വണ്ടിക്ക് മുകളിൽ എന്തോ..വലിയൊരു ഭാരം വന്ന് വീണത് പോലെയൊരു കാഴ്ച; ഉഗ്ര ശബ്ദത്തിൽ ഇടിച്ചുകയറിയ ആ കാർ തകർന്ന് തരിപ്പണമായി; ദാരുണ അപകടത്തിൽ അഞ്ച് പേർ മരിച്ചു

Update: 2026-02-15 14:00 GMT

ബെംഗളൂരു: കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് ടാറ്റ ഇൻഡിക്ക കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർ മരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിൽ നടന്ന ദാരുണ അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

അപകടത്തിൽ ടാറ്റ ഇൻഡിക്ക കാർ പൂർണമായും തകർന്നു. മരിച്ചവരിൽ നാല് പേർ 17 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് ജോയിൻ്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി അറിയിച്ചു. കാർ ഡ്രൈവറും യാത്രക്കാരും മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ സ്വഭാവവും പശ്ചാത്തലവും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ചവരിൽ ഒരാളുടെ അമ്മയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. മകൻ ക്ഷേത്രത്തിൽ പോവുകയാണെന്നും തിരിച്ചെത്താൻ വൈകുമെന്നും അറിയിച്ചിരുന്നതായി അവർ പറഞ്ഞു. മകൻ സിസിടിവി ക്യാമറ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ട കാർ ആരുടേതാണെന്ന് വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ച് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ ദാരുണ അപകടത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

Tags:    

Similar News