ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും; അന്വേഷണം ആരംഭിച്ചതായി പൊലീസ്

ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

Update: 2025-07-23 13:55 GMT

ബംഗളൂരു: ബംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി കര്‍ണാടക പൊലീസ്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു കലാശിപാളയത്തെ ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (ബി.എം.ടി.എസ്) ബസ് സ്റ്റാന്‍ഡിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെയാണ് സൂക്ഷിച്ചിരുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, സമീപത്തെ സി.സി.ടി.വികളടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.

Tags:    

Similar News