260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും

260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും

Update: 2025-07-11 13:13 GMT

ന്യൂഡല്‍ഹി: 260 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കം. ഇന്നോ, നാളെയോ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 12നുണ്ടായ അപകടത്തിന് ഒരു മാസം തികയവെയാണ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിടാനൊരുങ്ങുന്നത്. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ അപകടത്തിന്റെ കാരണം എന്തായിരുന്നു എന്ന് വ്യക്തമാവും.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.38ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫ് കഴിഞ്ഞപ്പോള്‍ തന്നെ പൈലറ്റ് 'മെയ് ഡേ' എന്ന സന്ദേശം കണ്‍ട്രോള്‍ റൂമിന് കൈമാറിയിരുന്നെങ്കിലും വിമാനം സമീപത്തുള്ള മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോളേജ് ഹോസ്റ്റലില്‍ നിന്ന് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായിരുന്ന വോയ്

സ് റെക്കോര്‍ഡറും ഫ്‌ലൈറ്റ് റെക്കോര്‍ഡറും ബ്ലാക് ബോക്സുമുള്‍പ്പെടെ കണ്ടെടുത്തത്. ഉപകരണങ്ങള്‍ കേടുപാടുകള്‍ കൂടാതെയാണ് അപകടം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് (എഎഐബി) ലഭിച്ചതും. ഈ ഉപകരണങ്ങള്‍ അന്വേഷണത്തിലെ നിര്‍ണായക തെളിവാകുമെന്ന വിലയിരുത്തലുണ്ട്.

അന്വേഷണ സംഘത്തില്‍ എഎഐബിയോടൊപ്പം നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ബോയിങ്ങും ഭാഗമാണ്. നേരത്തെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകളും എഞ്ചിന്‍ ത്രസ്റ്റ് പ്രശ്‌നങ്ങളുമായിരിക്കും അപകടകാരണമായി പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News