ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പങ്കിനെ ന്യായീകരിച്ചെന്ന് ആരോപണം: അസം എം.എല്‍.എ അറസ്റ്റില്‍
ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പങ്കിനെ ന്യായീകരിച്ചെന്ന് ആരോപണം: അസം എം.എല്‍.എ അറസ്റ്റില്‍
ഗുവാഹതി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ അസം എം.എല്‍.എ അറസ്റ്റില്‍. പാകിസ്താന്‍ പങ്കാളിത്തത്തെ ന്യായീകരിച്ചതായി ആരോപിച്ച് അസമിലെ പ്രതിപക്ഷ എം.എല്‍.എയും എ.ഐ.യു.ഡി.എഫ് നേതാവുമായ അമിനുല്‍ ഇസ്‌ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പാകിസ്താനെയും ആക്രമണത്തില്‍ അവരുടെ പങ്കാളിത്തത്തെയും ന്യായീകരിക്കുന്ന വിഡിയോ പുറത്തിറക്കിയതിനാണ് അറസ്റ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേര്‍ ബോംബാക്രമണവും പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനും പിന്നില്‍ സര്‍ക്കാര്‍ ഗൂഢാലോചനയുണ്ടെന്ന തരത്തില്‍ എം.എല്‍.എ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.
എം.എല്‍.എയെ തള്ളി എ.ഐ.യു.ഡി.എഫ് തലവന്‍ മൗലാന ബദറുദ്ദീന്‍ അജ്മലും രംഗത്തെത്തി. പാര്‍ട്ടി സര്‍ക്കാറിനൊപ്പമാണെന്നും എം.എല്‍.എയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.