കാര്‍ ഓവര്‍ടേക്ക് ചെയ്തതിന് ആക്രമണം: ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്‌ഡെക്കും ഗണ്‍മാനുമെതിരെ കേസ്
ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്‌ഡെക്കും ഗണ്‍മാനുമെതിരെ കേസ്
ബംഗളൂരു: കര്‍ണാടകയിലെ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഹലീനഹള്ളി സ്വദേശി സെയ്ഫ് ഖാന്‍ നല്‍കിയ പരാതിയിലാണ് തുമകൂരിലെ ദബാസ്‌പേട്ട് പൊലീസ് കേസെടുത്തത്.
ഹെഗ്‌ഡെയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലിയിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സെയ്ഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഹെഗ്ഡെയുടെ ഗണ്‍മാനും ഡ്രൈവറും കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ സെയ്ഫിന്റെ മൂന്ന് പല്ലുകള്‍ നഷ്ടമായി. ദേശിയപാതയില്‍ നിജഗലിന് സമീപം വെള്ളകാറിലെത്തിയ സംഘം സെയ്ഫിന്റെ വാഹനത്തെ തടയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമിച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്. ആക്രമി സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിതായും എഫ്‌ഐആറിലുണ്ട്. ശാരീരികമായ ആക്രമണം, ജാതി അധിക്ഷേപം, വധഭീഷണി അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.