ലോറിയുമായി കൂട്ടിയിടിച്ചു, ഡോറുകൾ ലോക്ക് ആയി; പിന്നാലെ കാറിന് തീപിടിച്ചു; രക്ഷപ്പെടാനാകാതെ കാറിനുള്ളിൽ കുടുങ്ങിയ അമ്മയും മകനും വെന്തുമരിച്ചു

Update: 2026-03-27 12:29 GMT

ബീഡ്: മഹാരാഷ്ട്രയിലെ ബീഡ്-അഹല്യാനഗർ ഹൈവേയിലുണ്ടായ അപകടത്തിൽ കാറിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ചു. ബീഡ് കൈജ് താലൂക്ക് സ്വദേശികളാണ് മരിച്ചത്. ബീഡിലേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കപ്ഷി ഗ്രാമത്തിന് സമീപം വെച്ചാണ് കരിങ്കല്ല് കയറ്റി അതിവേഗത്തിൽ വന്ന ലോറി കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും എൻജിന് തീപിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഡോറുകൾ കുടുങ്ങിയതോടെ അകത്തുണ്ടായിരുന്ന അമ്മയ്ക്കും മകനും പുറത്തിറങ്ങാനായില്ല.

നിമിഷങ്ങൾക്കകം തീ കാറിലാകെ പടരുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അതിനോടകം തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പിന്നീട് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News