പാളത്തില്‍ ബോംബ് വെച്ച് വന്ദേഭാരത് തകര്‍ക്കും; 250 പേരെ കൊല്ലും! രണ്ട് കോടി രൂപ ആവശ്യപ്പെട്ട് റെയില്‍വെക്ക് ഭജിഹാദികളുടെ ഭീഷണിക്കത്ത്; വ്യാജ സന്ദേശമെന്ന് റെയില്‍വേ; അന്വേഷണം ഊര്‍ജിതം

Update: 2026-02-07 14:34 GMT

ഹൈദരാബാദ് : വന്ദേഭാരത് ട്രെയിന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് റെയില്‍വേയ്ക്ക് അജ്ഞാതരുടെ ഭീഷണിക്കത്ത്. സെക്കന്തരാബാദിലെ റെയില്‍പ്പാളത്തില്‍ ബോംബ് വച്ച് ട്രെയിന്‍ തകര്‍ക്കുമെന്നും ആക്രമണം ഒഴിവാക്കാന്‍ റെയില്‍വേ രണ്ടുകോടി രൂപ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ജിഹാദികള്‍ എന്ന് അവകാശപ്പെടുന്ന അജ്ഞാതര്‍ ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്കാണ് ഭീഷണിക്കത്ത് അയച്ചത്. റെയില്‍വേ ജനറല്‍ മാനേജരുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്നും സ്‌ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഷോയിബ്, ഷംഷീര്‍, നിസാമി എന്നീ പേരുകളാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഇത് വ്യാജഭീഷണിക്കത്ത് എന്നാണ് റെയില്‍വേയുടെ പ്രതികരണം. പ്രതികള്‍ പണം സ്വീകരിക്കാന്‍ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയില്‍വേയുടെ ചോദ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീഷണി കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്. ഹൈദരാബാദ് പോലീസ് കത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും പാളങ്ങളിലും നിരീക്ഷണം ശക്തമാക്കി.

Similar News