഫ് പരാതി കൊടുത്തതും ദുബായ് പൊലീസ് കേസെടുത്തതും. ചുരുക്കിപ്പറഞ്ഞാല്‍ നാട്ടുകാരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ ഷിഹാബ് ഷാ എന്ന തട്ടിപ്പുകാരന് മാളത്തില്‍ കുരുങ്ങി കിടക്കുന്ന എലിയുടെ അവസ്ഥ വന്നിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ്.
പണം തട്ടാന്‍ ഹണിട്രാപ്പും
ദുബായില്‍ നിന്നും യാത്രാ വിലക്കും അതേസമയം കേരളത്തില്‍ പിടികിട്ടാപ്പുള്ളിയായി ലുക്കൗട്ട് നോട്ടീസും നേരിടുകയാണ് ഷിഹാബ് ഷാ. ഇതിനിടെ ഷിഹാബ് ഷായുടെ തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ താമസിച്ചാണ് ഷിഹാബ് ഷാ ഈ തട്ടിപ്പുകളെല്ലാം നടത്തുന്നത്. ദുബായിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഉള്ളവരാണ് ഷിഹാബിന്റെ കെണിയില്‍ വീണിരിക്കുന്നത്. പണം തട്ടിയെടുത്തത് പോരാതെ ഹണിട്രാപ്പ് ഭീഷണി മുഴക്കിയും ഷിഹാബ് പണം തട്ടിയെന്നാണ് സൂചനയുള്ളത്. മാഹി സ്വദേശിനയിയ ഗാന വിജനാണ് ഷിഹാബിന്റെ കെന്‍സ വെല്‍നസ് ഹോസ്പിറ്റലിന്റെ ഹെഡ് ഓഫ് ഓപ്പറേഷന്‍സും ഡയറക്ടറും. ഇവരുടെ അക്കൗണ്ടിലേക്കും കോടികള്‍ പണം എത്തിയിട്ടുണ്ട്. പലപ്പോഴും ഷിഹാബിനെ നേരിട്ട് കാണാതെ പോലും ഗാനയുമായി സംസാരിച്ച് നിക്ഷേപം ഉറപ്പിച്ചവരുണ്ട്. കെന്‍സയുടെ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട ഖത്തര്‍ സ്വദേശിയായ ആളെ സമീപിച്ചത് ഗാനയാണ്. ഗാനയുടെ കെണിയില്‍ വീണ് മൂന്ന് കോടിയാണ് ഖത്തറിലെ പ്രവാസിക്ക് നഷ്ടമായത്. ദുബായില്‍ തന്നെയാണ് ഗാനയുടെ താമസം. നിരവധി പേരെ ഷിഹാബിനായി ഇവര്‍ കാന്‍വാസ് ചെയ്തുവെന്നാണ് വിവരം. ഇങ്ങനെ കെന്‍സയില്‍ പണം മുടക്കിയവര്‍ പരാതിയുമായി രംഗത്തുവരുന്നുണ്ട്. ദുബായില്‍ സാമ്പത്തിക തീര്‍ക്കണം ഉണ്ടായാല്‍ ഒരു വര്‍ഷത്തിനകം പരാതി വേണെമെന്ന നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് ഇരുവരും ചെയ്തത്. ഷിഹാബും ഗാനയുമൊക്കെ തട്ടിപ്പു നടത്തുന്നത് ഈ വഴിയിലാണ്. ഒരു വര്‍ഷത്തോളം എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ച ശേഷം പതിയെ കളം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. കേസ് കൊടുക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് തട്ടിപ്പ്.
വലിയ തോതിലാണ് ഷിഹാബ് ഷായും സംഘവും പണം തട്ടിപ്പു നടത്തുന്നത്. കെന്‍സ്സ് ഇന്റര്‍നാഷണല്‍ കൊമേര്‍ഷ്യല്‍ ബ്രോകര്‍സ് എന്ന പേരില്‍ ദുബായില്‍ ഒരു കമ്പനി തുടങ്ങിയിരുന്നു ഷിഹാബ്. ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍ 737754 എന്നതാണ്. ഇതിന് ശേഷം നൂറു കണക്കിന് ഇന്‍വെസ്റ്റേഴ്സില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ തത്തുല്യമായ യുഎഇ ദിര്‍ഹം വയനാട്ടിലെ പ്രൊജക്ടിന്റെ പേരില്‍ പിരിച്ചെടുത്തു. 2022 ജൂണ്‍ 30 നു ഈ ലൈസന്‍സ് കാലാവധി കഴിഞു, പിന്നെ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയില്ല. ഇതോടെ ഇന്‍വെസ്റ്റ് ചെയ്തു കാശു നഷപ്പെട്ടവര്‍ ഇനി കേസുമായി പോകുമ്പോള്‍ അങ്ങിനെ ഒരു കമ്പനിയോ അക്കൗണ്ടോ ഇപ്പൊള്‍ യുഎഇയില്‍ നിലവില്‍ ഇല്ലാത്ത അവസ്ഥയായി. അതിനു ശേഷം ഇതേ ലൈസന്‍സ് നമ്പറില്‍ പുതിയൊരു സ്ഥാപനം തുടങ്ങുകയാണ് ചെയ്തത്. അതിന്റെ പേര് അര്‍മനി ഇന്‍വെസ്റ്റ് ഇന്‍ ഹെല്‍ത്ത് കെയര്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്മെന്റ് എല്‍.എല്‍.സി എന്നതായിരുന്നു. ഒരു സിംഗിള്‍ പാര്‍ട്ണര്‍ഷിപ് കമ്പനിയായിരുന്നു ഇത്. നിലവില്‍ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് അടുത്തവര്‍ഷം മെയ് 10 വരെയുണ്ട്. ഇതോടെ കെന്‍സ കമ്പനികളിലൂടെ പിരിച്ചെടുത്ത കാശു മുഴുവന്‍ സ്വാഭിവികമായും സ്വന്തം പേരില്‍ അര്‍മനിയിലായി. കേന്‍സ ഹോള്‍ഡിങ്‌സ് ലൂടെയും , കേന്‍സ വെല്‍നെസ്സ് ലൂടെയും , കേന്‍സ കൊമേര്‍ഷ്യല്‍ ബ്രോക്കറെസ്ലൂടെയും മുതല്‍ മുടക്കിയ നിക്ഷേപകര്‍ക്ക് അര്‍മാനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല. കാരണം സാങ്കേതികമായി ഇത് മറ്റൊരു കമ്പനി ആണ്. ഇതോടെ കെന്‍സയുടെ പേരില്‍ പണം മുടക്കിയവര്‍ക്കെല്ലാം കാശു പോയ അവസ്ഥയാണുള്ളത്.
ശിഹാബ് ഇന്‍വെസ്റ്ററുമായി ഒപ്പു വെച്ചിരിക്കുന്ന എഗ്ഗ്രിമെന്റ് കളിലെല്ലാം ലിമറ്റഡ് ലയബിലിറ്റി പാര്‍ട്ട്നര്‍ഷിപ്പ് എഗ്രിമെന്റാണ്. അതുകൊണ്ടു തന്നെ ഷിഹാബിനെതിരെ നടപടി സ്വീകരിക്കാന്‍ നിയമ തടസങ്ങള്‍ ഏറെയാണ്. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഡിസ്പ്യൂട് ഉണ്ടായാല്‍ കോടതിയെ സമീപിക്കാന്‍ പാടില്ല, ഒരു ആര്‍ബിറ്റേഷന്‍ മുഖാന്തിരം പരിഹരിക്കണം എന്നൊരു ക്ലോസ് എഗ്രിമെന്റും എഴുതി ചേര്‍ത്തിട്ടുണ്ട്. ഈ എഗ്രിമെന്റ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷിഹാബിന്റെ തട്ടിപ്പ് കമ്പനി കളുടെയെല്ലാം ഹെഡ് ഓഫ് ഓപ്പറേഷന്‍സായി ജോലി ചെയ്യുന്നത് ഗാന എന്ന യുവതിയാണ്. ഖത്തറിലും യുഎഇയിലും അടക്കമുള്ളവര്‍ക്ക് കോടികളാണ് നഷ്ടമായത്. ഇവരില്‍ പലരുമായി ബന്ധപ്പെട്ട് കാശു വാങ്ങിയത് ഗാനയാണെന്നാണ് പണം പോയവര്‍ പറയുന്നത്. കാശു കൈമാറിയിരുന്നത് കൂടുതലും കേന്‍സ കമ്പനി അക്കൗണ്ടിലേക്കുമായിരുന്നു. കൂടാതെ ഗാനയുടെ അക്കൗണ്ടിലേക്കും പണമെത്തി. കമ്പനിക്കെതിരെ കേസിനു പോകാന്‍ കേന്‍സ കമ്പനി ഇനി നിലവില്‍ ഇല്ല. ഗാനക്കെതിരെ കേസിനു പോയാല്‍ തിരിച്ചു പീഡന പരാതി കൊടുക്കും എന്ന ഭീഷണി നിലനില്‍ക്കുന്നു എന്നുമാണ് പരാതിക്കാര്‍ പറയുന്നത്.