രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം; പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി; ജനന നിരക്ക് 2.1 ആക്കുക ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു

രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം

Update: 2026-03-05 15:54 GMT

അമരാവതി: രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് ജനന നിരക്കില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ആന്ധ്രാപ്രദേശിന്റെ പ്രത്യുല്‍പ്പാദന നിരക്ക് 1.5ല്‍ നിന്ന് 2.1 ആക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ധക്യം ബാധിച്ചവരുടെ ജന സംഖ്യ കൂടുന്നത് മൂലം പല രാജ്യങ്ങളും പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനന നിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ ജനസംഖ്യാ നയം പുറത്തിറക്കി ഏപ്രില്‍ ഒന്നോടെ പദ്ധതി നടപ്പിലാക്കി തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Tags:    

Similar News