ഡൽഹിയെ തളർത്തി അതിശൈത്യം; ശക്തമായ മൂടൽമഞ്ഞ്; കാഴ്ചപരിമിതി തീരെ കുറവ്; നൂറിലധികം വിമാനങ്ങൾ വൈകും; അറിയിപ്പുമായി ഡൽഹി വിമാനത്താവള അധികൃതർ

Update: 2025-01-03 12:57 GMT

ഡൽഹി: ഡൽഹിയിലെ ജനങ്ങളെ തളർത്തി പല പ്രദേശങ്ങളിലും ഇപ്പോൾ അതിശൈത്യം തുടരുകയാണ്. ഇപ്പോഴിതാ, ശക്തമായ മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നൂറിലധികം വിമാനങ്ങൾ വൈകുമെന്ന് റിപ്പോർട്ടുകൾ.

അതുപോലെ പുതുക്കിയ വിമാനസമയങ്ങൾക്ക് എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിമാനങ്ങൾ വൈകിയതോടെ പ്രാദേശിക- അന്താരാഷ്ട്ര സർവീസുകളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹി വിമാനത്താവളത്തിലെ അധികൃതർ തന്നെയാണ് എക്‌സിലൂടെ ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. ഡൽഹി വിമാനത്താവളത്തിലേക്കുള്ള കാഴ്ചപരിമിതി കുറഞ്ഞുവെന്നും വിമാന സർവീസുകൾ മുടങ്ങുമെന്നും അവർ വ്യക്തമാക്കി.

വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിമാന സർവീസുകൾ ഉടനാരംഭിക്കും. പക്ഷെ ഇതുവരെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഡൽഹിയിലെ കുറഞ്ഞ താപ നില 7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.

Tags:    

Similar News