സ്കൂളിലേക്ക് പോകും വഴി ബലമായി കൂട്ടികൊണ്ട് പോയി പീഡിപ്പിക്കും; പുറത്ത് പറയാതിരിക്കാൻ കാശ് നൽകും;ബാഗിൽ കാശ് കണ്ടതോടെ പുറത്തായത് ആഴ്ചകളായി തുടർന്ന് വന്ന പീഡനം

Update: 2024-10-09 13:07 GMT

മീററ്റ്: സ്കൂളിലേക്ക് പോയ ദളിത് പെൺകുട്ടിയെ ബലമായി കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പീഡന വിവരം പുറത്തു പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിക്ക് കാശും നൽകിയിരുന്നു. മീററ്റിലാണ് 14 വയസ് പ്രായമുള്ള ദളിത് പെൺകുട്ടിയെ യുവാക്കൾ ആഴ്ചകളോളം പീഡിപ്പിച്ചത്. സ്കൂൾ ബാഗിൽ പണം കണ്ട് മകളെ ചോദ്യം ചെയ്തപ്പോളായിരുന്നു പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഡ്രൈവർമാരായ യുവാക്കളാണ് അറസ്റ്റിലായത്.

സ്കൂളിലേക്ക് പോയ പെൺകുട്ടിയ പിടിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതികൾ സംഭവം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയായിരുന്നു. കുട്ടി പണം വാങ്ങിയതോടെ പീഡനം യുവാക്കൾ ആഴ്ചകളായി തുടർന്ന്. പണം വാങ്ങിയതിനാൽ സംഭവം പുറത്ത് പറയാനും പെൺകുട്ടി ഭയന്നു.

പലപ്പോഴായി യുവാക്കൾ നൽകിയ നൂറ് രൂപ പെൺകുട്ടി ബാഗിലാണ് സൂക്ഷിച്ചിരുന്നത്. യാദൃശ്ചികമായി ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ഇരയുടെ അമ്മയുടെ പരാതിയിൽ ഇതേ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ, എസ് സി, എസ് ടി വിഭാഗത്തിന് എതിരായ അതിക്രമം എന്നിവ ദിവസ വേതനക്കാരിയായ അമ്മ മാത്രമാണുള്ളത്. രോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ പിതാവ് മരിച്ചിരുന്നു.

Tags:    

Similar News