മുകളിലിരുന്ന ബുക്കെടുക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ പിന്നിലൂടെ ഒരു പിടി! അമ്മയെ പോലെ പെരുമാറിയ ആ സ്ത്രീയെ ഓര്‍ത്ത് ഒന്നും പുറത്തു പറഞ്ഞില്ല; ജീവിതം കരുപിടിപ്പിക്കാന്‍ കിട്ടിയ ആദ്യ അവസരം തകര്‍ത്തത് അഴിക്കുള്ളിലുള്ള ആ 75കാരന്‍; ഏഴു കൊല്ലം മുമ്പത്തെ പീഡനാനുഭവം പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ താരം; സിനിമാ നിര്‍മ്മാതാവിന്റെ അമ്മായി അച്ഛനായ ശിവപ്രസാദ് ആളു ചില്ലറക്കാരനല്ല!
കൊച്ചി: ഇന്ത്യയിലെ പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളുടെ കേരളത്തിലെ തലവന്‍. അതിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്നു ശിവപ്രസാദ്. ഇതിനൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റില്‍ സ്വന്തമായും ഓഫീസ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി ചുമതലയില്‍ നിന്നൊഴിഞ്ഞിട്ടും കൊച്ചിയില്‍ സജീവമായിരുന്നു ശിവപ്രസാദ്. മകളെ വിവാഹം ചെയ്തത് സിനിമാ നിര്‍മ്മാതാവും. സെക്രട്ടറിയേറ്റിന് മുന്നിലെ കണ്ണായ കെട്ടിട ഉടമകളിലൊരാളായ മരുമകന്റെ കുടുംബം അതിപ്രശസ്തം. എന്നാല്‍ അതിനും അപ്പുറത്തേക്ക് പ്രശസ്തി ശിവപ്രസാദിന്റെ ചെയ്തികള്‍ക്കുണ്ടായിരുന്നു. തന്റെ മുന്നിലെത്തുന്ന ആരേയും ഇയാള്‍ വെറുതെ വിടില്ലായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തല്‍ മറുനാടന് കിട്ടി. ഏഴ് കൊല്ലം മുമ്പ് ശിവപ്രസാദിന്റെ പീഡന ശ്രമത്തില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി. ഓഡിയോ അഭിമുഖത്തില്‍ മറുനാടനോട് ആ ഞെട്ടിക്കുന്ന വസ്തുത വെളിപ്പെടുത്തുകയാണ് ഇര്. ഇരയുടെ വ്യക്തിത്വത്തിലേക്ക് കടന്നു കയറാതിരിക്കാനാണ് ആ പ്രമുഖ ഫ്‌ളാറ്റ് കമ്പനിയുടേ പേര് പോലും വെളിപ്പെടുത്താത്തത്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞ് മലയാളിയുടെ പ്രിയപ്പെട്ടവരില്‍ ഒരാളായ പെണ്‍കുട്ടിയാണ് ഈ വേദന പങ്കുവയ്ക്കുന്നത്.
വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോപറേഷന്‍ തുടങ്ങിയവയുടെ മുന്‍ എം.ഡിയായിരുന്ന കെ. ശിവപ്രസാദ് കീഴടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ശനിയാഴ്ച രാവിലെ കൊച്ചി സൗത്ത് എ.സി.പി മുന്‍പാകെയാണ് ശിവപ്രസാദ് കീഴടങ്ങിയത്. പൊലീസ് സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്.
ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ശിവപ്രസാദിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മരുമകനായ പ്രമുഖ സിനിമാ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്തു. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ വ്യക്തിയുടെ ചോദ്യം ചെയ്യല്‍ ഏറെ ചര്‍ച്ചയായി. ഇതോടെയാണ് ശിവപ്രസാദ് കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് ഏഴ് വര്‍ഷം മുമ്പുള്ള ആ പഴയ പീഡന കഥയും ചര്‍ച്ചകളില്‍ എത്തിയത്. മറുനാടന്‍ ഇതേ കുറിച്ച് സോഷ്യല്‍ മീഡിയിയലെ താരമായ പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍ എല്ലാം അവര്‍ തുറന്നു പറയുകയും ചെയ്തു.
പെണ്‍കുട്ടി മറുനാടനോട് പറഞ്ഞത് ഇങ്ങനെ
വീട്ടിലെ ദുരിതം കാരണം പഠനം മുടക്കി ജോലി അന്വേഷിച്ചിറങ്ങിയ പെണ്‍കുട്ടിക്ക് ആശ്വാസമായിരുന്നു ആ കമ്പനിയിലെ ജോലി. പേരും പെരുമയുള്ള കമ്പനിയില്‍ ശിവപ്രസാദിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു ആ കുട്ടി. പിന്നീട് സ്വയം സംരഭകത്വത്തിലൂടെ ശ്രദ്ധയായ ഈ കുട്ടി എന്തുകൊണ്ട് അത്തരമൊരു വഴി തിരഞ്ഞെടുത്തതിന് കാരണം ടിവി ക്യാമറകള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞിരുന്നു. സ്വപ്രയ്ത്‌നത്തില്‍ ശ്രദ്ധേയമാകും മുമ്പ് നടന്ന ആ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ആ കുട്ടി നടത്തിയതുമില്ല. എന്നാല്‍ 22 കാരിയായ ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിച്ച് ശിവപ്രസാദ് അകത്താകുമ്പോള്‍ തന്റെ പ്രാര്‍ത്ഥനയുടെ ഫലം കൂടിയാണ് ഈ ശിക്ഷയെന്ന് ആ പെണ്‍കുട്ടിയും പറയുന്നു. ഏഴു കൊല്ലം മുമ്പുണ്ടായ അനുഭവത്തിന്റെ വേദന ഇപ്പോഴും ഉള്ളില്‍ പുകയുന്നുണ്ട്. ഏത് ക്ഷേത്രത്തില്‍ പോയാലും ആ ക്രൂരന് ശിക്ഷ കിട്ടണമെന്ന് പ്രാര്‍ത്ഥിച്ചതിന് പിന്നലെ കഥ ആ പെണ്‍കുട്ടി വിശദീകരിക്കുന്നത് ക്യാമറയ്ക്ക് മുമ്പിലും വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്ന മുഖവുരയോടെയാണ്. എങ്കിലും ശബ്ദം കേട്ടാല്‍ പോലും കേരളം തിരിച്ചറിയുമെന്നുള്ളതിനാല്‍ ഓഡിയോ പോലും നല്‍കാതെയാണ് വെളിപ്പെടുത്തല്‍ നല്‍കുന്നത്.
ഡിഗ്രിക്ക് ചേരും മുമ്പ് ഒരു കൊല്ലം ജോലി ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ഏറെ പണിപ്പെട്ടാണ് ജോലി കിട്ടയത്. ജീവിത ചുറ്റുപാടില്‍ ഏറെ ആശ്വാസം. ശിവപ്രസാദിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു. ഓഫീസില്‍ ജോലി ചെയ്യും. ചിലപ്പോഴെല്ലാം വീട്ടിലെ ഓഫിസിലും ജോലി. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുണ്ടാകും. ആന്റി എന്നാണ് വിളിച്ചിരുന്നത്. തികച്ചും നല്ല സ്ത്രീ. സ്‌നേഹത്തോടെ മാത്രമേ ഇടപെട്ടിരുന്നുള്ളൂ. വീട്ടിലെ ഓഫീസില്‍ ജോലിക്കു പോകുമ്പോള്‍ ആന്റിയുടെ കീഴിലെ സുരക്ഷിതത്വം നന്നായി ആസ്വദിച്ചിരുന്നു. അതുകൊണ്ട് പ്രശ്‌നമൊന്നും ഇല്ലാതെ അവിടെ തുടര്‍ന്നു. ഒരു ദിവസം വീട്ടിലേക്ക് പോയപ്പോള്‍ ആന്റി ഇല്ലായിരുന്നു. അവര്‍ ബംഗ്ലൂരുവില്‍ യാത്ര പോയിരുന്നു. പതിവ് പോലെ അവിടെയുള്ള കമ്പ്യൂട്ടറില്‍ ജോലി നോ്കി. ഇതിനിടെ മുകളിലുള്ള പുസ്തകം അടുക്കിവയ്ക്കാമോ എന്ന ചോദ്യം ശിവപ്രസാദ് ഉയര്‍ത്തി. സമ്മതിക്കുകയും ചെയ്തു. ഷെല്‍ഫിന് മുകളിലുള്ള പുസ്തകം എടുത്ത് പൊടി തട്ടി വയ്ക്കാനായി നിര്‍ദ്ദേശം. അതുകേട്ട് കൈ മുകളിലേക്ക് ആഞ്ഞ് പുസ്തകം എടുക്കുമ്പോള്‍ പെട്ടെന്ന് വയറ്റിലൊരു പിടി. അതിന്റെ വേദന ശ്വാസം മുട്ടിച്ചു
അതിവേഗം ആത്മവിശ്വാസം വീണ്ടെടുത്തു. പിടി വിടാന്‍ പറഞ്ഞു. എന്നിട്ടും കുലുക്കമില്ല. നീല കള്ളര്‍ ഷര്‍്ട്ടാണ് ഞാന്‍ ഇട്ടിരുന്നത്. അതിനിടെയില്‍ കൂടി കൈകൊണ്ട് ആഞ്ഞുള്ള പിടി വിടില്ലെന്നായപ്പോള്‍ ആന്റിയോട് പറഞ്ഞു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അയാള്‍ ഭയപ്പെട്ടു. പിടിവിട്ടു. പിന്നീട് കുറച്ചു ദിവസം അവധി നല്‍കി. പിന്നെ പല കാരണങ്ങള്‍ ഉണ്ടാക്കി എന്നെ അവിടെ നിന്നും പറഞ്ഞു വിട്ടു. അതിന് ശേഷമാണ് സ്‌കോളര്‍ഷിപ്പ് കിട്ടി ഡിഗ്രി പഠിച്ചതും സ്വന്തമായി കച്ചവടം തുടങ്ങിയതും. അന്ന് എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ചോദിച്ചു. അപ്പോള്‍ ജോലി ഇടങ്ങളില്‍ സ്ത്രീ സുരക്ഷയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ........... കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ മേധാവിയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും പറഞ്ഞു. എന്നാല്‍ അന്നത് വലിയ ചര്‍ച്ചയായില്ല. ആകരുതെന്ന് ആഗ്രഹിക്കുകയും ചെയ്തു. അതിന് കാരണം അയാളുടെ സ്‌നേഹമുള്ള ഭാര്യയെ കുറിച്ചോര്‍ത്തായിരുന്നു.
അന്റിയും ആ വീട്ടിലുള്ളവരും നല്ലവരായിരുന്നു. എല്ലാവരോടും നല്ല പോലെ പെരുമാറും. മകളെ പോലെയാണ് എന്ന കണ്ടിരുന്നത്. ഓഫീസിലും ഇടയ്ക്ക ആന്റി വരും. ആശുപത്രിയില്‍ പോകാന്‍ പോലും എന്നെ കൂടെ കൂട്ടുമായിരുന്നു. അത്രയും സ്‌നേഹത്തോടെ നോക്കിയ ആ അമ്മയെ പോലുള്ള സ്ത്രീയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി. പിടി വിട്ടതും ഞാന്‍ പറഞ്ഞത് അയാള്‍ അനുസരിച്ചു. ഇതോടെ നന്നാകുമെന്നും കരുതി. പിന്നെ പുറത്താക്കാനുള്ള കുതന്ത്രം നടത്തി. അതു കഴിഞ്ഞ് പറഞ്ഞാല്‍ ജോലിയില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ പറഞ്ഞതാണെന്ന് തെറ്റിധരിക്കുമെന്ന് തോന്നി. അതുകൊണ്ട് അമ്മയെ പോലെ കരുതിയ ആന്റിയോട് ഒന്നും പറയാതെ അവിടം വിട്ടു. അതിന് ശേഷം പോകുന്ന അമ്പലങ്ങളില്‍ എല്ലാം തന്നെ വേദനിപ്പിച്ച ആ നരാധമനെതിരെ പ്രാര്‍ത്ഥിച്ചു. വേദന മനസ്സിലേക്ക് വരുമ്പോഴെല്ലാം പ്രാകുകയും ചെയ്തു. അതിന്റെ ഫലമാകും ഇപ്പോഴത്തെ കേസ്-പെണ്‍കുട്ടി പറയുന്നു. അവനോട് ചോദിക്കണേ ദൈവമേ എന്ന് പറയാത്ത ദിവസങ്ങളൊന്നും ജീവിതത്തില്‍ ഇല്ലെന്നും ആ കുട്ടി വിശദീകരിച്ചു.