ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ എത്തിച്ചപ്പോൾ രക്ഷപെടാൻ ശ്രമം; ഞൊടിയിടയിൽ പ്രതിയെ വെടിവെച്ചിട്ട് പോലീസ്; സംഭവം മധ്യപ്രദേശിൽ

Update: 2025-11-28 12:32 GMT

ഡൽഹി: മധ്യപ്രദേശിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് പരിക്കേറ്റതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

നവംബർ 21-നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവം നടന്നത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയായ സൽമാനെ മധ്യപ്രദേശ് പോലീസ് തലേദിവസം രാത്രി പിടികൂടി.

പിന്നീട് കസ്റ്റഡിയിലിരിക്കെ, സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ, അയാൾ പൊലീസിൻ്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതിനെ തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചപ്പോഴാണ് സൽമാൻ്റെ കാലിന് പരിക്കേറ്റത് എന്ന് അധികൃതർ വ്യക്തമാക്കി.

തുടർന്ന് പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. 

Tags:    

Similar News