കൈകളില്‍ പട്ടിയുടേയും കൊരങ്ങിന്റെയും കടിയേറ്റ പാടുണ്ടെന്ന വിവരം; ഒന്‍പതാം വയസ്സില്‍ കാണാതായ കുട്ടിയെ പതിനൊന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തി

ഒന്‍പതാം വയസ്സില്‍ കാണാതായ കുട്ടിയെ പതിനൊന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തി

Update: 2024-09-27 03:59 GMT

ചണ്ഡിഗഡ്: ഒന്‍പതാം വയസില്‍ കാണാതായ കുട്ടിയെ പതിനൊന്ന് ര്‍ഷത്തിനു ശേഷം കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. സംസ്ഥാനത്തെ ആന്റി ഹ്യൂമണ്‍ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് ഇരുപതാം വയസില്‍ പുനര്‍സമാഗമത്തിന് വഴിയൊരുക്കിയത്. കുട്ടിയുടെ കൈകളില്‍ പട്ടിയുടേയും കൊരങ്ങിന്റെയും കടിയേറ്റ പാടുണ്ടെന്ന് അമ്മ നല്‍കിയ വിവരമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.

അതേസമയം കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള അന്വഷണങ്ങളും ആരംഭിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിന്ന് 2013 സെപ്റ്റംബറിലാണ് സത്ബിര്‍ എന്ന കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച് ആന്റി ഹ്യൂമണ്‍ ട്രാഫികിങ് യൂണിറ്റിന് പരാതി നല്‍കി. കുട്ടിയുടെ ഒരു കൈയില്‍ പട്ടിയുടെ കടിയേറ്റ പാടും മറ്റൊരു കൈയില്‍ കുരങ്ങിന്റെ കടിയേറ്റ പാടുമുണ്ടെന്ന് അമ്മ വിവരം നല്‍കി. ഇതു കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പോസ്റ്ററുകള്‍ തയ്യാറാക്കി ഡല്‍ഹി, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, കാണ്‍പൂര്‍, ഷിംല, ലക്‌നൗ എന്നിവിടങ്ങളിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലക്‌നൗവിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഭാരവാഹികള്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തങ്ങളുടെ സ്ഥാപനത്തിലുള്ള ഒരു കുട്ടി, ഉദ്യോഗസ്ഥര്‍ നല്‍കിയ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന വിവരണവുമായി യോജിക്കുന്നതാണെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെത്തി കൂടുതല്‍ അന്വേഷണങ്ങളും പരിശോധനയും നടത്തി അത് സത്ബീര്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ച് അഡീഷണല്‍ ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ സത്ബീറിനെ അമ്മയ്ക്കും സഹോദരനും കൈമാറി.

Tags:    

Similar News